സൂര്യനില്‍ തുടര്‍ വിസ്ഫോടനങ്ങള്‍, സൗരകൊടുങ്കാറ്റുകള്‍ ഉടന്‍ എത്തും; സംഭവിക്കുക ഇക്കാര്യങ്ങള്‍
വാഷിംഗ്ടണ്‍: സൂര്യനില്‍ നിന്ന് അതിതീവ്ര ജ്വാലകള്‍ ഭൂമിയെ തേടിവീണ്ടുമെത്തുന്നു. ഇന്ന് രാത്രിയോടെ ഇവ ഭൂമിയുടെ കാന്തിക മണ്ഡലത്തില്‍ വന്ന് പതിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഭൗമകാന്തിക കൊടുങ്കാറ്റാണ് ഇവയെന്നാണ് ശാസ്ത്രജ്ഞര്‍ സൗരജ്വാലകളെ വിശേഷിപ്പിക്കുന്നത്. ലോകത്തെ വിവിധ പവര്‍ ഗ്രിഡുകള്‍ പൂര്‍ണമായും സ്തംഭിക്കുമെന്നാണ് മുന്നറിയിപ്പ്.
ലോകം മുഴുവന്‍ ഇരുട്ടിലാവാനും സാധ്യതയുണ്ട്. ഉപഗ്രഹങ്ങള്‍ അതുപോലെ സൂര്യന്റെ രാക്ഷസജ്വാലകളില് കത്തി നശിച്ചേക്കും. ജിപിഎസ് സംവിധാനങ്ങളും താളം തെറ്റും. സ്പേസ് സ്റ്റേഷനില്‍ അടക്കമുള്ള ബഹിരാകാശ ശാസ്ത്രജ്ഞരെയും ഇത് ബാധിക്കും.

സോളാര്‍ പ്ലാസ്മയാണ് ഭൂമിയെ ലക്ഷ്യമിട്ട് വന്നുകൊണ്ടിരിക്കുന്നത്. രാത്രി പത്ത് മണിക്ക് ശേഷമുള്ള ഏത് സമയത്തും ഇവ ഭൂമിയുടെ കാന്തിക മണ്ഡലത്തില്‍ ശക്തമായി വന്ന് പതിക്കാമെന്നാണ് മുന്നറിയിപ്പ്. അതേസമയം അതിശക്തമായ എം3.8 സൗരജ്വാലകളാണ് സണ്സ്പോട്ടിലെ വിസ്ഫോടനത്തിലൂടെ ഉണ്ടായിരിക്കുന്നത്.
സൂര്യനിലെ സണ്സ്പോട്ടായ എആര്‍ 3835ല്‍ നിന്നാണ് വിസ്ഫോടനം ഉണ്ടായിരിക്കുന്നത്. വലിയ അളവില്‍ സോളാര്‍ പ്ലാസ്മ ഇതേ തുടര്‍ന്ന് ബഹിരാകാശത്തേക്ക് പുറന്തള്ളപ്പെട്ടിരിക്കുകയാണ്. കൊറോണല്‍ മാസ് ഇജക്ഷനാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. ഇതിനൊപ്പം അതിവേഗത്തിലുള്ള സൗര കൊടുങ്കാറ്റ് കൂടി കൊറോണല്‍ ഹോളില്‍ നിന്ന് ഉണ്ടായിരിക്കുകയാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ സൂര്യന് തിളച്ചുമറിയുകയാണ്. വിസ്ഫോടനത്തിന് സണ്‍സ്പോട്ടാണ് കാരണമായത്. നാല് തീജ്വാലകളെയാണ് സൂര്യന് പുറന്തള്ളിയത്. സൗര കൊടുങ്കാറ്റുകള്‍ തീവ്രമായി തന്നെ ഭൂമിയിലേക്ക് എത്തുമെന്ന് ഉറപ്പായിരിക്കുകയാണ്. സെപ്റ്റംബര്‍ 23നാണ് സൂര്യനില്‍ വിസ്ഫോടനം ഉണ്ടായത്.
ആദ്യത്തെ സൗരജ്വാല ഭൂമിയിലെത്തിയപ്പോള്‍ ആര്1 കാറ്റഗറിയിലുള്ള റേഡിയോ ബ്ലാക്കൗട്ടാണ് ഉണ്ടായത്. അത്ലാന്റിക് മഹാസമുദ്ര മേഖലയിലായിരുന്നു പൂര്‍ണമായും സിഗ്നലുകള്‍ എല്ലാം നിലച്ചത്. ദിവസങ്ങള്‍ക്കുള്ളില്‍ എട്ട് സൗരജ്വാലകളാണ് സൂര്യന് പുറന്തള്ളിയത്. ഇത് സൂര്യന്റെ നിരീക്ഷണ കാലയളവ് കൂടിയായിരുന്നു. സണ്‍സ്പോട്ടുകള്‍ രൂപപ്പെട്ടാല്‍ സൂര്യനെ കൂടുതലായി നാസ നിരീക്ഷിക്കാറുണ്ട്.
നിലവില്‍ ഏഴോളം സണ്‍സ്പോട്ടുകള്‍ ഭൂമിയെ അഭിമുഖീകരിച്ച് നില്ക്കുന്ന സൂര്യന്റെ ഭാഗത്തായി രൂപപ്പെട്ടിട്ടുണ്ട്. നാളെ രാത്രി അറോറകള്‍ രൂപപ്പെടാനും സാധ്യതയുണ്ട്. സി വിഭാഗത്തില്‍ വരുന്ന സൗരജ്വാലകള്‍ക്ക് 99 ശതമാനം സാധ്യതയാണ് ഉള്ളത്. എക്സ് കാറ്റഗറിയിലുള്ള അതിതീവ്ര സൗര കൊടുങ്കാറ്റുകള്‍ പത്ത് ശതമാനം മാത്രമാണ് സാധ്യത.
അടുത്ത 24 മണിക്കൂറില്‍ സംഭവിക്കാവുന്നതാണ് ഈ തീവ്രമായ കൊടുങ്കാറ്റുകള്‍. അതേസമയം ഭൂമിയുടെ കാന്തിക മണ്ഡലം ഈ തീവ്രതയെ നേരിടും. നിലവില്‍ കാന്തിക മണ്ഡലം റേഡിയേഷനില്‍ നിന്നടക്കം ഭൂമിയിലെ ജീവജാലങ്ങളെ രക്ഷിക്കും.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications