ബോട്ട് തകര്‍ത്ത് കൊലയാളി സ്രാവ്, രക്ഷപ്പെടാന്‍ യുവാവ് ചെയ്തത് ഞെട്ടിക്കും, സംഭവം വൈറല്‍!!
സിഡ്നി: സ്രാവ് ആക്രമിക്കാന്‍ വന്നാല്‍ എന്ത് ചെയ്യും. മരിച്ചെന്ന് ഉറപ്പിക്കാം അല്ലേ. കഴിഞ്ഞ ദിവസം സ്രാവ് ആക്രമിക്കാന്‍ നോക്കിയപ്പോള്‍ യുവാവിനെ ഡോള്‍ഫിനുകള്‍ രക്ഷിച്ച സംഭവം വൈറലായിരുന്നു. ഇപ്പോള്‍ അത്തരമൊരു സ്രാവിന്റെ ആക്രമണമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
സ്രാവ് ആക്രമിക്കാന്‍ വരുമ്പോള്‍ തിരിച്ച് ആക്രമിക്കുന്നതാണ് ഏറ്റവും നല്ല പ്രതിരോധമെന്നാണ് പല നീന്തല്‍ വിദഗ്ധരും പറയുന്നത്. കാരണം സ്രാവുകള്‍ക്ക് പരിക്കേല്‍ക്കുന്നത് അത്ര ഇഷ്ടമുള്ള കാര്യമല്ല. എന്നാല്‍ ഇത് എപ്പോഴും വിജയിക്കണമെന്നില്ല. പലരും സ്രാവിന്റെ കടിയേറ്റ് മരിച്ചിട്ടുണ്ട്. ഇപ്പോള്‍ അത്തരമൊരു സംഭവമാണ് വൈറലാവുന്നത്. വിശദമായ വിവരങ്ങളിലേക്ക്...

വിശാലമായ സമുദ്രത്തില്‍ നീന്തണമെന്ന് ഇപ്പോള്‍ തുടര്‍ച്ചയായി മുന്നറിയിപ്പുകള്‍ വരാറുണ്ട്. പ്രത്യേകിച്ച് ഓസ്‌ട്രേലിയയിലും അമേരിക്കയിലും കൂടുതലായി സ്രാവുകളുടെ ആക്രമണം ഉണ്ടാവാറുണ്ട്. ജോണ്‍ വിന്‍സെന്റ് എന്ന അമേരിക്കന്‍ യുവാവിന് സംഭവിച്ചതും അത്തരമൊരു കാര്യമാണ്. ഇയാള്‍ക്ക് നേരെ ഒരു വൈറ്റ് ഷാര്‍ക്കാണ് ആക്രമണം നടത്തിയത്. യാതൊരു സാധ്യതയും രക്ഷപ്പെടാന്‍ ആ സമയം ജോണിന് മുന്നിലുണ്ടായിരുന്നില്ല. എന്നാല്‍ ജോണ്‍ രക്ഷപ്പെട്ടു. ഇത് വലിയ അദ്ഭുതമായിട്ടാണ് മാധ്യമങ്ങള്‍ വരെ കണ്ടത്.

ജോണ്‍ വിന്‍സെന്റ് വിരമിച്ച അക്കൗണ്ടന്റാണ്. അദ്ദേഹം ഒാസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയ്ല്‍സിലെ കോഫ്‌സ് ഹാര്‍ബറിലൂടെയായിരുന്നു നീന്തി കൊണ്ടിരുന്നത്. ഓഗസ്റ്റ് പതിനേഴിനായിരുന്നു സംഭവം നടന്നത്. മറ്റ് രണ്ട് നീന്തല്‍ക്കാരും ജോണിനൊപ്പമുണ്ടായിരുന്നു. എന്നാല്‍ നീന്തിയെത്തിയത് സ്രാവിന്റെ മുന്നിലാണ്. പിന്നീട ജോണ്‍ രക്ഷപ്പെട്ടത് സുഹൃത്തുക്കള്‍ക്ക് പോലും അമ്പരപ്പുണ്ടാക്കുന്ന കാര്യമാണ്. സാധാരണ രീതിയില്‍ സ്രാവ് ഏതൊരാളെയും കടന്നാക്രമിക്കുന്ന രീതിയാണ് സ്വീകരിക്കാറുള്ളത്. എന്നാല്‍ ഇവിടെ അതൊന്നും സംഭവിച്ചില്ല.

ഏതൊരാളെയും കാലിനോ അതല്ലെങ്കില്‍ തലയ്‌ക്കോ കടിക്കുന്നതാണ് സ്രാവിന്റെ രീതി. പ്രത്യേകിച്ച് വൈറ്റ് ഷാര്‍ക്കുകള്‍ വളരെ അപകടകാരികളാണ്. നല്ല വലിപ്പവും, അതോടൊപ്പം ആക്രമിക്കാനുള്ള പ്രവണതയും ഇവയ്ക്കുണ്ടാവാറുണ്ട്. ഇത് ജോണിന്റെ മേല്‍ ചാടിവീണില്ല. ഭയം കൊണ്ട് എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു ആ സമയം ജോണ്‍. പകരം ജോണിന്റെ ചെറുവള്ളത്തെ കടിച്ച് തകര്‍ക്കുകയായിരുന്നു സ്രാവ്. നിമിഷ നേരം കൊണ്ടാണ് ഇത് സംഭവിച്ചത്.

ആലോചിച്ച് നില്‍ക്കാതെ സമീപത്ത് കൂടി പോയ ഒരു ബോട്ടില്‍ കയറി രക്ഷപ്പെടുകയായിരുന്നു ജോണ്‍. ഒരുപക്ഷേ ജോണിന്റെ കൈയ്‌ക്കോ തലയ്‌ക്കോ ആയിരുന്നു കടിക്കാന്‍ നോക്കിയിരുന്നെങ്കില്‍ അദ്ദേഹത്തിന് ജീവന്‍ പോലും നഷ്ടമാകാമായിരുന്നു. പരിക്കൊന്നും ഏറ്റിട്ടില്ലായിരുന്നു ജോണിന്. കടലില്‍ നിന്ന് കടമെടുത്ത ചെറിയൊരു തോണിയുമെടുത്താണ് ജോണ്‍ മടങ്ങി വന്നത്. തന്റെ തകര്‍ന്ന വള്ളത്തിന്റെ ചിത്രങ്ങളും ജോണ്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

അതേസമയം ന്യൂസൗത്ത് വെയ്ല്‍സ് പ്രൈമറി ഇന്‍ഡ്‌സ്ട്രീസ് വിഭാഗത്തില്‍ നിന്ന് ആളുകള്‍ വന്ന് ഈ വള്ളത്തിന്റെ ബാക്കി ഭാഗം പരിശോധിക്കുകയും ചെയ്തു. ഭീമാകാരനായ വൈറ്റ് ഷാര്‍ക്കാണ് വലിയ നാശനഷ്ടമുണ്ടാക്കിയതെന്ന് ഇവര്‍ പറഞ്ഞു. മൂന്ന് മീറ്റര്‍ നീളമുണ്ടാകും ഈ സ്രാവിന്. പിഗ് ദ്വീപിനും കോഫ്‌സ് ഹാര്‍ബറിനുമിടയില്‍ കയാക്കിംഗ് പരിശീലനം നടത്തുകയായിരുന്നു ജോണ്‍. ഇതിനിടയിലാണ് ഇയാളുടെ കയാക്കിനെ പിന്നില്‍ നിന്ന് സാവ് കടിച്ച് വലിച്ചത്. പിന്നീടാണ് മനസ്സിലായത് ഇത് സ്രാവാണെന്ന്.












Click it and Unblock the Notifications