ഇന്‍സ്റ്റഗ്രാമിലും യുട്യൂബിലും പണമുണ്ടാക്കാം: ഫോളോവേഴ്‌സ് എത്ര വേണം? മറക്കരുത് ഈ ടിപ്പ്‌സ്
ചെറുപ്പത്തിലേ പണമുണ്ടാക്കാന്‍ നമുക്കെല്ലാം ആഗ്രഹമുണ്ടാവും. പക്ഷേ അതിന് എന്ത് ചെയ്യണമെന്ന് പലര്‍ക്കും അറിയുന്നുണ്ടാവില്ല. യഥാര്‍ത്ഥത്തില്‍ നമ്മുടെ മുന്നില്‍ തന്നെ പണമുണ്ടാക്കാനുള്ള മാര്‍ഗങ്ങളുണ്ട്. സോഷ്യല്‍ മീഡിയ തന്നെയാണ് ഏറ്റവും നല്ല ബിസിനസ് മാര്‍ഗമെന്ന് അറിയുമോ?
പലര്‍ക്കും ഇന്‍സ്റ്റഗ്രാമിലും, യുട്യൂബിലുമെല്ലാം ധാരാളം ഫോളോവേഴ്‌സുണ്ടാവും. പക്ഷേ നിങ്ങള്‍ക്ക് പണമൊന്നും അതിലൂടെ ലഭിക്കുന്നുണ്ടാവില്ല അല്ലേ. എങ്കില്‍ അത് നിങ്ങളുടെ മാത്രം പോരായ്മാണ്. ഇന്‍സ്റ്റഗ്രാം അടക്കമുള്ളവര്‍ നമുക്ക് വരുമാനം തരുന്നവരാണ്. എങ്ങനെയാണ് ആ വരുമാനം നമുക്ക് ലഭിക്കുക. അതിന് എന്തൊക്കെ കടമ്പകള്‍ കടക്കണമെന്ന് പരിശോധിക്കാം.

യുട്യൂബില്‍ സിംപിളാണ് കാര്യം
യുട്യൂബിന്റെ പാര്‍ട്ണര്‍ പ്രോഗാമിന്റെ ഭാഗമാവാന്‍ യോഗ്യത നേടുകയാണ് ആദ്യം ചെയ്യേണ്ടത്. ഇതിലൂടെ മോണിറ്റൈസേഷന്‍ ഫീച്ചറുകള്‍ നിങ്ങള്‍ക്ക് ലഭിക്കും. യുട്യൂബില്‍ നിന്ന് നേരിട്ട് വരുമാനം അതോടെ ലഭിക്കും. 500 സബ്‌സ്‌ക്രൈബര്‍മാര്‍ ഉണ്ടാവുകയാണ് ആദ്യം ചെയ്യേണ്ടത്. 90 ദിവസത്തിനിടെ മൂന്ന് പബ്ലിക്ക് അപ്ലോഡുകളും ആവശ്യമാണ്.
അതല്ലെങ്കില്‍ 3000 മണിക്കൂര്‍ യുട്യൂബ് കാണുകയോ, മൂന്ന് മില്യണ്‍ യുട്യൂബ് ഷോര്‍ട്ട്‌സ് 90 ദിവസത്തിനിടെ കണ്ടിരിക്കുകയോ വേണം. ചാനല്‍ മെമ്പര്‍ഷിപ്പ്, സൂപ്പര്‍ ചാറ്റ്, സൂപ്പര്‍ സ്റ്റിക്കേഴ്‌സ്, സൂപ്പര്‍ താങ്ക്‌സ്, എന്നിവയിലൂടെ പണം ലഭിക്കും. ഒപ്പം സ്വന്തം പ്രൊഡക്ട് യുട്യൂബ് ഷോപ്പിംഗിലൂടെ പ്രമോട്ടും ചെയ്യാം.
പരസ്യത്തില്‍ നിന്ന് വരുമാനം
പരസ്യത്തില്‍ നിന്ന് വരുമാനം ലഭിക്കാനും ഒരു കടമ്പയുണ്ട്. ആയിരം സബ്‌സ്‌ക്രൈബര്‍മാര്‍ ക്രിയേറ്റര്‍മാര്‍ക്ക് ഉണ്ടായിരിക്കണം. ഒരു വര്‍ഷത്തിനിടെ 4000 മണിക്കൂര്‍ യുട്യൂബില്‍ വീഡിയോ കണ്ടിരിക്കണം. ഇതിലൂടെ പരസ്യ വരുമാനം ഉറപ്പിക്കാം.
5000 സബ്‌സ്‌ക്രൈബര്‍മാരുള്ള ഒരു വ്യക്തി മാസം 349 ഡോളറാണ് പരസ്യത്തില്‍ നിന്ന് വരുമാനം നേടുന്നത്. ഒരു വീഡിയോയില്‍ നാല് ഗൂഗിള്‍ ആഡുകള്‍ ഉണ്ടെങ്കില്‍ വരുമാനം ഇനിയും വര്‍ധിക്കും. അതിനായി വീഡിയോയുടെ ദൈര്‍ഘ്യം മാത്രം വര്‍ധിപ്പിക്കും.
