അഗ്നിജ്വാലകള്‍ വര്‍ഷിച്ച് സൂര്യന്, ഓസ്ട്രേലിയയിലും ജപ്പാനിലും നാശങ്ങള്; അപകടങ്ങള്‍ തീര്‍ന്നില്ല
സൂര്യനില്‍ നിന്നുള്ള ഉഗ്രരശ്മികള്‍ ഏറ്റ് തളര്‍ന്ന് ഭൂമി. കഴിഞ്ഞ വാരത്തില്‍ സൂര്യന് രണ്ട് അത്യുഗ്രന്‍ സൗരജ്വാലകളെ ഭൂമിയിലേക്ക് അയച്ചിരുന്നു. സൂര്യനിലെ വിസ്ഫോടനത്തെ തുടര്‍ന്നായിരുന്നു ഇത് സംഭവിച്ചത്. ഭൂമിയുടെ കാന്തിക മണ്ഡലത്തില്‍ അതിശക്തമായി ഇവ വന്ന് പതിക്കുമെന്ന് നേരത്തെ തന്നെ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതേസമയം ഈ തീജ്വാലകളെ തുടര്‍ന്ന് ഭൂമിയിലെ ആശയവിനിമയ സംവിധാനങ്ങളെല്ലാം പ്രതിസന്ധിയിലായിരിക്കുകയാണ്. പുതുതായി സൂര്യനില്‍ രൂപം കൊണ്ട സണ്‍സ്പോട്ടാണ് ഈ വിസ്ഫോടനത്തിന് കാരണമായിരിക്കുന്നത്. എആര്‍3663 എന്നാണ് ഈ സണ്‍സ്പോട്ടിന്റെ പേര്.

ആറ് മണിക്കൂര്‍ ഇടവേളകളിലായിട്ടാണ് ഇവയെ സൂര്യന് പുറന്തള്ളിയത്. സൂര്യനില്‍ വലിയ രീതിയിലുള്ള മാറ്റങ്ങള്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായിട്ടാണ് വിസ്ഫോടനങ്ങള്‍ നടക്കുന്നത്. ഉപഗ്രഹങ്ങളെ അടക്കം പ്രവര്‍ത്തനരഹിതമാക്കാന്‍ ഈ സൗര ജ്വാലകള്‍ക്ക് സാധിക്കും. മെയ് രണ്ടിനാണ് ആദ്യ വിസ്ഫോടനം ഉണ്ടായത്.
എക്സ് കാറ്റഗറിയില്‍ വരുന്ന സൗരജ്വാലകള്‍ എആര്‍3663 എന്ന സ്ണ്സ്പോട്ടില് നിന്നാണ് വന്നത്. ഇതേ തുടര്‍ന്ന് സാങ്കേതിക വിദ്യയില്‍ വലിയ തടസ്സങ്ങളാണ് നേരിട്ടിരിക്കുന്നത്. ഓസ്ട്രേലിയ, ജപ്പാന്, ചൈന എന്നിവിടങ്ങളില്‍ എല്ലാം ജിപിഎസ്, ഇന്റര്‍നെറ്റ് സേവനങ്ങളെല്ലാം പൂര്‍ണമായും തടസ്സപ്പെട്ടു.
ഈ സണ്‍സ്പോട്ടില്‍ നിന്ന് വരുന്ന പതിനൊന്നാമത്തെ വലിയ സൗര ജ്വാലകളാണിത്. അതിശക്തമായിരുന്നു ഇവ. 25 മിനുട്ടുകളോളമാണ് നീണ്ടുനിന്നത്. രണ്ടാമത്തെ വിസ്ഫോടനം മെയ് മൂന്നിനാണ് സംഭവിച്ചത്. ഇത് എം ക്ലാസ് സൗര ജ്വാലകളില്‍ വരുന്നതായിരുന്നു. ആദ്യത്തേതിനെ അപേക്ഷിച്ച് അത്ര വലുതായിരുന്നില്ല ഈ തീജ്വാലകള്‍.
വിസ്ഫോടനത്തിന്റെ സമയത്ത് ഭൂമിക്ക് നേരെയായിരുന്നു ഈ സണ്‍സ്പോട്ട് ഉണ്ടായിരുന്നത്. അതായത് ഇവയില്‍ നിന്നുണ്ടാവുന്ന വിസ്ഫോടനങ്ങള്‍ നേരെ എത്തുക ഭൂമിയിലേക്കായിരിക്കും. സൗരജ്വാലകള്‍ക്കൊപ്പം കൊറോണല്‍ മാസ് ഇജക്ഷന് കൂടി സംഭവിച്ചുവെന്നാണ് കരുതുന്നത്. ഇതേ തുടര്‍ന്ന് പ്ലാസ്മ പുറന്തള്ളപ്പെടും.
ഈ അപകടങ്ങള്‍ക്കെല്ലാം പുറമേ ഭൂമിയിലേക്ക് നാല് ഛിന്നഗ്രഹങ്ങള്‍ കൂടി വരുന്നുണ്ട്. അപ്പോളോ ഗ്രൂപ്പില്‍ നിന്നുള്ള ഛിന്നഗ്രഹമാണിത്. ആദ്യ 2024 ജെഎഫാണ്. ഇവയ്ക്ക് 26 അടി നീളമുണ്ട്. 42081 കിലോമീറ്റര്‍ വേഗം മണിക്കൂറില്‍ എന്ന കണക്കിലാണ് ഇവയുടെ സ ഞ്ചാരം. അതുപോലെ 2024 എച്ച്ഇ2 ആണ് അടുത്തതായി വരുന്നത്. ഇവയ്ക്ക് 78 അടി നീളമുണ്ട്.
മണിക്കൂറില്‍ 43427 കിലോമീറ്റര്‍ വേഗത്തിലാണ് സഞ്ചാരം. ഇവ ഭൂമിയെ കടന്നുപോയതായും റിപ്പോര്‍ട്ടുണ്ട്. 2024 എച്ച്എല് 2 ആണ് അടുത്തത്. മണിക്കൂറില്‍ 49247 കിലോമീറ്റര്‍ വേഗമാണ് ഇതിനുള്ളത്. ഇതെല്ലാം ഭൂമിയെ ഇടിക്കാതെ കടന്നുപോകുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പറയുന്ന സമയത്തില്‍ ചില മാറ്റങ്ങള്‍ സംഭവിച്ചേക്കാം.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം












Click it and Unblock the Notifications