സൂര്യഗ്രഹണത്തിനൊപ്പം സൗര വിസ്‌ഫോടനവും സംഭവിച്ചോ? തീജ്വാലകള്‍ കണ്ടു; നാസ പറയുന്നത് ഇങ്ങനെ
വാഷിംഗ്ടണ്‍: ദിവസങ്ങള്‍ക്ക് മുമ്പാണ് സമ്പൂര്‍ണ സൂര്യഗ്രഹണം ലോകത്ത് പലയിടങ്ങളിലായി ദൃശ്യമായത്. എന്നാല്‍ ഇന്ത്യയില്‍ ഇത് ദൃശ്യമായിരുന്നില്ല. യുഎസ്സ് അടക്കമുള്ള ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലാണ് ഇവ പ്രധാനമായും കണ്ടത്. പക്ഷേ അടുത്തിടെ കണ്ട ഏറ്റവും മികച്ച ആകാശ കാഴ്ച്ചയായിരുന്നു ഇത്.
പക്ഷേ ഈ സൂര്യഗ്രഹണം നടക്കുമ്പോള്‍ പലരും സൗരവിസ്‌ഫോടനം കണ്ടതായും പറഞ്ഞിരുന്നു.സൂര്യനില്‍ ഇടയ്ക്കിടെ സംഭവിക്കുന്ന പ്രതിഭാസമാണിത്. ഈ വിസ്‌ഫോടനത്തെ തുടര്‍ന്ന് അതിശക്തമായ കൊറോണല്‍ മാസ് ഇജക്ഷന്‍ സംഭവിക്കും. ഇതാണ് സൂര്യന്റെ തീജ്വാലകളെ ഭൂമിയിലേക്ക് അയക്കുന്നത്.

നമ്മുടെ കാന്തിക മണ്ഡലങ്ങളെയാണ് സൗര വിസ്‌ഫോടനം കാര്യമായി ബാധിക്കുക. എന്നാല്‍ ഇവ ശക്തമായത് കൊണ്ട് ഭൂമിക്ക് കാര്യമായ പരുക്കില്ലാതെ രക്ഷപ്പെടാനാവും. നേരിട്ട് ഇത്തരം വിസ്‌ഫോടനങ്ങള്‍ ഭൂമിയില്‍ പതിച്ചാല്‍ അത് വലിയ റേഡിയേഷനുകള്‍ക്ക് കാരണമാകും. പക്ഷേ സൂര്യഗ്രഹണത്തിനൊപ്പം ഇത്തരമൊരു കാര്യം കണ്ടത് അപൂര്‍വമായ സംഭവമായിരുന്നു.
എന്നാല്‍ ആളുകള്‍ കണ്ടത് സൗരജ്വാലകളെയല്ല. അത്തരമൊരു വിസ്‌ഫോടനം വന്നു പതിച്ചു എന്നുള്ളത് ആളുകള്‍ തെറ്റിദ്ധരിച്ചതാണ്. എന്താണ് കണ്ടതെന്ന് നാസ അടക്കമുള്ളവര്‍ ഇപ്പോള്‍ വിശദീകരിക്കുന്നുണ്ട്. അമ്പരപ്പിക്കുന്ന കാര്യമാണിത്.
നാസയുടെ എല്ലാ സാങ്കേതികവിദ്യയും ഇത്തരമൊരു വിസ്‌ഫോടനമുണ്ടോ എന്ന് പരിശോധിച്ചിരുന്നു. ആളുകള്‍ കണ്ടത് വളരെ അമ്പരപ്പിക്കുന്ന ഒരു കാര്യമാണ്. ഗ്രഹണ സമയത്ത് സൂര്യനെ ചന്ദ്രന്‍ പൂര്‍ണമായും മൂടും. ഈ സമയം സൂര്യന്റെ ഏറ്റവും പുറംഭാഗത്ത് ചുവന്ന പാടുകള്‍ ഉണ്ടാവും. ഇതാണ് പ്ലാസ്മ. ഇവ സൂര്യന്റെ പ്രതലത്തില്‍ ആഴ്ന്നിറങ്ങിയത് പോലെയാണ്.
കാണുമ്പോള്‍ ഇതൊരു തീഗോളം പോലെയാരിക്കും. എന്നാല്‍ വിസ്‌ഫോടനകരമായ കാര്യമല്ല ഇത്. സൂര്യനുമായി ചേര്‍ന്നിരിക്കുന്നത് കൊണ്ട് ഇങ്ങനെ തോന്നുന്നതാണ്. മറിച്ച് സൗരജ്വാലകള്‍ വിസ്‌ഫോടനകാരികളാണ്. ഇവയുടെ വിസ്‌ഫോടനത്തെ തുടര്‍ന്ന് പ്ലാസ്മ ബഹിരാകാശത്തേക്ക് പുറന്തള്ളപ്പെടും. ഇതിനെയാണ് കൊറോണല്‍ മാസ് ഇജക്ഷന്‍ എന്ന് പറയുന്നത്.
അതേസമയം സ്‌പേസ് വെതറിന്റെ ഡാറ്റയില്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. സൗരജ്വാലകളൊന്നും സൂര്യനില്‍ നിന്ന് ഈ കാലയളവില്‍ ഉണ്ടായിയിട്ടില്ല. സൂര്യന്‍ അതിന്റെ പാതി വയസ്സ് പിന്നിട്ടിരിക്കുകയാണ്. അതോടൊപ്പം പതിനൊന്ന് വര്‍ഷത്തെ ഒരു കാലയളവിലൂടെയാണ് സൂര്യന്‍ കടന്നുപോകുന്നത്.
സോളാര്‍ മാക്‌സിമം എന്ന ഈ പ്രതിഭാസം കാരണം സൂര്യന്റെ സ്വഭാവം പ്രവചിക്കുക സാധ്യമല്ല. നിരന്തരം സൂര്യനില്‍ വിസ്‌ഫോടനങ്ങള്‍ ഉണ്ടാവും. സൂര്യഗ്രഹണ സമയത്ത് സൂര്യന്‍ ശാന്തമായിരുന്നുവെന്ന് കരുതി സന്തോഷിക്കേണ്ട എന്നും ശാസ്ത്രലോകം പറയുന്നു. അടുത്ത ആഴ്ച്ചയോടെ കൂടുതല്‍ സൗരജ്വാലകള്‍ ഭൂമിയിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications