ആറക്ക ശമ്പളം ഉപേക്ഷിച്ചു; ടിക്ടോക് വീഡിയോയിലൂടെ യുവതി സമ്പാദിക്കുന്നത് മില്യൺ ഡോളർ
നമ്മളൊക്കെ ജീവിതം മുന്നോട്ട് കൊണ്ട് പോവാൻ ഓരോ കരിയർ തിരഞ്ഞെടുത്തവരായിരിക്കും. ചിലർ അഭിരുചി കൊണ്ടും, മറ്റ് ചിലർ പണത്തിന് വേണ്ടിയും ഇഷ്‌ടമുള്ള പ്രൊഫഷൻ തിരഞ്ഞെടുക്കാറുണ്ട്. ചിലരെ ഒരു മാറ്റത്തിൽ നിന്ന് പിടിച്ചു നിർത്തുന്നതാവട്ടെ ഭയമായിരിക്കും. എന്നാൽ ആറക്ക ശമ്പളം ഉണ്ടായിരുന്ന ഒരു യുവതി തന്റെ അഭിരുചിക്ക് അനുസരിച്ച് തൊഴിൽ മാറിയപ്പോൾ നടന്നതാവട്ടെ ആരെയും ഞെട്ടിക്കുന്ന മാറ്റം.
മുൻ വാൾസ്ട്രീറ്റ് പ്രൊഫഷണലായ 29കാരിയായ വിവിയൻ ടുവാണ് ഈ യുവതി. ഉയർന്ന ശമ്പളമുണ്ടായിരുന്ന മുൻ ജോലി ഉപേക്ഷിച്ച അവർ ടിക് ടോക്കിൽ ഫിനാൻഷ്യൽ ഇൻഫ്ലൂവൻസറായി മാറിയതോടെയാണ് തലവര തെളിഞ്ഞത്. 'യുവർ റിച്ച് ബിഎഫ്എഫ്' സോഷ്യൽ മീഡിയ ബ്രാൻഡ് സ്വന്തമായുള്ള ടു ഇപ്പോൾ സമ്പാദിക്കുന്നത് ദശലക്ഷക്കണക്കിന് ഡോളറാണ്.

2021 ജനുവരിയിൽ ടിക് ടോക്കിൽ പോസ്‌റ്റ് ചെയ്‌ത ഒരു വീഡിയോയിൽ നിന്നാണ് ഇതിന്റെയൊക്കെ തുടക്കം. ഏറെ ശ്രദ്ധ നേടിയ ഈ വീഡിയോ ഏതാണ്ട് ഒരാഴ്‌ചയ്ക്കുള്ളിൽ ടുവിന് ഒരു ലക്ഷത്തോളം ഫോളോവേഴ്‌സിനെയാണ് നേടി കൊടുത്തത്.
ഇവിടെ നിന്ന് പുതിയ കരിയർ ആരംഭിച്ച അവർ കൃത്യമായ പദ്ധതികളോടെയാണ് മുന്നോട്ട് പോയത്. ബസ് ഫീഡിൽ ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ച അവർ സാമ്പത്തിക, ധനകാര്യ വിഷയങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളിലൂടെ ശ്രദ്ധ നേടി.
സമൂഹ മാധ്യമങ്ങളെ മോശമായി ഉപയോഗിക്കുന്ന വാർത്തകൾ അടുത്തിടെ വല്ലാതെ ഉയർന്നു വരുന്നതായി നമുക്ക് കാണാം കഴിയും. അതിൽ നിന്നെല്ലാം വ്യത്യസ്‌തമായി ഇത്തരം പ്ലാറ്റ്‌ഫോമുകളെ എങ്ങനെ ഉപകാരപ്രദമായി ഉപയോഗിക്കാമെന്നും, അതിലൂടെ എങ്ങനെ പണം കണ്ടെത്താമെന്നും അവർ തെളിയിക്കുന്നു. ഇത് ഭാവിയിൽ കൂടുതൽ പേർക്ക് പ്രചോദനമാവുമെന്ന് ഉറപ്പാണ്.












Click it and Unblock the Notifications