ഷാജഹാന്‍പൂരിലെ 'വാവാ സുരേഷിനെ' പാമ്പ് കടിച്ചു; പിന്നീട് നടന്നത് അമ്പരപ്പിക്കുന്ന കാര്യങ്ങള്‍, വൈറല്‍
ലഖ്‌നൗ: കടുവയെ പിടിച്ച കിടുവയെന്ന് കേട്ടിട്ടില്ലേ. എങ്കില്‍ ഇപ്പോള്‍ കണ്ടെന്ന് കൂടി കൂട്ടിക്കോളൂ. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ പാമ്പുകളെ പിടിക്കുന്നതില്‍ റെക്കോര്‍ഡിട്ടയാളെ പാമ്പ് കടിച്ചിരിക്കുകയാണ്. ഷാജഹാന്‍പൂരിലെ വാവാ സുരേഷ് എന്ന് ഇയാളെ വിശേഷിപ്പിക്കാമായിരുന്നു. അത്രയധികം പാമ്പുകളെയാണ് ഇയാള്‍ പിടിച്ചത്. എന്നാല്‍ പിന്നീട് നടന്നത് ദാരുണമായ സംഭവങ്ങളാണ്.
നാട്ടുകാരാകെ ഞെട്ടി വിറച്ചിരിക്കുകയാണ്. ഇയാളെ കടിച്ചത് മാരക വിഷമുള്ള പാമ്പാണ്. നാട്ടുകാര്‍ പോലും വിചാരിക്കാത്ത കാര്യങ്ങളാണ് സംഭവിച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിശദമായ വിവരങ്ങളിലേക്ക്...

ഇരുന്നൂറോളം പാമ്പിനെ പിടിച്ച ദേവേന്ദ്ര മിശ്രയെയാണ് ഷാജഹാന്‍പൂരില്‍ വെച്ച് പാമ്പ് കടിച്ചത്. ഇയാള്‍ രക്ഷിച്ച പാമ്പിന്റെ വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെയാണ് കടിയേറ്റത്. ഷാജഹാന്‍പൂരില്‍ ഇത്രത്തോളം വിദഗ്ധനായ പാമ്പുപിടുത്തക്കാരില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഇവയെ പിടിക്കുന്ന വീഡിയോകള്‍ ധാരാളമായി ഇയാള്‍ ഷൂട്ട് ചെയ്യാറുണ്ട്. അതുകൊണ്ട് നാട്ടുകാര്‍ എപ്പോഴും മിശ്ര ഓര്‍ത്തിരിക്കാറുമുണ്ട്. അതേസമയം മിശ്രയ്ക്ക് മാരക വിഷമുള്ള പാമ്പില്‍ നിന്നാണ് കടിയേറ്റതെന്ന് നാട്ടുകാര്‍ പറഞ്ഞു.

അതേസമയം കടിയേറ്റ ദേവേന്ദ്ര മിശ്രയെ രക്ഷിക്കാനായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. അദ്ദേഹം മരിച്ചിരിക്കുകയാണ്. അയല്‍വാസിയായ രവീന്ദ്ര കുമാറിന്റെ വീട്ടിലെ പാമ്പിനെ പുറത്തേക്ക് പിടിച്ച് മാറ്റാന്‍ എത്തിയതായിരുന്നു മിശ്ര. ഇതിനിടയിലാണ് കടിയേറ്റത്. കൊടിയ വിഷമുള്ള വെള്ളിക്കെട്ടനാണ് കടിച്ചത്. എന്നാല്‍ പാമ്പിനെ പിടിച്ച ശേഷം അമ്പരപ്പിക്കുന്ന കാര്യങ്ങളാണ് നടന്നത്. മിശ്ര ഈ പാമ്പിനെ ഉയര്‍ത്തി കാണിച്ച് നാട്ടുകാരെ അമ്പരപ്പിക്കാനാണ് ശ്രമിച്ചത്. പാമ്പിനെ പരമശിവനെ പോലെ കഴുത്തിന് ചുറ്റും ചുറ്റിയിടുകയും ചെയ്തു.

സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോയില്‍ ദേവേന്ദ്ര മിശ്ര പാമ്പിനെ അഞ്ച് വയസ്സുകാരിയുടെ കഴുത്തില്‍ ചുറ്റിയിടുന്നുണ്ട്. വടികൊണ്ട് ഒരു പാമ്പിനെ ഇയാള്‍ പിടിക്കുന്നതും മറ്റൊരു വീഡിയോയിലുണ്ട്. വള്ളിക്കെട്ടനെ ദേവേന്ദ്ര പിടിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞതിന് ശേഷമാണ് കടിച്ചത്. എന്നാല്‍ കടിയേറ്റിട്ടും മിശ്ര ആശുപത്രിയില്‍ പോവാന്‍ തയ്യാറായില്ല. പലതരം പച്ചമരുന്നുകള്‍ കൊണ്ട് സ്വന്തം ചികിത്സിക്കാനാണ് മിശ്ര ശ്രമിച്ചത്. എന്നാല്‍ വിഷം വീര്യമേറിയതായത് കൊണ്ട് വൈകാതെ തന്നെ മരണം സംഭവിക്കുകയായിരുന്നു.

അതേസമയം വെള്ളിക്കെട്ടന്റെ വിഷം വളരെ വീര്യമേറിയതാണ്. അതിന് ആശുപത്രിയില്‍ ചികിത്സ ആവശ്യമാണ്. എന്നാല്‍ ഇവിടെ മിശ്രയും അശ്രദ്ധയാണ് മരണം ക്ഷണിച്ച് വരുത്തിയത്. കൃത്യമായ സമയത്ത് മരുന്ന് ലഭിച്ചില്ലെങ്കില്‍ പേശികള്‍ക്കാകെ തളര്‍ച്ച അനുഭവപ്പെട്ട് മരണത്തിലേക്ക് വീഴും. നേരത്തെ യുപിയില്‍ തന്നെ ഒരാള്‍ സഹോദരന്റെ അന്ത്യകര്‍മങ്ങള്‍ക്കായി എത്തിയപ്പോള്‍ പാമ്പ് കടിയേറ്റ് മരിച്ചിരുന്നു. ഭാവനിപൂര്‍ ഗ്രാമത്തിലായിരുന്നു സംഭവം. എന്തായാലും ദേവേന്ദ്ര മിശ്രയുടെ വിയോഗം വലിയ നഷ്ടമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
സഞ്ജുവിന്റെ അടിയോടടി, ഹരാരെയില്‍ സിക്‌സര്‍ മഴ പെയ്യിച്ച് ഇന്ത്യ, ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications