സോളാര്‍ മാക്സിമമോ? ഉഗ്ര സൗരജ്വാലകള്‍ ഭൂമിയില്‍ വന്നിടിച്ചു; ഇനിയും വരാനുണ്ടെന്ന് ശാസ്ത്രജ്ഞര്‍
ചെറിയൊരു ഇടവേളയ്ക്ക് ശേഷം അതിതീവ്രമായ സോളാര്‍ ഫ്ളെയറുകള്‍ വീണ്ടും ഭൂമിയില്‍ വന്നിടിച്ചു. എം2 വിഭാഗത്തില്‍ വരുന്നതാണ് ഇതെന്നാണ് ശാസ്ത്രജ്ഞര്‍ നല്കുന്ന സൂചന. അതേസമയം ഭൂമിയെ പ്രദക്ഷിണം വെക്കുന്ന ഉപഗ്രഹങ്ങള്‍ ഇനിയും സൗരജ്വാലകള്‍ ഭൂമിയിലേക്ക് തീവ്രതയോടെ എത്തുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
സൂര്യനിലെ എആര്‍3576 സണ്‍സ്പോട്ടില്‍ നിന്ന് ഫെബ്രുവരി പത്തിന് ഉഗ്രനൊരു വിസ്ഫോടനം ഉണ്ടായിരിക്കുകയാണ്. ഉപഗ്രഹങ്ങള്‍ ഇക്കാര്യം കണ്ടെത്തിയിട്ടുണ്ട്. ഈ സണ്‍സ്പോട്ട് ഭൂമിയോട് അഭിമുഖമായിട്ടാണ് നില്‍ക്കുന്നത്. നാസയുടെ സോളാര്‍ ഡൈനാമിക്സ് ഒബ്സര്‍വേറ്ററി സൂര്യനിലെ വിസ്ഫോടനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്.

അതേസമയം ഇതിന്റെ തീവ്രത എക്സ് വിഭാഗത്തില്‍ വരില്ല. അതും ചെറിയൊരു വ്യത്യാസത്തില്‍ മാത്രമാണ് ഇതിന് പുറത്തായത്. അത്രയ്ക്ക് തീവ്രതയുള്ളതായിരുന്നു ഈ വിസ്ഫോടനം. കൊറോണല്‍ മാസ് ഇജക്ഷന് വൈകാതെ തന്നെ ഭൂമിയിലേക്ക് എത്തുമെന്നാണ് സൂചന.
അതിതീവ്ര തീജ്വാലകള്‍ നമ്മുടെ കാന്തിക മണ്ഡലത്തില്‍ വീണ്ടും വന്നിടിക്കാനാണ് സാധ്യത. ഈ ഭയം നിലനില്‍ക്കെയാണ് ഇന്ന് അപ്രതീക്ഷിതമായി കൊറോണല്‍ മാസ് ഇജക്ഷന് സംഭവിച്ചത്. സ്പേസ് വെതറാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഭൂമിയുടെ കാന്തിക മണ്ഡലത്തില്‍ ഒട്ടും പ്രതീക്ഷിക്കാതെയാണ് ഇവ വന്നെത്തിയത്. അതാണ് ബഹിരാകാശ ശാസ്ത്രജ്ഞരെ അടക്കം ഞെട്ടിച്ചിരിക്കുന്നത്.
പ്രാഥമിക വിലയിരുത്തല്‍ പ്രകാരം ഇവ ഭൂമിയുടെ കാന്തിക മണ്ഡലത്തെ ശക്തമായി ബാധിച്ചിട്ടുണ്ട്. ജി 1 അഥവാ ജി2 വിഭാഗത്തില്‍ വരുന്ന ഭൗമ കാന്തിക തീജ്വാലകളാണ് വന്നിടിച്ചതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഇത്തരം ഭൗമകാന്തിക മനോഹരമായ അറോറകളും സൃഷ്ടിക്കും. ചിലയിടങ്ങളില്‍ ഇത് കാണാനാവും.
പ്രത്യേകിച്ച് ഉത്തര ധ്രുവത്തില്‍ താമസിക്കുന്നവര്‍ക്ക് ഇത് ദര്‍ശിക്കാനാവും. ഫെബ്രുവരി പന്ത്രണ്ടിനും പതിമൂന്നിനും തീവ്രമായ ജിയോമാഗ്നറ്റിക് സ്റ്റോമുകള്‍ ഉണ്ടാവുമെന്നാണ്. ഒന്നിലധികം തവണ സൂര്യനില്‍ സൗരജ്വാലകള്‍ കടന്നുവരാമെന്നാണ് മുന്നറിയിപ്പ്. ജിപിഎസ്, ഇന്റര്‍നെറ്റ് സേവനങ്ങള്‍ അടക്കം ഈ സമയത്ത് ലഭ്യമല്ലാതാവും. ഉപഗ്രഹങ്ങള്‍ക്കെല്ലാം ഇവ പ്രശ്നങ്ങളുണ്ടാക്കും.
ഭൂമിയുടെ അയണോസ്ഫിയറിനെയാണ് ഇവ താളം തെറ്റിക്കുക. ആര്3 ഗണത്തിലുള്ള തീവ്രമായ റേഡിയോ ബ്ലാക്ക്ഔട്ടുകളും പ്രതീക്ഷിക്കാം. സോളാര്‍ മാക്സിമം വരുന്നതിനാല്‍ സൂര്യന് തിളച്ചുമറിയുകയാണ്. അതുകൊണ്ട് അപ്രതീക്ഷിതമായി ഏത് സമയവും തീവ്രമായ ജ്വാലകള്‍ ഭൂമിയിലേക്ക് എത്താം. 2025 ജൂലായിലാണ് സോളാര്‍ മാക്സിമം സംഭവിക്കുക.
സൂര്യന് അതിന്റെ പാതി ആയുസ്സ് പിന്നിടുന്ന കാലയളവാണിത്. ഈ സമയം സൂര്യന് കൂടുതല്‍ തീവ്രമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങും. സ്പേസ് വെതര്‍ ഏറ്റവും ഭയപ്പെടുന്ന കാലയളവാണിത്. ഓരോ പതിനൊന്ന് വര്‍ഷം കൂടുമ്പോഴുമാണ് ഇത്തരം സോളാര്‍ മാക്സിമം സംഭവിക്കാറുള്ളത്. ഇതൊരു റിവേഴ്സ് പ്രവര്‍ത്തനമാണ്. കൃത്യമായി സ്ഥലത്ത് സൂര്യന് തിരിച്ചെത്തുന്നത് വരെ ഇത് തുടരും.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications