സൂര്യനില്‍ വിസ്ഫോടനം, എന്തും സംഭവിക്കാം, 12 സണ്‍സ്പോട്ടുകള്‍, രാക്ഷസജ്വാലകള്‍ വീണ്ടുമെത്തും
വാഷിംഗ്ടണ്‍: സൂര്യനില്‍ വീണ്ടും സണ്‍സ്പോട്ടുകള്‍ സജീവമായെന്ന് റിപ്പോര്‍ട്ട്. ഉത്തര ധ്രുവത്തില്‍ അറോറകള്‍ രൂപപ്പെടുമെന്ന് ശാസ്ത്രജ്ഞര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഈ വാരാന്ത്യത്തില്‍ സൂര്യനില്‍ തീജ്വാലകള്‍ വീണ്ടും സജീവമായതാണ് ശാസ്ത്രജ്ഞരെ ആശങ്കപ്പെടുത്തുന്നത്. സണ്‍സ്പോട്ടുകള്‍ അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മാറാന്‍ വരെ സാധ്യതയുണ്ട്.
ആര്1, ആര്2 വിഭാഗത്തില്‍ വരുന്ന സൗരജ്വാലകളാണ് ഭൂമിയെ തേടിയെത്തുക. ഇവ പക്ഷേ ചെറിയ വിസ്ഫോടനങ്ങള്‍ മാത്രമാണ്. സൂര്യനില്‍ നിന്ന് നിരന്തരം എക്സ് ക്ലാസില്‍ വരുന്ന സൗരജ്വാലകളാണ് ഭൂമിയെ തേടി വരാറുള്ളത്. ഇവ തീവ്ര വിഭാഗത്തില്‍ വരുന്നതാണ്. സൂര്യനില്‍ വമ്പന്‍ വിസ്ഫോടനങ്ങളിലൂടെയാണ് ഇവ ഉണ്ടാകുന്നത്.

നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫിയറിക് അഡ്മിനിസ്ട്രേഷനാണ് ബഹിരാകാശ കാലാവസ്ഥയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. സൂര്യന് വലിയൊരു മാറ്റത്തിലൂടെ കടന്നുപോവുകയാണ്. ഈ സമയം വലിയ വിസ്ഫോടനങ്ങള്‍ അതിലുണ്ടാവും. ആക്ടീവ് സണ്‍സ്പോട്ട് എന്നാണ് അതിനെ വിളിക്കുക.
അതേസമയം സ്വാഭാവികമായ നോര്‍ത്തേണ്‍ ലൈറ്റുകള്‍ക്ക് സാധ്യതയില്ല. പക്ഷേ സൗരജ്വാലകള്‍ ഭൂമിയുടെ കാന്തികമണ്ഡലത്തില്‍ വന്ന് പതിക്കുന്നതോടെ ഉത്തര ധ്രുവത്തില്‍ ഇത്തരത്തിലുള്ള പ്രതിഭാസം കാണാന്‍ സാധിക്കും. അറോറകള്‍ അടുത്ത ആഴ്ച്ചയിലും കാണാന്‍ സാധിച്ചേക്കും. അതിന്റെ പ്രഭാവം കുറച്ച് ദിവസം കൂടി തുടരും.
സൂര്യനിലെ റീജ്യണ്‍ 3796ലാണ് സജീവമായ സണ്‍സ്പോട്ടുകള്‍ രൂപപ്പെട്ടിരിക്കുന്നത്. ഇവയുടെ വീര്യം ചെറുതായി കുറഞ്ഞിട്ടുണ്ട്. ഈ വാരാന്ത്യത്തില്‍ തന്നെ സൗരജ്വാലകളെ സൂര്യന് പുറന്തള്ളുമെന്നാണ് നാസ കരുതുന്നത്. ബുധനാഴ്ച്ച രാവിലെ ആര്2 ഗണത്തില്‍ വരുന്ന സൗരജ്വാലകളെ സൂര്യന് പുറന്തള്ളിയിട്ടുണ്ട്. ഈ ജ്വാലകളുടെ വേഗത കൂടി പരിഗണിച്ചാണ് വാരാന്ത്യത്തില്‍ എത്തുമെന്ന് നാസ പറയുന്നു.
വ്യാഴാഴ്ച്ച പന്ത്രണ്ടോളം വ്യത്യസ്തമായ സണ്‍സ്പോട്ടുകളാണ് സൂര്യനില്‍ ദൃശ്യമായത്. ഇത് രാക്ഷസജ്വാലകള്‍ ഭൂമിയിലേക്ക് എത്തുന്നതിന് വഴിയൊരുക്കും. രണ്ട് ബില്യണ്‍ മൈലുകളോളം ദൂരം വരും ഇത്. ഭൂമിയുടെ ലാന്‍ഡ് ഏരിയയേക്കാള്‍ പതിനൊന്ന് മടങ്ങ് വരും ഈ സണ്‍സ്പോട്ടുകളുടെ മുന്‍ മൊത്തം ദൂരം.
സൂര്യനിലെ 3796 മേഖല ഇപ്പോള്‍ ഭൂമിക്ക് നേരെയാണ് ഉള്ളത്. സണ്‍സ്പോട്ടുകള്‍ ഭൂമിയില്‍ നിന്ന് നേരിട്ട് കാണുക ബുദ്ധിമുട്ടേറിയ കാര്യമാണ്. ടെലസ്കോപ്പ് അടക്കമുള്ള ഉപകരണങ്ങള്‍ അതിന് സഹായിക്കും. എന്നാല്‍ സുരക്ഷ ഉറപ്പാക്കി കൊണ്ട് മാത്രമേ ഇവ ഉപയോഗിക്കാവൂ. ഉപയോഗിക്കുന്ന ഗ്ലാസുകള്‍ക്ക് മറ്റ് പോറലുകളൊന്നുമില്ലെന്നും ഉറപ്പാക്കുക.
സൂര്യന് എല്ലാ ദിവസും 13 ഡിഗ്രി കറങ്ങും. അതുകൊണ്ട് സണ്‍സ്പോട്ടുകളുടെ സ്ഥാനത്തില്‍ അടക്കം മാറ്റം വരാറുണ്ട്. സണ്‍സ്പോട്ടുകള്‍ വലുതാവുന്നതിന് അനുസരിച്ചും ഇത്തരം മാറ്റങ്ങളുണ്ടാവുമെന്ന് നാസ പറയുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications