സോളാര്‍ മാക്സിമത്തിലേക്ക് സൂര്യന്, സണ്‍സ്പോട്ടുകള്‍ പെരുകുന്നു; ഉഗ്ര വിസ്ഫോടനങ്ങള്‍ക്ക് സാധ്യത
വാഷിംഗ്ടണ്‍: സൂര്യനില്‍ സണ്‍സ്പോട്ടുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നു. സോളാര്‍ മാക്സിമം പീരീഡിലേക്ക് സൂര്യന് പ്രവേശിച്ചിരിക്കുകയാണ്. 11 വര്‍ഷത്തെ ഒരു കാലക്രമമാണിത്. ഈ സമയം സൂര്യന് ഏറ്റവും ഉഗ്ര രൂപത്തിലായിരിക്കും. തുടരെ വിസ്ഫോടനങ്ങള്‍ സംഭവിക്കാം. വലിയ സണ്‍സ്പോട്ടുകള്‍ രൂപപ്പെടുകയും ഒന്നിലധികം വിസ്ഫോടനങ്ങള്‍ ഒരുമിച്ചുണ്ടാവുകയും ചെയ്യാം. ഇതിലൂടെ ധാരാളം സൗരജ്വാലകള്‍ ഭൂമിയെ ലക്ഷ്യമാക്കി കടന്നുവരാം.
ഭൂമിയെ മാത്രമല്ല മറ്റ് ഗ്രഹങ്ങളെയും ഇവ രൂക്ഷമായി ബാധിക്കും. ജൂപിറ്റര്‍ അടക്കമുള്ള ഗ്രഹങ്ങള്‍ വലിയ ഭീഷണി സൗരജ്വാലകളില്‍ നിന്ന് നേരിടുന്നുണ്ട്. ഇനിയുള്ള ദിനങ്ങളില്‍ സൂര്യനില്‍ നിന്നുള്ള തീജ്വാലകളെ ഭൂമി നേരിടേണ്ടി വരും. അതുകൊണ്ട് ശാസ്ത്രജ്ഞര്‍ നിരന്തരം സൂര്യനെ നിരീക്ഷിക്കുന്നുണ്ട്.

സോളാര്‍ മാക്സിമത്തില്‍ പരമാവധി സണ്‍സ്പോട്ടുകള്‍ സൂര്യനില്‍ രൂപപ്പെടുമെന്ന് നാസയുടെ സ്പേസ് വെതര്‍ പ്രോഗ്രാമിന്റെ മേധാവിയായ ജെയ്മി ഫേവേഴ്സ് പറയുന്നു. ഓരോ ഘട്ടം ഘട്ടമായിട്ടാണ് സൂര്യനിലെ വിസ്ഫോടനങ്ങളും സണ്‍സ്പോട്ടുകളും വര്‍ധിക്കുക, ഭൂമിയുടെ കാന്തിക മണ്ഡലത്തിലാണ് ഈ സൗരജ്വാലകള്‍ വന്ന് പതിക്കുക.
ആശയവിനിമയ സംവിധാനങ്ങളെ പൂര്‍ണമായും ഇവ താളം തെറ്റിക്കും. ഉപഗ്രഹങ്ങളെ ഇവ പ്രവര്‍ത്തനരഹിതമാക്കും. സ്പേസ് സ്റ്റേഷനില്‍ ഉള്ളവരെ വരെ ഇത് ബാധിക്കാം. സൂര്യനില്‍ നിന്ന് തീവ്രമായ റേഡിഷേനുകളാണ് വരുന്നത്. ദിവസങ്ങളെടുക്കും പലപ്പോഴും ആശയവിനിമയ സംവിധാനം ശരിയായ രൂപത്തിലാക്കാന്‍.
ഒരേസമയം സൗരജ്വാലകളെ കുറിച്ചും സൂര്യനെ കുറിച്ചും കൂടുതല്‍ മനസ്സിലാക്കാന്‍ ഈ അവസരം ഉപകരിക്കും. അതുപോലെ ഭൂമിയില്‍ ഇവ കാര്യമായ പ്രശ്നങ്ങളുമുണ്ടാക്കും. ഒക്ടോബര്‍ പതിനഞ്ചിന് നടന്ന ടെലികോണ്‍ഫറന്‍സില്‍ നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫിയറിക് അഡ്മിനിസ്ട്രേഷനും, നാസയുടെ പ്രതിനിധികളും സൂര്യനില്‍ സോളാര്‍ മാക്സിമത്തിലേക്ക് പ്രവേശിച്ചതായി ഔദ്യോഗികമായി അറിയിച്ചിരുന്നു.
സ്വാഭാവികമായിട്ടുള്ള മാറ്റങ്ങളാണ് സോളാര്‍ സൈക്കിളില്‍ അനുഭവപ്പെടുക. ഈ സമയം തീവ്രമായ പ്രവര്‍ത്തനങ്ങളും അതുപോലെ സൂര്യന് ചിലപ്പോള്‍ നിശബ്ദമാവുകയും ചെയ്യും. ഓരോ പതിനൊന്ന് വര്‍ഷം കൂടുമ്പോഴും നടക്കുന്ന ഈ പ്രക്രിയയുടെ സമയത്ത് സൂര്യനില്‍ കാന്തിക ധ്രുവങ്ങളില്‍ പരസ്പരം മാറും. ഭൂമിയിലെ ഉത്തര-ദക്ഷിണ ധ്രുവങ്ങള്‍ ഓരോ ദശാബ്ദം കൂടുമ്പോഴും പരസ്പരം മാറുന്നതിന് സമാനമാണിത്.
കാന്തിക ധ്രുവങ്ങളുടെ ഈ മാറ്റം സൂര്യനെ നിശബ്ദമാക്കുകയും, പിന്നീട് സജീവമായി മാറ്റുകയും, ഏറ്റവുമൊടുവില്‍ വലിയ പ്രകമ്പനങ്ങള്‍ ഉണ്ടാക്കുന്ന തീവ്രമായ ഘട്ടത്തിലേക്ക് നയിക്കുകയും ചെയ്യും. സോളാര്‍ മാക്സിമം ഘട്ടത്തില്‍ സൂര്യനില്‍ തീവ്രമായ വിസ്ഫോടനങ്ങള്‍ സംഭവിക്കും. റേഡിയേഷന് അടക്കമുണ്ടാവും. ഇതാണ് ഭൂമിയെ ഏറ്റവും തീവ്രമായി ബാധിക്കുക.
ജിയോമാഗ്നറ്റിക് സ്റ്റോം എന്നാണ് അറിയപ്പെടുക. അതേസമയം സൂര്യനിലെ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും തീവ്രമാവുക ഏത് മാസത്തിലായിരിക്കുമെന്ന് ഉറപ്പായിട്ടില്ല. വരും മാസങ്ങള്‍ കൂടുതല്‍ തീവ്രവമാകാന് സാധ്യതയുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications