Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇതിലും നല്ല കമ്പനി സ്വപ്‌നങ്ങളിൽ മാത്രം; ജീവനക്കാർക്ക് സർപ്രൈസ് സമ്മാനം, അതും ലക്ഷങ്ങൾ വിലയുള്ള കാർ..!

തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള ബന്ധം നന്നായാൽ ആ കമ്പനി വച്ചടി വച്ചടി കയറുമെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാൽ പൊതുവെ 9-5 കെണിയിൽ പെട്ട് ഉഴലുന്ന ജീവനക്കാർ ഏറെയുള്ള ഇപ്പോഴത്തെ കാലത്ത് മനസിന് സന്തോഷം പകരുന്ന ഒരു വാർത്തയാണ് ഹരിയാനയിൽ നിന്ന് പുറത്തുവരുന്നത്. കമ്പനിയിലെ തിരഞ്ഞെടുത്ത ജീവനക്കാർക്ക് ദീപാവലി സമ്മാനമായി ലക്ഷങ്ങൾ വിലയുള്ള കാർ കൊടുക്കുക, കേട്ടപ്പോൾ ഞെട്ടിയെങ്കിലും അതാണ് സത്യം.

കമ്പനിയുടെ വളർച്ചയ്ക്ക് എല്ലാവിധ പിന്തുണയും നൽകി കൂടെ നിന്ന ജീവനക്കാർക്ക് ഉത്സവ കാലത്ത് കാറുകൾ നൽകിയാണ് ഹരിയാന ആസ്ഥാനമായി പ്രവർത്തിക്കുന്ന മിറ്റ്സ് കൈൻഡ് ഹെൽത്ത് കെയർ എന്ന സ്ഥാപനം വാർത്തകളിൽ ഇടം നേടിയത്. ഒന്നോ രണ്ടോ ജീവനക്കാർക്ക് നൽകിയതാണ് ഈ സമാനമെങ്കിൽ പോട്ടെന്ന് വയ്ക്കാം.

mitskindhealthcare

Pic Courtesy: Mitskind Healthcare Facebook

എന്നാൽ കമ്പനിയിലെ പതിനഞ്ച് ജീവനക്കാർക്കാണ് ലക്ഷങ്ങൾ വിലയുള്ള പുത്തൻ എസ്‌യുവി കാറുകൾ നൽകിയിരിക്കുന്നത്. അതും കമ്പനിയുടെ ഉടമ നേരിട്ട് എത്തിയാണ് ജീവനക്കാർക്ക് കാറുകളുടെ താക്കോൽ കൈമാറുകയും ചെയ്‌തത്‌ എന്നതാണ് അമ്പരപ്പിക്കുന്ന കാര്യം. മാറുന്ന തൊഴിൽ സംസ്‌കാരങ്ങളുടെ കാലത്ത് പ്രതീക്ഷയുടെ തിരിനാളമാവുന്ന വാർത്തയാണ് ഈ ദീപാവലി കാലത്ത് കേൾക്കുന്നത്.

ഹരിയാനയിലെ പഞ്ച്കുല വ്യാവസായിക മേഖലയിലാണ് കമ്പനി പ്രവർത്തിക്കുന്നത്. ജീവനക്കാരുടെ കഠിനാധ്വാനത്തിനും അർപ്പണ മനോഭാവത്തിനും അവർ നൽകുന്ന അംഗീകാരം എന്ന നിലയിലാണ് കാറുകൾ സമ്മാനമായി നൽകാൻ തീരുമാനിച്ചത്. ആകെ പതിഞ്ച് കാറുകളാണ് ജീവനക്കാർക്ക് കൊടുത്തത്. അതിൽ 13 ടാറ്റ പഞ്ച് മോഡലുകളും രണ്ടെണ്ണം മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയുമാണ്.

മിറ്റ്സ് കൈൻഡ് ഉടമ എംകെ ഭാട്ടിയ നേരിട്ടെത്തിയാണ് താക്കോൽദാന ചടങ്ങുകൾ നിർവഹിച്ചത് എന്ന പ്രത്യേകത കൂടിയുണ്ട്. ദീപാവലി ബോണസ് എന്ന നിലയിൽ അല്ല ശരിക്കും ഈ വാഹനങ്ങൾ ജീവനക്കാർക്ക് നൽകിയതെന്നും അവരുടെ കഴിവിനുള്ള അംഗീകാരമായി നൽകാൻ തീരുമാനിച്ചതാണെന്നും അതിന് ഉത്സവകാലം തിരഞ്ഞെടുക്കുക മാത്രമാണ് ചെയ്‌തതെന്നും എംകെ ഭാട്ടിയ വ്യക്തമാക്കി.

ഏറ്റവും കൗതുകകരമായ കാര്യമെന്തെന്നാൽ ഇവരുടെ ഇന്ധന ചെലവും കമ്പനി തന്നെ വഹിക്കുന്നു എന്നതാണ്. ഇത് ആദ്യമായല്ല മിറ്റ്സ് കൈൻഡ് ഇത്തരത്തിൽ ജീവനക്കാർക്ക് വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകി ഞെട്ടിക്കുന്നത്. കഴിഞ്ഞ വർഷവും സമാനമായി മികച്ച പെർഫോമൻസ് നടത്തിയ ജീവനക്കാർക്ക് കാറുകൾ നൽകിയിരുന്നു. 12 പേർക്കാണ് അന്ന് കാറുകൾ കിട്ടിയത്.

നിലവിൽ കൂടുതൽ ജീവനക്കാർക്കും കിട്ടിയിരിക്കുന്നത് ടാറ്റയുടെ എൻട്രി ലെവൽ എസ്‌യുവി മോഡലായ പഞ്ച് ആണ്. നിലവിൽ ആറ് ലക്ഷം രൂപ മുതലാണ് ഈ വാഹനത്തിന്റെ എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്. ഇതിന് പുറമേ രണ്ട് പേർക്ക് മാരുതി സുസുക്കിയുടെ ഗ്രാൻഡ് വിട്ടറയും ലഭിച്ചിട്ടുണ്ട്. പത്ത് ലക്ഷം രൂപ മുതലാണ് ഇതിന്റെ എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+