Get Updates
Get notified of breaking news, exclusive insights, and must-see stories!

സുഹൈല്‍ നക്ഷത്രത്തെ കണ്ടാല്‍ മഴ പെയ്യുമോ? ഗള്‍ഫില്‍ അപൂര്‍വ കാഴ്ച്ച; ഇതെന്ത് പ്രതിഭാസം, വൈറല്‍!!

ദോഹ: കടുത്ത വേനലില്‍ മുങ്ങിയിരിക്കുകയാണ് ഗള്‍ഫ് മേഖല. എന്നാല്‍ കാത്തിരുന്ന ആ അദ്ഭുതം ഒടുവില്‍ സംഭവിച്ചിരിക്കുകയാണ്. സുഹൈല്‍ നക്ഷത്രം ഗള്‍ഫ് മേഖലയില്‍ പ്രത്യക്ഷമായിരിക്കുകയാണ്. ഗള്‍ഫ് കാലാവസ്ഥ മാറി മറിയാന്‍ ഇനി സാധ്യതയുണ്ട്. വേനല്‍ കാലത്തിന്റെ അവസാന പാദത്തില്‍ കാണുന്ന നക്ഷത്രങ്ങളിലൊന്നാണ് സുഹൈല്‍ നക്ഷത്രം.

അതുകൊണ്ട് വലിയ പ്രതീക്ഷ ഈ നക്ഷത്രത്തില്‍ ഗള്‍ഫ് ജനതയ്ക്കുണ്ട്. ചൂടിന്റെ തീവ്രത സാമാന്യം നല്ല രീതിയില്‍ തന്നെ കുറയുമെന്നാണ് കരുതുന്നത്. അത് മാത്രമല്ല മഴ വരാനുള്ള സാധ്യതയും മുന്നിലുണ്ട്. സുഹൈല്‍ നക്ഷത്രം പുതിയൊരു അന്തരീക്ഷം കൊണ്ടുവരുമെന്നാണ് വിശ്വാസം. വിശദമായ വിവരങ്ങളിലേക്ക്....

1

വേനല്‍ക്കാലത്തിന്റെ അവസാനമായി എന്നാണ് സുഹൈല്‍ നക്ഷത്രത്തെ കണ്ടാല്‍ കരുതുക. ബുധനാഴ്ച്ചയാണ് ഇത് ദൃശ്യമായത്. നല്ല തണുപ്പേറിയ കാറ്റ് കാലാവസ്ഥയെ മൊത്തത്തില്‍ തണുപ്പിക്കുമെന്നാണ് വിവരം. ഗള്‍ഫ് മേഖലയില്‍ ഇനി ഘട്ടം ഘട്ടമായി ചൂട് കുറയുമെന്നാണ് വിവരം. വൈകാതെ തന്നെ മഴ എത്തുമെന്നാണ് ഇതിലൂടെ കരുതുക. ഗള്‍ഫ് മേഖലയാകെ മഴയ്ക്കായി കാത്തിരിക്കുകയാണ്. അതുകൊണ്ട് തന്നെ സുഹൈല്‍ നക്ഷത്രം എത്തുന്നത് വലിയ ആവേശം കൂടിയാണ്.

2

സുഹൈല്‍ നക്ഷത്രത്തിന് നാല് ഘട്ടങ്ങളാണ് ഉള്ളത്. അല്‍ തരഫയിലാണ് തുടക്കം. അല്‍ ജബ, അല്‍ സെബ്ര, അല്‍ സരഫ എന്നിങ്ങനെയാണിതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അല്‍ തരഫ ഘട്ടത്തില്‍ കാലാവസ്ഥ അത്യന്തം ചൂടേറിയതായിരിക്കും. എന്നാല്‍ അല്‍ സര്‍ഫ ഘട്ടം വരുന്നതോടെ വലിയ മാറ്റം ചൂടില്‍ വരും. പതിയെ ചൂട് കുറയാന്‍ തുടങ്ങും. പിന്നീട് മഴയുടെ കാലമായിരിക്കുമെന്നാണ് പൊതുവേയുള്ള വിശ്വാസം. ഇപ്പോള്‍ കണ്ടിരിക്കുന്നത് അല്‍ സര്‍ഫയാണ്. ഇതോടെ വേനല്‍ കാലത്തിന്റെ അവസാനം കൂടിയായി എന്നാണ് കരുതുന്നത്.

