അമ്മയ്ക്ക് മകന്റെ സമ്മാനം, ദീപാവലി സമ്മാനമായി കിട്ടിയത് ഐഫോണ്‍ 15; വീഡിയോ വൈറല്‍
മുംബൈ: ദീപാവലി നമ്മളെല്ലാം സമ്മാനങ്ങള്‍ നല്‍കാറുണ്ട്. എന്നാല്‍ ആരുടെയും കണ്ണുനനയിക്കുന്ന ഒരു സമ്മാനം കൊടുത്ത ഒരു യുവാവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ബെംഗളൂരുവില്‍ നിന്നുള്ള യുവാവിന്റെ വീഡിയോയാണിത്. സ്വന്തം അമ്മയ്ക്ക് ഐഫോണ്‍ പതിനഞ്ച് വാങ്ങി നല്‍കിയാണ് യുവാവ് ദീപാവലി ആഘോഷം കെങ്കേമമാക്കിയത്.
വീഡിയോയില്‍ അമ്മ സന്തോഷം കൊണ്ട് ചാടിയേഴുന്നേല്‍ക്കുന്നത് കാണാം. നിരവധി യൂസര്‍മാരാണ് ഈ വീഡിയോ ഏറ്റെടുത്തിരിക്കുന്നത്. സോമരഥ് ദത്ത് എന്ന യുവാവാണ് സമ്മാനം കൊണ്ട് അമ്മയെ ഞെട്ടിച്ചിരിക്കുന്നത്. എക്‌സില്‍ ഇതിന്റെ വീഡിയോയും യുവാവ് പങ്കുവെച്ചിട്ടുണ്ട്.

സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞ സമയമായിരുന്നു ഇതെന്ന് സോംരഥ് ദത്ത എക്‌സില്‍ കുറിച്ചു. തന്റെ അമ്മ കഴിഞ്ഞ നാല് വര്‍ഷമായി റെഡ്മിയുടെ ഫോണാണ് ഉപയോഗിക്കുന്നത്. അതിന്റെ ഉപയോഗം അവസാനിച്ചത് പോലെയായിരുന്നു. ഏത് നിമിഷവും ആ ഫോണ്‍ കേടായേക്കാം. ഈ ദീപാവലിക്ക് അതുകൊണ്ട് അമ്മയ്ക്ക് ഐഫോണ്‍ 15 സമ്മാനമായി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.
അമ്മയ്ക്ക് സമ്മാനം നല്‍കാന്‍ ഒരു ദിവസത്തിനായി ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചിരുന്നു. ഇന്നാണ് ആ ദിനമെന്നും യുവാവ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. തന്റെ കുടുംബം സന്തോഷകരമായ ഒരു യാത്രയ്ക്കായി ഒരുങ്ങുമ്പോഴാണ് ഈ സമ്മാനം നല്‍കാനായതെന്നും യുവാവ് പറഞ്ഞു.
കുടുംബസമേതം കശ്മീരിലേക്ക് യാത്ര പോകാനിരിക്കുകയായിരുന്നു. ഇനി അമ്മയടക്കമുള്ളവര്‍ക്ക് യാത്രകളുടെ മനോഹരമായ ചിത്രങ്ങളെടുക്കാന്‍ സാധിക്കുമെന്ന് യുവാവ് പറയുന്നു. അതുകൊണ്ട് ഐഫോണ്‍ സമ്മാനിച്ചതിന് പിന്നില്‍ വലിയൊരു വികാരം തന്നെയുണ്ടെന്നും യുവാവ് വെളിപ്പെടുത്തി.
അതേസമയം സോഷ്യല്‍ മീഡിയ ഈ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. പ്രമുഖ യുട്യൂബര്‍ അങ്കുര്‍ വാരിക്കുവും കമന്റ് ചെയ്തവരിലുണ്ട്. സ്വന്തം കുട്ടിയില്‍ നിന്ന് അഭിമാനകരമായ രീതിയില്‍ വിലയേറിയ സമ്മാനം ലഭിക്കുന്നത് ഏതൊരു രക്ഷിതാവിനും ഓര്‍ത്തുവെക്കാവുന്ന പുരസ്‌കാരമാണെന്നും അങ്കുര്‍ കുറിച്ചു.
അമ്മയോടുള്ള നിങ്ങളുടെ സ്‌നേഹം കണ്ട് കണ്ണുകള്‍ ഈറനണിഞ്ഞുവെന്ന് ഒരു യൂസര്‍ കുറിച്ചു. അടുത്തിടെയാണ് എന്റെ പിതാവിന് ഞാന്‍ മൊബൈല്‍ ഫോണ്‍ സമ്മാനമായി നല്‍കിയത്. എത്ര വേഗമാണ് കാര്യങ്ങള്‍ മാറുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് എന്റെ പിതാവ് എനിക്ക് ആദ്യത്തെ സെല്‍ ഫോണ്‍ വാങ്ങി തരുന്നത്. ഇപ്പോള്‍ പിതാവിന് അതുപോലൊരു സമ്മാനം നല്‍കാന്‍ സാധിച്ചുവെന്നും അതേ യൂസര്‍ പറഞ്ഞു.












Click it and Unblock the Notifications