സൂര്യഗ്രഹണ സമയത്ത് സംഭവിച്ചത് അപൂര്‍വ കാര്യങ്ങള്‍, മൃഗങ്ങളില്‍ വരെ മാറ്റം; അമ്പരന്ന് ശാസ്ത്രജ്ഞര്‍
ഏപ്രില്‍ എട്ടിനായിരുന്നു സമ്പൂര്‍ണ സൂര്യഗ്രഹണം ഇത്തവണ നടന്നത്. ഇന്ത്യയില്‍ ഇത് ദൃശ്യമായില്ലെങ്കിലും യുഎസ് അടക്കമുള്ള രാജ്യങ്ങളില്‍ ഇത് മികച്ച രീതിയില്‍ തന്നെ ദൃശ്യമായിരുന്നു. എന്നാല്‍ ഇത്തവണത്തെ ഗ്രഹത്തെ കുറിച്ച് അമ്പരപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
അമ്പരപ്പിക്കുന്ന കാര്യങ്ങള്‍ ഇപ്രാവശ്യം ഗ്രഹണ സമയത്ത് ഗ്രഹണസമയത്ത് ദൃശ്യമായിരുന്നു. അതുകൊണ്ട് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിച്ച വിസ്മയമായി ഇത് മാറിയിരിക്കുകയാണ്. മൃഗങ്ങളിലെ പെരുമാറ്റത്തില്‍ പോലും അമ്പരപ്പിക്കുന്ന മാറ്റങ്ങള്‍ പ്രകടമായിരുന്നു. അത്തരത്തില്‍ ദൃശ്യമായ മാറ്റങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

സൂര്യന്റെ വലയത്തിന് ചുറ്റം ചുവന്ന നിറത്തിലുള്ള കുത്തുകള്‍ കണ്ടിരുന്നു. ഇവ പിന്നീട് പ്ലാസ്മകളാണെന്ന് കണ്ടെത്തിയിരുന്നു. ഭൂമിയുടെ പ്രതിഫലത്തിന് മുകളിലേക്ക് വരുമ്പോള്‍ സൂര്യനില്‍ നിന്ന് പുറന്തള്ളപ്പെടുന്നതാണ് പ്ലാസ്മകള്‍. ഇവ സൗരവിസ്ഫോടനമാണെന്ന് പല ആളുകളും കരുതിയിരുന്നു.
സൂര്യനില്‍ നിന്ന് വിസ്ഫോടനത്തെ തുടര്‍ന്നുണ്ടാവുന്നതാണ് പ്ലാസ്മകള്‍. എന്നാല്‍ കൊറോണല്‍ മാസ് ഇജക്ഷന് പോലെ ഇവ സൂര്യനെ വിട്ടുപോകില്ല. ഒരാഴ്ച്ചയോളം സൂര്യന്റെ പ്രതലത്തില്‍ തന്നെയുണ്ടാവും. സൂര്യവിസ്ഫോടനം സമ്പൂര്‍ണ സൂര്യഗ്രഹണ സമയത്ത് ഉണ്ടാവാന്‍ സാധ്യതയില്ലെന്നും ശാസ്ത്രജ്ഞര്‍ പിന്നീട് വിശദീകരിച്ചിരുന്നു.
സൂര്യഗ്രഹണ സമയത്ത് പുതിയ വാല്‍നക്ഷത്രവും ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു. സണ്‍ഗ്രേസര്‍ കോമറ്റ് എന്നാണ് ഇവ അറിയപ്പെടുന്നത്. സൂര്യഗ്രഹണം തുടങ്ങും മുമ്പ് ഒരു വാനനിരീക്ഷകനാണ് ഇക്കാര്യം ആദ്യം കണ്ടെത്തിയത്. ഗ്രഹണസമയത്ത് ഇവയുടെ ചിത്രങ്ങളെടുക്കാന്‍ സാധിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞിരുന്നു.
മങ്ങിയ ചിത്രങ്ങളാണ് പലര്‍ക്കും ലഭിച്ചത്. ഇവ സൂര്യന് സമീപത്തേക്ക് നീങ്ങുന്നതായിരുന്നു കണ്ടത്. എന്നാല്‍ ഇവ നഗ്ന നേത്രങ്ങള്‍ വഴി കാണാനാവില്ല. എന്നാല്‍ ഗ്രഹണം കഴിഞ്ഞാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഈ വാല്‍നക്ഷത്രം തകര്‍ന്നുപോയി. ഇവ സൂര്യന്റെ വളരെ അടുത്തെത്തിയതാണ് തകരാന്‍ കാരണമായത്.
മൃഗങ്ങളുടെ വിചിത്രമായ പെരുമാറ്റമായിരുന്നു ഗ്രഹണ സമയത്ത് കണ്ട മറ്റൊരു അത്ഭുതപ്പെടുത്തുന്ന കാര്യം. ടെക്സസിലെ ഫോര്‍ട്ട് വര്‍ത്ത് കാഴ്ച്ചബംഗ്ലാവില്‍ മൃഗങ്ങള്‍ വേഗത്തില്‍ കൂടുകളിലേക്ക് മടങ്ങുന്നത് കാണാമായിരുന്നു. അതുപോലെ പക്ഷികളും അവരുടെ സങ്കേതത്തിലേക്ക് വേഗം മടങ്ങി. ദല്ലാസ് കാഴ്ച്ചബംഗ്ലാവില്‍ സീബ്രകളും ജിറാഫുകളും ചിമ്പാന്‍സികളും ഓടുന്നതാണ് കണ്ടത്.
ഇവര്‍ക്കെല്ലാം വലിയ ആശങ്കകള്‍ പ്രകടമായിരുന്നു. ഇതേ ഇടത്തില്‍ ഒരു ഒട്ടകപക്ഷി മുട്ടയിടുകയും ചെയ്തു. ഇതെല്ലാം അമ്പരപ്പിക്കുന്ന കാര്യങ്ങളായിരുന്നു. വളരെ വിചിത്രമായിരുന്നു ഇവയുടെ പെരുമാറ്റം. ഗ്രഹണം കഴിഞ്ഞ് സൂര്യന് പ്രത്യക്ഷപ്പെട്ടപ്പോള്‍ കീരികളും പക്ഷികളും ഉച്ചത്തില്‍ ശബ്ദമുണ്ടാക്കി. ഇവ സൂര്യോദയമാണെന്നാണ് കരുതിയത്.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications