ആന്ധ്രയില്‍ ഇതാ ഒരു വെറൈറ്റി ഫുഡ്: വൈറലായി ഒച്ചുകറി; കഴിച്ചാല്‍ രണ്ടാണ് കാര്യങ്ങള്‍
അമരാവതി: ഗോദാവരി നദിയുടെ തീരത്തായിട്ടുള്ള ജില്ലകളില്‍ താമസിക്കുന്നവര്‍ പൊതുവേ നോണ്‍ വെജ് ഭക്ഷണമാണ് കഴിക്കാറുള്ളതെന്ന് പറയാറുണ്ട്. അത് സത്യവുമാണ്. പ്രത്യേകിച്ച് എരിവുള്ള ഭക്ഷണം അവര്‍ക്കിഷ്ടമാണ്. ഇപ്പോഴിതാ ഒരു വെറൈറ്റി ഫുഡ് അവര്‍ക്കിടയില്‍ തരംഗമായിരിക്കുകയാണ്. ഒച്ചിനെ ഉപയോഗിച്ചുള്ള കറിയാണ് ഇപ്പോള്‍ പ്രിയങ്കരമായിരിക്കുന്നത്.
ഗോദാവരിക്കാരുടെ ഇപ്പോഴത്തെ ടേസ്റ്റിനെ തിരിച്ചറിഞ്ഞ് കുറച്ച് പേര്‍ ഒച്ച് വില്‍പ്പന ആരംഭിച്ചിരിക്കുകയാണ്. ഗോദാവരി നദിയുടെ കനാലില്‍ നിന്ന് ഇവര്‍ ഒച്ചിനെ പിടിച്ചാണ് വില്‍പ്പന നടത്തുന്നത്. ഇവര്‍ ഈ മാംസത്തെ വൃത്തിയാക്കി കൊടുക്കുന്ന ജോലിയും ഏറ്റെടുത്തിരിക്കുകയാണ്. ഒച്ചിന്റെ തോട് പൊളിച്ചാണ് ഇവര്‍ വൃത്തിയാക്കുന്നത്. കത്തി ഉപയോഗിച്ച് ഇവ വൃത്തിയാക്കി നാട്ടുകാര്‍ക്കായി ഇവര്‍ വില്‍പ്പന നടത്തുന്നത്.

ഒരു പ്ലാസ്റ്റിക് ഷീറ്റിലായി വൃത്തിയാക്കിയ ഒച്ചിനെ വെച്ച് റോഡിലൂടെ വരുന്നവര്‍ക്ക് വില്‍ക്കുന്ന കാഴ്ച്ച ഇപ്പോള്‍ ഗോദാവരി മേഖലയിലെ സ്ഥിരം കാഴ്ച്ചയാണ്. പലരും ഇത് സാമാന്യം നല്ല വിലയ്ക്കാണ് വാങ്ങുന്നത്. കാരണം ഗോദാവരിക്കാരുടെ പ്രിയ ഭക്ഷണമായി ഒച്ചുകറി മാറി കഴിഞ്ഞു. കേരളത്തില്‍ ഇരുന്ന് നമ്മള്‍ ചിന്തിക്കുമ്പോള്‍ സ്വാഭാവികമായും ഇത് കഴിക്കുമോ എന്നൊക്കെ തോന്നിപ്പോകാം.
പക്ഷേ ഗോദാവരിക്കാര്‍ ചിക്കനും, മട്ടനും പോലെയാണ് ഒച്ചുകറിയെ കാണുന്നത്.എന്തുകൊണ്ടാണ് ഒച്ചിന്റെ ഇറച്ചിക്കും, ഒച്ചിന്റെ കറിക്കും ഇത്ര ഡിമാന്റ് വരാന്‍ കാരണം. അതറിയാത്തവര്‍ക്കായി അക്കാര്യവും പറഞ്ഞ് തരാം. ഒച്ചുകറിക്ക് രോഗങ്ങളെ ഇല്ലാതാക്കാനുള്ള കഴിവുണ്ട്. ബ്രോണ്‍സൈറ്റിസ്, ആസ്ത്മ, അടക്കമുള്ള രോഗങ്ങളെ ഒച്ചിനെ കഴിക്കുന്നതിലൂടെ ഇല്ലാതാക്കാന്‍ സാധിക്കും.

അതേസമയം ഇതൊന്നും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതല്ല. എല്ലാം ഒച്ചിനെ ഭക്ഷിക്കുന്നവര്‍ തന്നെ പറയുന്നതാണ്. അതേസമയം ഇതിനെ വൃത്തിയാക്കി പാകം ചെയ്ത് കറിയാക്കുന്നത് കുറച്ച് കടുപ്പമേറിയ കാര്യമാണ് ഇത് കഴിക്കുന്നവര്‍ പറയുന്നു. ഇത് പാകം ചെയ്യാന്‍ ഒരുപാട് സമയം വേണ്ടി വരുന്നുണ്ടെന്നും നാട്ടുകാര്‍ വ്യക്തമാക്കി.
ബൈക്ക് ട്രിപ്പിനൊപ്പം ചെറിയൊരു സ്‌നാക്‌സ് ആയാലോ; കഴിച്ചാല്‍ നിര്‍ത്താന്‍ തോന്നില്ല, എജ്ജാതി ടേസ്റ്റ്
അതേസമയം സ്വാദിന്റെ കാര്യത്തില്‍ ആട്ടിറച്ചിയേക്കാള്‍ ഒരുപാട് മുകളിലാണ് ഇതിന്റെ സ്ഥാനമെന്ന് ഇവര്‍ പറയുന്നു. ഇതിന്റെ തോട് കളയാതെയാണ് വാങ്ങുന്നതെങ്കില്‍, ഒരാള്‍ ഉപ്പും, മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് കഴുകിയെടുക്കണം. ഇതിന് മുകളിലുള്ള പശ പോകാനായി മോരോ സംഭാരമോ ഉപയോഗിച്ച് ഇവ വൃത്തിയാക്കണം. ഇതിന് ചിലപ്പോള്‍ ദുര്‍ഗന്ധവുമുണ്ടാകും.
തുടര്‍ന്ന് ചൂട് വെള്ളത്തില്‍ ഇവ നന്നായി തിളപ്പിച്ചെടുക്കണം. ഇത് നന്നായി തിളച്ച ശേഷം അതിലേക്ക് മസാലകള്‍ ഇടുക. അത് നന്നായി പിടിപ്പിക്കുക. ഇത് ആരോഗ്യത്തിന് നല്ലതാണ്. ഒച്ചുകറിയും, കടലയും മികച്ച കോമ്പിനേഷനാണെന്ന് നാട്ടുകാര്‍ പറഞ്ഞു. നൂറ് മുതല്‍ 200 വരെയാണ് ഒച്ചിനായി ഇതിനെ പിടിക്കുന്നവര്‍ ഈടാക്കുന്നത്.












Click it and Unblock the Notifications