Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്ലോകയോ രാധികയോ ആനന്ദോ? മുകേഷ് അംബാനിയുടെ മരുമക്കളില്‍ ഏറ്റവും സമ്പന്നര്‍ ആരാണ്

മുകേഷ് അംബാനിയും കുടുംബവും വീണ്ടുമൊരു വിവാഹത്തിന് ഒരുങ്ങുകയാണ്. ഇളയ മകന്‍ ആനന്ദ് അംബാനിയുടെ വിവാഹമാണ് നടക്കാന്‍ പോകുന്നത്. മാര്‍ച്ച് ഒന്നിന് പ്രീ വെഡ്ഡിംഗ് പരിപാടികള്‍ ആരംഭിക്കും. ഗുജറാത്തിലെ ജാംനഗറിലാണ് പ്രീ വെഡ്ഡിംഗ് ആഘോഷം നടക്കുക. രാധിക മെര്‍ച്ചന്റാണ് ആനന്ദിന്റെ വധു.

എന്‍കോര്‍ ഹെല്‍ത്ത്‌കെയര്‍ സിഇഒയും വൈസ് ചെയര്‍മാനുമായ വിരേന്‍ മെര്‍ച്ചന്റിന്റെ മകളാണ് രാധിക. അതേസമയം അംബാനി കുടുംബത്തിലെ മരുമക്കളെല്ലാം വളരെ സമ്പത്തുള്ള കുടുംബത്തില്‍ നിന്നുള്ളവരാണ്. പക്ഷേ മൂന്ന് മരുമക്കളില്‍ ആരാണ് ഏറ്റവും കൂടുതല്‍ സമ്പത്തുള്ള കുടുംബത്തില്‍ നിന്ന് വരുന്നത്. അതൊന്ന് പരിശോധിക്കാം.

anant-ambani-akash-ambani

ആനന്ദ് പിരാമലാണ് അംബാനിയുടെ മരുമക്കളില്‍ ഏറ്റവും സമ്പന്ന കുടുംബത്തില്‍ നിന്ന് വരുന്നത്. അജയ് പിരാമലാണ് കുടുംബ നാഥന്‍. ഇഷാ അംബാനിയുടെ ഭര്‍ത്താവാണ് ആനന്ദ്. അജയ് പിരാമലിന്റെ മകനാണ് ആനന്ദ് പിരാമല്‍. പിരാമല്‍ ഗ്രൂപ്പിന്റെ ചെയര്‍മാനാണ് ആനന്ദിന്റെ പിതാവ്.

ഫാര്‍മ, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, റിയല്‍ എസ്റ്റേറ്റ്, പോലുള്ള വമ്പന്‍ ബിസിനസുകള്‍ ഇവര്‍ക്കുണ്ട്. ആനന്ദും സഹോദരിയും ഈ കമ്പനിയുടെ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ്. അജയ് പിരാമലിന്റെ ആസ്തി 4.2 ബില്യണാണ്. ഏകദശം 34898 കോടി വരും ഇതെന്ന് ഫോബ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2023 സാമ്പത്തിക വര്‍ഷത്തില്‍ 9087 കോടി രൂപയാണ് കമ്പനിയുടെ വരുമാനം.

അംബാനിയുടെ മൂത്ത മകന്‍ ആകാശ് അംബാനി ശ്ലോക മേത്തയെ ആണ് വിവാഹം ചെയ്തിരിക്കുന്നത്. ശ്ലോക റസ്സല്‍ മേത്തയുടെയും മോണ മേത്തയുടെയും മകളാണ്. ഇവര്‍ക്ക് രണ്ട് കുട്ടികളുമുണ്ട്. റോസി ബ്ലൂ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറാണ് റസ്സല്‍ മേത്ത. മീഡിയ, റിയല്‍ എസ്‌റ്റേറ്റ് ഫിനാന്‍ഷ്യല്‍ സര്‍വീസുകള്‍, റീട്ടെയില്‍ മേഖലകളില്‍ നിക്ഷേപമുണ്ട് ഇവര്‍ക്ക്.

വജ്ര വ്യാപാരത്തിലാണ് ഇവര്‍ പ്രധാനമായും ഫോക്കസ് ചെയ്യുന്നത്. വജ്ര ശേഖരണം, നിര്‍മാണം, പോളിഷിംഗ് എന്നിവയാണ് ഇതില്‍ പ്രധാനം. മോണ മേത്ത ജ്വല്ലറി ഡിസൈനര്‍ കൂടിയാണ്. ശ്ലോക മേത്ത റോസി ബ്ലൂ ഫൗണ്ടേഷന്റെ ഡയറക്ടര്‍ കൂടിയാണ്. റസ്സല്‍ മേത്തയും ആസ്തി 1844 കോടി രൂപയാണ്. റോസി ബ്ലൂ ഇന്ത്യയുടെ വരുമാനം 5599 കോടിയാണ്.

ആനന്ദ് അംബാനി വിവാഹം കഴിക്കാന്‍ പോകുന്ന രാധിക മെര്‍ച്ചന്റ് വിരേന്‍ മെര്‍ച്ചന്റിന്റെയും ശൈല മെര്‍ച്ചന്റിന്റെയും മകളാണ്. എന്‍കോര്‍ ഹെല്‍ത്ത്‌കെയറിന്റെ സ്ഥാപകനും സിഇഒയുമാണ് വിരേന്‍. ടാബ്ലറ്റ്‌സുകളും, ക്യാപ്‌സ്യൂളുകളും ഇവരാണ് നിര്‍മിക്കുന്നത്. ഇന്ത്യയില്‍ ടാബ്ലറ്റ് നിര്‍മാണ രംഗത്തെ ഏറ്റവും വലിയ കമ്പനിയാണ് ഇവര്‍.

ശൈല മെര്‍ച്ചന്റാണ് ഈ കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍. രാധിക മെര്‍ച്ചന്റും സഹോദരി അഞ്ജലി മെര്‍ച്ചന്റും ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരാണ്. വിരേന്‍ മെര്‍ച്ചന്റിന്റെ ആസ്തി 755 കോടിയാണെന്ന് ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്‍കോര്‍ ഹെല്‍ത്ത്‌കെയറിന്റെ മൂല്യം 2000 കോടിയാണ്. അതേസമയം മുകേഷ് അംബാനിയുടെ ആസ്തി 9.4 ലക്ഷം കോടിയാണ്. ഇവരുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവര്‍ വളരെ പിന്നിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+