Get Updates
Get notified of breaking news, exclusive insights, and must-see stories!

എംബിഎ പാതിവഴിയിൽ നിർത്തി; കൂൺ കൃഷിയിൽ വിപ്ലവം തീർത്തു, ഈ യുവാവിന്റെ മാസ വരുമാനം 13 ലക്ഷം..!

തോൽക്കാൻ തയ്യാറാവാതെ പൊരുതുന്നവരുടേതാണ് ഈ ലോകം എന്ന് പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്. അതിനെ സത്യമാണെന്നു തെളിയിക്കുന്ന സംഭവങ്ങളും നമുക്ക് ചുറ്റും നടക്കാറുണ്ട്. അത്തരത്തിൽ രാജസ്ഥാനിലെ യുവാവ് തന്റെ നിശ്ചയ ദാർഢ്യവും, അറിവും കൈമുതലാക്കി നടത്തിയ പരിശ്രമത്തിന്റെ ഭാഗമായി ഇന്ന് വലിയൊരു പ്രസ്ഥാനം പടുത്തുയർത്തിയ കഥ അറിയാം.

2013ൽ ശങ്കർ മീണ എന്ന ചെറുപ്പക്കാരൻ ഫിനാൻസിൽ എംബിഎയ്ക്ക് പഠിക്കുമ്പോൾ, സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങണമെന്ന ആഗ്രഹം മനസ്സിൽ വച്ചിരുന്നു. ഒരു കർഷക കുടുംബത്തിൽ നിന്ന് വന്ന അദ്ദേഹത്തിന് പ്രകൃതിയുടെ വ്യതിയാനങ്ങളും, അവ വിളകളുളുടെ നാശത്തിന് എങ്ങനെ കരണമാവുന്നു എന്നതും അറിയാമായിരുന്നു. കൂടാതെ കൃഷിയിലെ വരുമാനം എപ്പോഴും അനിശ്ചിതത്വത്തിലായിരുന്നു എന്നതും മീണയെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചു.

shankarmeenamushroom

അങ്ങനെ ഏറെക്കാലം നീണ്ടുന്ന നിന്ന പഠനങ്ങളുടെയും, ഗവേഷങ്ങളുടെയും, ആലോചനയുടെയും ഭാഗമായി നിരവധി പേരുമായി മീണ ചർച്ചകൾ നടത്തി. ഒടുവിൽ കൂൺ കൃഷി എന്ന ആശയത്തിലേക്ക് മനസ് തിരിക്കുകയായിരുന്നു. കൂണിന്റെ വർധിക്കുന്ന ജനപ്രീതിയാണ് ശങ്കർ മീണയെ ഇതിലേക്ക് ആകർഷിച്ചത്.

വർദ്ധിച്ചുവരുന്ന ആരോഗ്യ അവബോധവും പോഷകസമൃദ്ധമായ കൊളസ്ട്രോൾ രഹിത ഭക്ഷ്യ ഉൽപന്നങ്ങളുടെ ആവശ്യകതയുമാണ് ഇന്ത്യയിലെ കൂൺ വിപണിയെ മുന്നോട്ട് നയിക്കുന്ന പ്രധാന ഘടകങ്ങൾ എന്ന് തിരിച്ചറിഞ്ഞ ആളായിരുന്നു ശങ്കർ മീണ. ഇതിനായി നിരവധി പ്രമുഖ സ്ഥാപനങ്ങളിൽ പരിശീലന പരിപാടികളിൽ പങ്കെടുക്കാനും ശങ്കർ സമയം കണ്ടെത്തി.

2016ന്റെ തുടക്കത്തിൽ സോളനിലെ ഐസിഎആർ ഡയറക്ടറേറ്റ് ഓഫ് മഷ്റൂം റിസർച്ചിൽ നിന്ന് പരിശീലനം പരിശീലനം നേടിയ വ്യക്തിയാണ് ശങ്കർ. ഭക്ഷ്യയോഗ്യവും ഔഷധഗുണമുള്ളതുമായ കൂണുകളുടെ ശേഖരണം, സംരക്ഷണം, ഉപയോഗം, ഉത്പാദനം എന്നിവയെക്കുറിച്ച് ഇവിടെ ഗവേഷണം നടത്തുന്നുണ്ട്.

ഇതിന് ശേഷം ഹരിയാന അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷനിലും (എച്ച്എഐസി), ബെംഗളൂരുവിലും ശങ്കർ പരിശീലനം പൂർത്തിയാക്കി. ഇങ്ങനെ ലഭിച്ച അറിവിന്റെ അടിസ്ഥാനത്തിലാണ് ശങ്കർ തന്റെ സംരംഭം ആരംഭിച്ചത്. അത് വളർച്ചയുടെ പടവുകൾ താണ്ടി ഇന്ന് കോടികൾ വിറ്റുവരവുള്ള സ്ഥാപനമായി മാറിയെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

80 ടണ്ണാണ് പുതിയ യൂണിറ്റിലെ സ്‌പോൺ ഉൽപ്പാദനത്തിന്റെ പ്രതിമാസ ശേഷി. "നിലവിൽ, ഞങ്ങളുടെ പ്രതിമാസ വരുമാനം ഏകദേശം 13 ലക്ഷം രൂപയാണ്, പുതിയ സൗകര്യത്തിലൂടെ ഇത് കുറഞ്ഞത് അഞ്ച് മടങ്ങ് വർദ്ധിക്കുമെന്ന് ഞങ്ങൾ കണക്കാക്കുന്നു," ശങ്കർ മീണ പറയുന്നു.

അന്ന് തന്റെ പഠനം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടിവന്നെങ്കിലും ജീവൻ മഷ്‌റൂം എന്ന പേര് ഇന്ന് ജയ്‌പൂരിൽ വളരെയധികം പ്രശസ്‌തമാണ്‌. ആ നിലയിലേക്ക് ശങ്കറും, അദ്ദേഹത്തിന്റെ സംരംഭവും വളർന്നു കഴിഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+