ഏതൊക്കെ വിധത്തില്‍ പരസ്യങ്ങള്‍
ഡിസ്‌പ്ലെ ആഡ്‌സ്, ഓവര്‍ലേ ആഡ്‌സ്, ബംപര്‍ ആഡ്‌സ്, സ്‌പോണ്‍സേര്‍ഡ് കാര്‍ഡ്‌സ്, മിഡ് റോള്‍ ആഡ്‌സ് എന്നിങ്ങനെയാണ് പരസ്യങ്ങള്‍ ഉണ്ടാവുക. ഇവയെല്ലാം നിങ്ങളുടെ വീഡിയോയില്‍ ഉള്‍പ്പെടുത്താം. ഈ പരസ്യങ്ങള്‍ വരുമാനം നേടാന്‍ ആരംഭിച്ചാല്‍ ക്രിയേറ്റര്‍ക്ക് മെയില്‍ വരും.
കുറഞ്ഞത് നൂറ് ഡോളറെങ്കിലും ലഭിച്ചാലാണ് സന്ദേശം വരും. അതേസമയം യുട്യൂബില്‍ നിന്നായാലും, ഇന്‍സ്റ്റഗ്രാമില്‍ നിന്നായാലും ഈ വരുമാനത്തിനെല്ലാം നികുതി നല്‍കണം. അക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
വരുമാനം പങ്കുവെക്കുന്നത് ഇങ്ങനെ
പരസ്യം ഓരോ ആയിരം തവണ കാണുമ്പോള്‍, പരസ്യദാതാക്കള്‍ ഒരു നിശ്ചിത തുക യുട്യൂബിന് നല്‍കണം. ദൈര്‍ഘ്യമേറിയ വീഡിയോയിലെ പരസ്യവരുമാനത്തില്‍ 45 ശതമാനം യുട്യൂബ് എടുക്കും. ബാക്കി ക്രിയേറ്റര്‍മാര്‍ക്കാണ്. യുട്യൂബിന്റെ ആര്‍പിഎം പ്രകാരം എത്ര തുക ലഭിക്കുമെന്ന് നമുക്ക് പരിശോധിച്ചാല്‍ മനസ്സിലാവും.
ഇന്‍സ്റ്റഗ്രാമിലും എളുപ്പത്തില്‍ പണം
ഇന്‍സ്റ്റഗ്രാമിലും ധാരാളം ഫോളോവേഴ്‌സ് ആവശ്യമില്ല. 10000 ഫോളോവേഴ്‌സില്‍ താഴെയാണെങ്കിലും പണം ലഭിക്കും. ഇന്‍സെന്റീവ് പ്രോഗ്രാമുകളിലൂടെയാണ് ഇന്‍സ്റ്റഗ്രാം പണം നല്‍കുക. റീല്‍സിന് ബോണസുകളാണ് നല്‍കുക. ഇന്‍സ്റ്റഗ്രാം ബാഡ്ജുകളാണ് പണം ലഭിക്കാനുള്ള യോഗ്യത. പതിനായിരം ഫോളോവേഴ്‌സ് ഉണ്ടായാല്‍ മതി.
ചില രാജ്യങ്ങള്‍ക്ക് മാത്രമായിട്ടാവണം കണ്ടന്റ്. പ്രായപൂര്‍ത്തിയായിരിക്കണം, അക്കൗണ്ടുകള്‍ ബിസിനസ് അഥവാ ക്രിയേറ്റര്‍ അക്കൗണ്ടുകളായിരിക്കണം. ഇതെല്ലാമാണ് ഇന്‍സ്റ്റഗ്രാമിലെ നിയമങ്ങള്‍.
രണ്ട് തരം ഇന്‍ഫ്‌ളുവന്‍സര്‍മാര്‍
നാനോ, മൈക്രോ, ഇന്‍ഫ്‌ളുവന്‍സര്‍മാരാണ് ഇന്‍സ്റ്റഗ്രാമിലുള്ളത്. ഇതില്‍ മൈക്രോ വിഭാഗത്തിലുള്ളവര്‍ക്ക് ഒരു ലക്ഷം ഫോളോവേഴ്‌സ് വരെയുണ്ടാവും. ഇവര്‍ക്ക് വിവിധ ബ്രാന്‍ഡുകളുമായി സഹകരിച്ച് വരുമാനമുണ്ടാക്കാം. ക്രിയേറ്റര്‍ ബ്രാന്‍ഡ് മാര്‍ക്കറ്റ് പ്ലേസ് അതുപോലെ മെറ്റ നേരത്തെ പുറത്തിറക്കിയതാണ്. ഈ പ്ലാറ്റ്‌ഫോം ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്ക് വരുമാനം ഉറപ്പിക്കാനുള്ളതാണ്.












Click it and Unblock the Notifications