ഹിരോഷിമ ബോംബുകള്‍ക്ക് തുല്യമായ ശക്തിയെത്തും, അക്കാര്യം സംഭവിക്കും, വൈറലായി പ്രവചനം
2013ല്‍ റഷ്യയിലെ ചെല്യാബിന്‍സ്‌കില്‍ പതിച്ച ഉല്‍ക്കാശിലയ്ക്ക് സമാനമായ അപകടമായിരിക്കും വരാന്‍ പോകുന്നതെന്നാണ് മുന്നറിയിപ്പ്. അതേസമയം വിദഗ്ധരാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

വാഷിംഗ്ടണ്‍: ബഹിരാകാശത്ത് നിന്നുള്ള വലിയ ഭീഷണിയെ ഭൂമി നേരിടേണ്ടി വരുമെന്ന് ഞെട്ടിച്ച പ്രവചനം. ഇതുവരെ നേരിട്ടത് പോലെയാരിക്കില്ല, പല മടങ്ങ് ശേഷിയുള്ള അണുംബോംബുകള്‍ക്ക് സമാനമായിട്ടുള്ള ഭീഷണിയായിരിക്കും നേരിടേണ്ടി വരികയെന്നും ഇവര്‍ പ്രവചിക്കുന്നു.
2013ല്‍ റഷ്യയിലെ ചെല്യാബിന്‍സ്‌കില്‍ പതിച്ച ഉല്‍ക്കാശിലയ്ക്ക് സമാനമായ അപകടമായിരിക്കും വരാന്‍ പോകുന്നതെന്നാണ് മുന്നറിയിപ്പ്. അതേസമയം വിദഗ്ധരാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഏത് നിമിഷവും ഒരു കൂട്ടം ബഹിരാകാശ അപകടങ്ങള്‍ ഭൂമിയെ തേടിയെത്താമെന്നാണ് ഇവരുടെ പ്രവചനം. വിശദമായ വിവരങ്ങളിലേക്ക്....

ഒന്നിലധികം ദുരന്തങ്ങള്‍
ഭൂമിയെ ഒന്നിലധികം ഛിന്നഗ്രഹങ്ങളോ ഉല്‍ക്കാശിലകളോ ഇടിക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ഈ ഉല്‍ക്കാശിലകളെ കാണാന്‍ പോലും സാധിക്കില്ല. യാതൊരു റഡാറിലും ഇവ പതിയില്ല. അതുകൊണ്ട് അപകടകരമായിരിക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കും. ഏത് നിമിഷവും ഈ പറഞ്ഞ അപകടം സംഭവിക്കാമെന്നാണ് മുന്നറിയിപ്പ്. ചെല്യാബിന്‍സ്‌കില്‍ പതിച്ച 19 മീറ്റര്‍ വ്യാപ്തിയുള്ള ഉല്‍ക്കാശിലയേക്കാള്‍ തീവ്രമായിരിക്കും ഇത്. റഷ്യയില്‍ പതിച്ച ഉല്‍ക്കാശില ഭൂമിയിലേക്ക് വരുന്നുണ്ടെന്ന് ആരും കണ്ടെത്തിയിരുന്നില്ല.

റഷ്യയിലെ അപകടം
റഷ്യയില്‍ ഉല്‍ക്കാശില പതിച്ചപ്പോള്‍ 16000 പേര്‍ക്കാണ് അതില്‍ പരിക്കേറ്റത്. ഒരു റഡാറിലും ഇങ്ങനൊരു ഉല്‍ക്കാശില ഭൂമിയെ ഇടിക്കുമെന്ന് കണ്ടെത്തിയിരുന്നില്ല. 35 ഹിരോഷിമ അണുബോംബുകള്‍ക്ക് തുല്യമായ വലിപ്പത്തിലുള്ളതായിരുന്നു ആ ഉല്‍ക്കാശില. ഭാവിയില്‍ ഭൂമി നേരിടാന്‍ പോകുന്ന ഏറ്റവും വലിയ അപകടമാണ് ഉല്‍ക്കാശിലകള്‍ കൂട്ടത്തോടെ പതിക്കുന്നത്. സൂര്യന്റെ പ്രകാശത്തില്‍ നിന്നായിരിക്കും ഈ ഉല്‍ക്ക ഭൂമിയിലേക്ക് കുതിച്ചെത്തുകയെന്നും, അതിലൂടെ ആര്‍ക്കും കാണാന്‍ സാധിക്കുകയില്ലെന്നും ശാസ്ത്രജ്ഞതര്‍ പ്രവചിക്കുന്നു.

എണ്ണമറ്റ പാറകഷ്ണങ്ങള്‍
നമ്മുടെ ശാസ്ത്രലോകത്തിന് ചിന്തിക്കാന്‍ കഴിയുന്നതിന് അപ്പുറമുള്ള അത്രയും ഉല്‍ക്കാശിലകളാണ് ഭൂമിയിലേക്ക് വരിക. ഇവ ഇപ്പോള്‍ ഭൂമിയിലേക്ക് വന്ന് കൊണ്ടിരിക്കുകയാണ്. റഷ്യയിലെ അതേ സാഹചര്യമാണ് ഇനി ഉണ്ടാവുക. അതും കൂറ്റന്‍ പാറകഷണങ്ങളാണ് വരാന്‍ പോകുന്നതെന്ന് ശാസ്ത്രജ്ഞര്‍ പ്രവചിക്കുന്നു. അതേസമയം ചെല്യാബിന്‍സ്‌കിലെ ദുരന്തം ശാസ്ത്രജ്ഞരെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഇന്‍ഫ്രാറെഡ് സംവിധാനം ഉപയോഗിച്ച് ഭൂമിക്ക് ഭീഷണിയുയര്‍ത്തുന്ന ഛിന്നഗ്രഹങ്ങളെയും, ഉല്‍ക്കകളെയും കണ്ടെത്തുന്നതിന് വേണ്ടിയായിരുന്നു ഈ സംവിധാനം.

രക്ഷപ്പെടുത്താന്‍ നിയോമിര്‍
ഒന്ന് റിലാക്‌സ് ചെയ്യണോ, എങ്കില്‍ ഭൂമിയിലെ സ്വര്‍ഗങ്ങളാണ് ഇവ, ഒടുക്കത്തെ ഭംഗിയാണ് കാണാന്‍
നിയോമിര്‍ എന്ന സാങ്കേതികവിദ്യയാണ് ഇപ്പോള്‍ ഛിന്നഗ്രഹങ്ങളുടെ വരവ് അടക്കം തിരിച്ചറിയാന്‍ ശാസ്ത്രജ്ഞര്‍ ഉപയോഗിക്കുന്നത്. സൂര്യന്റെ ദിശയില്‍ നിന്ന് ഭൂമിയിലേക്ക് വരുന്ന വസ്തുക്കളെയും കണ്ടെത്താന്‍ ഇതിലൂടെ സാധിക്കും. അടുത്ത 50 മുതല്‍ നൂറ് വര്‍ഷത്തിനിടയില്‍ ചെല്യാബിന്‍സ്‌കില്‍ പതിച്ച ഛിന്നഗ്രഹം പോലെുയുള്ളത് ഭൂമിയില്‍ പതിക്കുമെന്നാണ് പ്രമുഖ ശാസ്ത്രജ്ഞന്‍ റിച്ചാര്‍ മോയ്‌സല്‍ മുന്നറിയിപ്പ് നല്‍കുന്നത്. കൃത്യ സമയത്ത് വിവരങ്ങള്‍ നല്‍കിയാല്‍ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

ഇനി എല്ലാം കണ്ടുപിടിക്കും
ഭൂമിക്കും സൂര്യനും ഇടയിലാണ് നിയോമിര്‍ ഇരിക്കുക. സൂര്യന്റെ മറവില്‍ വരുന്ന ബഹിരാകാശ അപകടങ്ങളെ ഇത് കണ്ടെത്തുക. ഭൂമിയുടെ അന്തരീക്ഷത്തില്‍ എത്തും മുമ്പേ ഇതിനെ കണ്ടെത്താന്‍ സാധിക്കും. സൂര്യന്റെ അതിശക്തമായ പ്രകാശത്തെ തുടര്‍ന്ന് പല ഛിന്നഗ്രഹങ്ങളെയും ഉല്‍ക്കകളെയും കണ്ടെത്താനാവാത്ത സാഹചര്യം ശാസ്ത്രജ്ഞര്‍ക്ക് ഉണ്ടാവാറുണ്ട്. അതിനെ മറികടക്കാന്‍ നിയോമിറിന് സാധിക്കും. ഭൂമിക്ക് ഭീഷണിയായി മാറുന്ന ഉല്‍ക്കകളെയും ഛിന്നഗ്രഹങ്ങളെയും ഇനി അങ്ങോട്ട് കണ്ടെത്തുമെന്നാണ് കരുതപ്പെടുന്നത്.












Click it and Unblock the Notifications