സൂര്യനില്‍ വിസ്‌ഫോടനം, രാക്ഷസ തിരമാലകള്‍ ഭൂമിയിലേക്ക്;നാസയ്ക്കടക്കം അമ്പരപ്പ്
വാഷിംഗ്ടണ്‍: സൂര്യനില്‍ വീണ്ടും ഉഗ്ര വിസ്‌ഫോടനം. നേരത്തെ നടന്ന വിസ്‌ഫോടനത്തിന്റെ ഭാഗമായി സൗരജ്വാലകള്‍ ഇന്ന് ഭൂമിയിലെത്തുകയും ചെയ്തു. തുടര്‍ച്ചയായി സൂര്യനില്‍ വിസ്‌ഫോടനങ്ങള്‍ സംഭവിക്കുന്നത് ഭൂമിയെ ശരിക്കും ബാധിക്കുന്നുണ്ട്. വ്യാഴാഴ്ച്ചയാണ് സൂര്യനില്‍ വിസ്‌ഫോടനം ഉണ്ടായിരിക്കുന്നത്. കൊറോണല്‍ മാസ് ഇജക്ഷന്‍ ഇതേ തുടര്‍ന്ന് സംഭവിച്ചതായി നാസയുടെ സ്‌പേസ് വെതര്‍ പ്രെഡിക്ഷന്‍ ഗ്രൂപ്പ് പറഞ്ഞു.
അഗ്നിപര്‍വത സ്‌ഫോടനത്തിന് സമാനമായ രീതിയില്‍ തീജ്വാലകള്‍ ഭൂമിയെ ലക്ഷ്യമിട്ട് വരുന്നതായും ഇവര്‍ പറയുന്നു. ഇതേ തുടര്‍ന്നുണ്ടാവുന്ന ജിയോ മാഗ്നറ്റിക് കൊടുങ്കാറ്റുകള്‍ പവര്‍ ഗ്രിഡുകളെയും ജിപിഎസ്-റേഡിയോ കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളെയും ബാധിക്കും.

1.5 മില്യണ്‍ മൈല്‍ വേഗത്തില്‍ വന്ന സൗരജ്വാലകളാണ് ഭൂമിയില്‍ വന്നിടിച്ചിരിക്കുന്നത്. ജി4 വിഭാഗത്തില്‍ വരുന്ന തീവ്രമായ സൗരജ്വാലകളാണ് ഭൂമിയുടെ കാന്തിക മണ്ഡലത്തില്‍ പതിച്ചിരിക്കുന്നതൊണ് സ്‌പേസ് വെതര്‍ പ്രെഡിക്ഷന്‍ സെന്റര്‍ പറയുന്നത്. ഒക്ടോബര്‍ ഒന്‍പതിന് രണ്ട് രാക്ഷസ ജ്വാലകള്‍ വിസ്‌ഫോടനത്തെ തുടര്‍ന്ന് രൂപപ്പെട്ടിരുന്നു.
ആദ്യത്തേത് സണ്‍സ്‌പോട്ട് റീജ്യണ്‍ 3848ല്‍ നിന്നും രണ്ടാമത്തേത് സണ്‍സ്‌പോട്ട് റീജ്യണ്‍ 3842ല്‍ നിന്നുമാണ് രൂപപ്പെട്ടത്. എക്‌സ് ക്ലാസില്‍ വരുന്ന സൗരജ്വാലകളാണ് ഏറ്റവും തീവ്രമായത്. ഈ വിസ്‌ഫോടനം സംഭവിക്കുമ്പോഴാണ് കൊറോണ മാസ് ഇജക്ഷന്‍ സൂര്യന്‍ പുറന്തള്ളുക. ഇവ മണിക്കൂറുകളോളം പുറത്തേക്ക് പോകും. ചാരവും തീയുമെല്ലാം നിറഞ്ഞ തീജ്വാലകളാണ് ഇത്. ഇവയാണ് ഭൂമിയില്‍ വലിയ പ്രശ്‌നങ്ങളുണ്ടാക്കുക.
ഭൂമിയിലെ കാന്തിക മണ്ഡലത്തില്‍ കൊറോണല്‍ മാസ് ഇജക്ഷന്‍ വന്ന് പതിക്കുമ്പോഴാണ് ജിയോമാഗ്നറ്റിക് പേമാരിയായി ഇത് മാറുക. ഇവ ഭൂമിയുടെ മാഗ്നറ്റോസ്ഫിയറില്‍ പ്രശ്‌നങ്ങളുണ്ടാക്കും. ഇപ്പോള്‍ ഭൂമി നേരിടാന്‍ പോകുന്ന ജി4ല്‍ വരുന്ന സൗരജ്വാലകളാണ്. ഇതിന്റെ കരുത്ത് ജി5ലേക്ക് മാറുകയും ചെയ്യും.
അതേസമയം സൗരജ്വാലകളെ തുടര്‍ന്ന് അറോറകളും രൂപപ്പെടാം. അലബാമ, നോര്‍ത്തേണ്‍ കാലിഫോര്‍ണിയ എന്നിവിടങ്ങളിലാണ് ദൃശ്യമാവുകയെന്ന് നാസ പറയുന്നു. അതേസമയം അടുത്ത 48 മണിക്കൂറില്‍ ഈ സൗരജ്വാലകളുടെ പ്രത്യാഘാതങ്ങള്‍ ഭൂമി നേരിടാനാണ് സാധ്യത. യുഎസ്സില്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് വ്യാപക നാശനഷ്ടങ്ങളുണ്ടായ സമയത്താണ് സൗരജ്വാലകളുമെത്തുന്നത്. ഇത് ആഘാതം വലുതാക്കും.
സൂര്യനില്‍ ശക്തമായ വിസ്‌ഫോടനം നടക്കുകയും, തുടര്‍ന്ന് തീജ്വാലകള്‍ പുറന്തള്ളുകയും ചെയ്ത സമയത്ത് ഒരു വാല്‍നക്ഷത്രം കടന്നുപോകുന്ന അത്ഭുതകരമായ പ്രതിഭാസത്തിനും ശാസ്ത്രലോകം സാക്ഷിയായിരിക്കുകയാണ്. 2023 ജനുവരിയില്‍ കണ്ടെത്തിയ കോമറ്റ് 2023 എ3 എന്ന വാല്‍നക്ഷത്രത്തെയാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. വലത് ഭാഗത്ത് നിന്നാണ് തിളക്കേറിയ ഈ വാല്‍നക്ഷത്ര സൂര്യന് അടുത്തേക്ക് പ്രവേശിച്ചത്.
നീളമേറിയ വാലാണ് ഇതിന്റെ ആകര്‍ഷണം. ഈ സമയം ഒന്നിലധികം കൊറോണല്‍ മാസ് ഇജക്ഷനുകളും സൂര്യനില്‍ നടക്കുന്നുണ്ടായിരുന്നു. സോളാര്‍ ഡിസ്‌കിന് സമീപം മെര്‍ക്കുറി ഗ്രഹത്തെ കുറച്ച് നേരത്തേക്ക് ദൃശ്യമായി. അപൂര്‍വ സംഭവങ്ങള്‍ ഒരുമിച്ച് നടന്ന ദിനമായിട്ടാണ് നാസ ഇതിനെ കാണുന്നത്.












Click it and Unblock the Notifications