ജാക്കറ്റിന് 2 ലക്ഷം, ഹൂഡിക്ക് 45000? ആര്യൻ ഖാന്റെ ആഡംബര വസ്ത്ര ബ്രാൻഡിന്റെ വില കണ്ട് ഞെട്ടൽ.. നേരാണോ?
ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ തന്റെ ആഡംബര വസ്ത്ര ബ്രാൻഡായ D'YAVOL X പുറത്തിറക്കിയിരിക്കുകയാണ്, ഞായറാഴ്ച (ഏപ്രിൽ 30) ബ്രാൻഡഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ലൈവായി. എന്നാൽ സൈറ്റിൽ പ്രൊഡക്റ്റ് പരിശോധിക്കാൻ എത്തിയ ആളുകൾ ഞെട്ടിപ്പോയിരിക്കുകയാണ്. ഷാരൂഖ് ഖാനും ആര്യൻ ഖാനും കഴിഞ്ഞ ഏതാനും ആഴ്ചകളായി ബ്രാൻഡിനെ പ്രമോട്ട് ചെയ്യുകയും ഒപ്പം ഒരു പരസ്യത്തിൽ ഒരുമിച്ച് പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. അതിനാൽ വലിയ പ്രതീക്ഷയിലാണ് ആളുകൾ വൈബ്സൈറ്റിൽ എത്തിയത്.
വെബ്‌സൈറ്റ് സജീവമായതോടെ ആളുകൾക്ക് അത് ആക്സസ് ചെയ്യാൻ കഴിഞ്ഞില്ല. "ഞങ്ങൾ വളരെ ഉയർന്ന ട്രാഫിക്കും ചെക്ക്ഔട്ടുകളും അനുഭവിക്കുന്നു. ദയവായി ഞങ്ങളോട് സഹകരിക്കുക." എന്നാണ് ബ്രാൻഡ് ചെയ്തത്. പിന്നീട്, സൈറ്റ് വീണ്ടും ലൈവായി ആളുകൾക്ക് ഒടുവിൽ അത് ആക്സസ് ചെയ്യാൻ കഴിയുകയും ചെയ്തു. എന്നാൽ വില കണ്ടതോടെ ആളുകളുടെ ആവേശം കുറഞ്ഞു.

"ഖാൻ സാബ് എന്റെ ഒരു വൃക്ക വിറ്റാലും മതിയാകില്ല, എനിക്ക് എന്റെ രണ്ട് വൃക്കകളും വിൽക്കേണ്ടിവരും. എന്നാണ് ഒരാൾ എഴുതിയത്.
മിഡൃൽ ക്ലാസിന് താങ്ങാൻ കഴിയുന്നതല്ല ഈ വില എന്നാണ് പറയുന്നത്.
ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഡയറ്റ് സബ്യയും ബ്രാൻഡിന്റെ വിലയെ കുറിച്ച് അഭിപ്രായം പറഞ്ഞു. അവരുടെ ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ, അവർ സ്റ്റോറിൽ നിന്നുള്ള ഒരു സ്‌ക്രീൻഷോട്ട് പങ്കിട്ടു, അതിൽ ഡിസൈനുള്ള ഒരു വെളുത്ത ടി-ഷർട്ട് 24,400 രൂപ ആണ് വില പറഞ്ഞിരിക്കുന്നത്. മറ്റൊരു കറുത്ത ഹൂഡിക്ക് 45,500 രൂപയും ഒരു ജാക്കറ്റിന് 2 ലക്ഷം രൂപയും ആണ് വില.
ലക്ഷ്വറി ബ്രാൻഡിന്റെ പരസ്യത്തിന്റെ ഔദ്യോഗിക ടീസർ ഷാരൂഖ് തന്നെയാണ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്.ലക്ഷ്വറി ബ്രാൻഡിന്റെ പരസ്യത്തിന്റെ ഔദ്യോഗിക ടീസർ ഷാരൂഖ് തന്നെ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു.
എല്ലാവരും ആകാംഷയോടെ കാത്തിരിക്കുകയായിരുന്ന ബ്രാൻറിന്റെ ലോഞ്ചിനായി. എന്നാൽ ഇത്രയും വില ഉണ്ടാവുമെന്ന് കരുതിയുരുന്നില്ല യെന്നാണ് ആളുകൾ പറയുന്നത് എന്നാണ് വിവരം
Hair Care: വേനലിൽ മുടിയെ മറക്കല്ലേ.. കുറച്ച് കാലം ഈ ശീലങ്ങൾ മാറ്റിവെയ്ക്കാം... മുടിയെ കാക്കാം












Click it and Unblock the Notifications