3

കളിക്കാന്‍ ടീമില്‍ ഇടമില്ല, മാഞ്ചസ്റ്റര്‍ യുനൈറ്റഡിനോട് വിട പറയാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

അതേസമയം സുഹൈല്‍ നക്ഷത്രത്തെ കണ്ടതോടെ യുഎഇയിലെ കാലാവസ്ഥയില്‍ കാര്യമായ മാറ്റം വന്നു തുടങ്ങിയിട്ടുണ്ട്. യുഎഇയിലെ പലയിടങ്ങളിലും മഴ പെയ്തു. ഇത് സുഹൈല്‍ നക്ഷത്രത്തിന്റെ സ്വാധീനം കാരണമാണെന്നാണ് വിലയിരുത്തല്‍. ഭേദപ്പെട്ട മഴയാണ് അല്‍ ഐനില്‍ ലഭിച്ചു. മഴ തകര്‍ത്ത് പെയ്യുന്നതിന്റെ ചിത്രങ്ങള്‍ ദുബായ് അധികൃതര്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. ശക്തമായ ഇടിയും മിന്നലും ഒപ്പം മഴയ്ക്കും സാധ്യതയുണ്ടെന്നായിരുന്നു നേരത്തെ കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നത്.

4

പൊടിപടലങ്ങള്‍ നിറഞ്ഞ് ഒന്നും കാണാനാവാത്ത അവസ്ഥ രാത്രിയിലുണ്ടാവുമെന്നാണ് പ്രവചനം. മൂടല്‍ മഞ്ഞിനാല്‍ റോഡുകളും വഴികളും തടസ്സപ്പെടുമെന്നാണ് പ്രവചനം. ആകാശ മേഘാവൃതമായിരിക്കും. ശക്തമായ മഴ ഇന്ന് പെയ്യാനും സാധ്യതയുണ്ട്. ചൂട് കുറഞ്ഞ് വരുന്ന സാഹചര്യത്തില്‍ മഴ നാളെയും മറ്റന്നാളും വരെ തുടര്‍ന്നേക്കും. വേനല്‍ കാലം കഴിഞ്ഞ് ശരത് കാലത്തിലേക്കാണ് യുഎഇയിലെ കാലാവസ്ഥ മാറുന്നത്. രാത്രികളില്‍ ഇനി ചൂട് ഉണ്ടാവില്ല. പകരം നല്ല തണുത്ത കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക.

5

അറബ് യൂണിയന്‍ സ്‌പേസ് എജന്‍സി അംഗമായ ഇബ്രാഹിം അല്‍ ജര്‍വാനും കാലാവസ്ഥയില്‍ മാറ്റം വരുമെന്ന് പ്രവചിച്ചിരുന്നു. ഇത് സുഹൈല്‍ നക്ഷത്രം ദൃശ്യമായതോടെയാണ്. ശക്തമായ കാറ്റും മൂടി നില്‍ക്കുന്ന കാലാവസ്ഥയുമാണ് ഇപ്പോള്‍ യുഎഇയിലുള്ളത്. ഒമാനിലും അതിശക്തമായ മഴ ഉണ്ടാവാനുള്ള സാധ്യത പ്രവചിക്കപ്പെടുന്നുണ്ട്. രണ്ട് ദിവസം കൂടി യുഎഇയില്‍ മഴ തുടരുമെന്നാണ് പ്രവചനം. എന്നാല്‍ അതി തീവ്ര മഴ ഉണ്ടാവില്ല. അതേസമയം ഭൂമിയില്‍ നിന്ന് ഏകദേശം 313 പ്രകാശ വര്‍ഷം അകലെയാണ് സുഹൈല്‍ നക്ഷത്രം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+