സൂര്യന്റെ വിദൂര മേഖലയില്‍ വന്‍ സ്ഫോടനം.... ഭൂമിക്ക് ഭീഷണി ഇങ്ങനെ; തീജ്വാലകളെ പ്രതീക്ഷിക്കാം
വാഷിംഗ്ടണ്‍: നാസ കഴിഞ്ഞ ദിവസം സൂര്യന്റെ ചിരിക്കുന്ന മുഖം പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇതൊരു വലിയ സൂചനയായിരുന്നുവെന്ന് ശാസ്ത്രലോകം. സൂര്യന്റെ ചില ഭാഗങ്ങളില്‍ നിന്ന് സണ്‍സ്പോട്ടുകള്‍ കാണാന്‍ സാധിച്ചിരുന്നു. വലിയൊരു സ്ഫോടനത്തിനുള്ള സൂചനയാണിതെന്ന സൂചനയും നാസ നല്‍കിയിരുന്നു. ഈ സൂചനകള്‍ സത്യമായിരിക്കുകയാണ്.
സൂര്യനില്‍ വന്‍ സ്ഫോടനമാണ് നടന്നിരിക്കുന്നത്. പക്ഷേ ബഹിരാകാശ മേഖലയെ ഒന്നടങ്കം ബാധിക്കുന്നതായി ഇത് മാറും. ഭൂമിക്ക് വലിയ നാശനഷ്ടങ്ങള്‍ ഇതിലൂടെ സംഭവിക്കാനുള്ള സാധ്യതയും ശക്തമാണെന്ന് വിലയിരുത്തലുണ്ട്. വിശദമായ വിവരങ്ങളിലേക്ക്.....

സൂര്യനില്‍ നിന്ന് കാണാന്‍ കഴിഞ്ഞ ഡാര്‍ക് സ്പോട്ട് അഥവാ സണ്‍സ്പോട്ടുകള്‍ വലിയൊരു ഭീഷണിയാണ്. ഇവിടെ വലിയ കാന്തിക മണ്ഡലങ്ങളാണ്. ഇവ താളം തെറ്റിയാണ് സ്ഫോടനങ്ങള്‍ ഉണ്ടാവുക. ഇതിലൂടെയാണ് കൊറോണല്‍ മാസ് ഇജക്ഷന് എന്ന പ്രതിഭാസം സംഭവിക്കുന്നത്. ഭൂമിയിലേക്ക് സൗരകൊടുങ്കാറ്റുകള്‍ തീജ്വാലയായി വരുന്നതും ഡാര്‍ക്ക് സ്പോട്ടുകള്‍ കാരണമാണ്. സൂര്യനിലെ വിവിധ മേഖലകളില്‍ സണ്‍സ്പോട്ടുകള്‍ കൂടുതലായി കാണുന്നുണ്ടെങ്കില്‍, രൂക്ഷമായ സ്ഫോടനങ്ങള്‍ അടുത്ത് തന്നെ സംഭവിക്കാന്‍ പോകുന്നു എന്നതിന്റെ സൂചനയാണ്.

ബുധനാഴ്ച്ച പുലര്‍ച്ചെയോടെ സൂര്യന്റെ വിദൂര മേഖലയില്‍ വന്‍ പൊട്ടിത്തെറി നടന്നിരിക്കുകയാണ്. ഇതുവരെ സ്ഫോടനം നടന്നിട്ടില്ലാത്ത മേഖലയാണിത്. ഈ മേഖല ഒരു സണ്സ്പോട്ടായി മാറിയിരിക്കുകയാണ്. സൂര്യനില്‍ നിന്ന് തീജ്വാലികള് വൈകാതെ തന്നെ ഭൂമിയിലെത്താനാണ് സാധ്യത. ഒരാഴ്ച്ചയ്ക്കുള്ളില്‍ ഇവ ഭൂമിയിലെത്തും. ഭ്രമണം നടക്കുന്നതിനാല്‍ ഉടന്‍ തന്നെ എത്താന്‍ വഴിയില്ല. വളരെ അപകടം പിടിച്ചൊരു സൗര കൊടുങ്കാറ്റ് ഭൂമിയിലേക്ക് ആഞ്ഞുവീശുമെന്നാണ് ശാസ്ത്രജ്ഞര്‍ നല്കുന്ന സൂചന.

സ്പേസ് വെതറാണ് സൂര്യനില്‍ സ്ഫോടനം നടന്നന്നെ് സ്ഥിരീകരിച്ചത്. വിദൂര സ്ഥലത്ത് ഏതോ പൊട്ടിത്തെറിയുണ്ടായെന്നും, ഒക്ടോബര്‍ 31ന് സൂര്യനില്‍ നിന്ന് കൊറോണല്‍ മാസ് ഇജക്ഷന് വഴിയൊരുക്കുമെന്നാണ് റിപ്പോര്‍ട്ട്. അതായത് സൂര്യന് ഭ്രമണം ചെയ്യുമ്പോള്‍ തീര്‍ച്ചയായും സ്ഫോടനം നടന്ന സ്ഥലം ഭൂമിയുടെ മുഖഭാഗത്തെത്തും. ശരിക്കും കത്തിയെരിയുന്ന അവസ്ഥയിലേക്ക് ഭൂമിയെത്തും. ഇത് ഒരാഴ്ച്ചയ്ക്കുള്ളില്‍ നടക്കും. അതേസമയം സണ്‍സ്പോട്ടുകള്‍ എത്ര അപകടകാരികളാണെന്ന് പലര്‍ക്കും പ്രവചിക്കാനാവാറില്ല. ഒരിക്കല്‍ കണ്ടാല്‍ മാത്രമേ അത് എത്രത്തോളം തീക്ഷണമായിരിക്കുമെന്ന് പറയാനാവൂ.

അബുദാബി എത്ര സുന്ദരം; ഒരു യാത്ര പോയാലോ? കാണേണ്ട സ്ഥലങ്ങളാണ് ഇവയാണ്
ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന സണ്‍സ്പോട്ട് ഈ വര്‍ഷം കണ്ടെത്തിയതില്‍ ഏറ്റവും വലുതാണ്. സ്ഫോടനത്തെ തുടര്‍ന്ന് കാന്തിക മണ്ഡലങ്ങളെ പൂര്‍ണമായും സണ്‍സ്പോട്ടുകള്‍ തള്ളികറ്റിയിട്ടുണ്ടാവും. അങ്ങനെയെങ്കില്‍ പേടിക്കാനില്ല. സണ്‍സ്പോട്ടുകള്‍ വൈകാതെ അപ്രത്യക്ഷമാവും. ഭൂമിക്കുള്ള ഭീഷണി ഒഴിവാക്കുകയും ചെയ്യും. അതേസമയം സ്ഫോടനത്തിന്റെ തീവ്രത പതിന്മടങ്ങായി വര്‍ധിച്ചാല്‍ സണ്‍സ്പോട്ടുകളും വലുതാവും. ഭൂമിക്ക് ഇത് വലിയ ഭീഷണിയുയര്‍ത്തും. ജി3 വിഭാഗത്തിലുള്ള ക്ലാസ് സോളാര്‍ സ്റ്റോം മാത്രമാണ് ഈ വര്‍ഷം ഇതുവരെ വന്നതില്‍ ഏറ്റവും വലിപ്പമേറിയത്. ഉപഗ്രഹങ്ങളുടെ പ്രവര്‍ത്തനം താളം തെറ്റും. ജിപിഎസ്സും ഇന്റര്‍നെറ്റും ഫോണുമെല്ലാം ഇതേ തുടര്‍ന്ന് താളം തെറ്റു.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications