സൂര്യനില്‍ ഒന്നല്ല 3 വിസ്ഫോടനങ്ങള്‍, ഭൂമിക്ക് നേരെ കുതിച്ച് പാഞ്ഞ് തീജ്വാലകള്‍, എന്തും സംഭവിക്കാം?
സൂര്യനില്‍ നിന്നുള്ള വിസ്ഫോടനങ്ങള്‍ അവസാനിക്കുന്നില്ല. തുടരെ തീജ്വാലകള്‍ തുപ്പി കൊണ്ടിരിക്കുകയാണ് സൂര്യന്. സൂര്യനില്‍ ഭീമാകാരനായ സണ്‍സ്പോട്ട് ഒന്നിന് പുറകേ ഒന്നായി കൊറോണല്‍ മാസ് ഇജക്ഷനുകള്‍ നടത്തി കൊണ്ടിരിക്കുകയാണ്. എല്ലാം ഭൂമിയിലേക്കുള്ള പാതയിലാണ്. ശക്തമായി ഇത് ഭൂമിയെ ബാധിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നു.
എആര്‍3664 എന്ന സണ്‍സ്പോട്ടില്‍ നിന്നാണ് വിസ്ഫോടനങ്ങള്‍ ഉണ്ടായിരിക്കുന്നത്. ഈ മേഖല വലിയ പ്രകമ്പനങ്ങള്‍ക്ക് സാക്ഷിയായിരിക്കുകയാണ്. ഈ മേഖല കടുത്ത ചൂടിനാല്‍ കത്തി ജ്വലിക്കുകയാണ്. സൂര്യന് പതിവിനേക്കാളും കൂടുതല്‍ ശക്തമായിട്ടാണ് ഇപ്പോള്‍ സൗര ജ്വാലകളെ പുറന്തള്ളുന്നത്.

സൂര്യനില്‍ നിന്ന് കൊറോണല്‍ മാസ് ഇജക്ഷന് സംഭവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഹെലിയോസ്പെറിക് ഒബ്സര്‍വേറ്ററി പുറത്തുവിട്ടിട്ടുണ്ട്. ഇതിലാണ് മൂന്നോളം വിസ്ഫോടനങ്ങള്‍ പ്രൈമില്‍ നടന്നതായി സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിലാണ് ഇത്രയും വിസ്ഫോടനങ്ങള്‍ ഒരുമിച്ച് സംഭവിച്ചത്. ഭീമാകാരനായ സണ്‍സ്പോട്ടില്‍ നിന്ന് തീഗോളങ്ങള്‍ പോലെയാണ് സൗരജ്വാലങ്ങള് പ്രവഹിച്ചത്.
സണ്‍സ്പോട്ടിന്റെ വലിപ്പം കാരണമാണ് ഇവയുടെ തീവ്രത വര്‍ധിച്ചത്. ഭൂമിയുടെ ഭൗമകാന്തിക സംവിധാനത്തിന് ഇത് വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഈ തീജ്വാലകള്‍ വന്ന് പതിക്കുന്നത് ഭൂമിയുടെ കാന്തിക മണ്ഡലത്തിലാണ്. ഇവയ്ക്ക് സൗരജ്വാലകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ളത് കൊണ്ടാണ് വലിയ അപകടങ്ങള്‍ ജീവജാലങ്ങള്‍ക്ക് സംഭവിക്കാതിരിക്കുന്നത്.
കൊറോണല്‍ മാസ് ഇജക്ഷന് എന്ന് പറയുന്നത് വലിയൊരു അളവില്‍ സൂര്യനിലെ കൊറോണയില്‍ നിന്നുള്ള പ്ലാസ്മയും കാന്തിക മണ്ഡലവും പുറന്തള്ളപ്പെടുന്നതാണ്. കൊറോണ എന്ന് സൂര്യന്റെ ഏറ്റവും പുറംഭാഗത്തെ അന്തരീക്ഷത്തിന് പറയുന്ന പേരാണ്. ഇതേ തുടര്‍ന്നാണ് സൗര ജ്വാലകള്‍ രൂപപ്പെടുന്നത്.
മറ്റ് സൂര്യനിലെ പ്രതിഭാസങ്ങളെല്ലാം ഇവയെ തുടര്‍ന്നാണ് സംഭവിക്കുന്നത്. സൗരകൊടുങ്കാറ്റ്, സൂര്യനിലെ റേഡിയേഷനുകള്‍ എന്നിവയെല്ലാം ഒരേസമയം ഇവയെ തുടര്‍ന്ന് ഭൂമിയിലേക്ക് അതിവേഗം സഞ്ചരിക്കും. ഇവ ബഹിരാകാശത്ത് കൂടി കടന്നുവരുന്നതിനാല്‍ ഗ്രഹങ്ങളെ കാര്യമായി ബാധിക്കും. അതില്‍ ഭൂമിയും വരും.
മെയ് പത്തിന് അര്‍ധ രാത്രിയോടെയായിരിക്കും ഈ തീജ്വാലകള്‍ ഭൂമിയുടെ കാന്തിക മണ്ഡലത്തില്‍ വന്ന് പതിക്കുക. ഇത് പക്ഷേ തുടക്കം മാത്രമായിരിക്കും. ആ ദിവസം മുഴുവന്‍ അതിന്റെ ഭീകരാവസ്ഥ നിലനില്ക്കും. മറ്റ് രണ്ട് സൗരജ്വാലകള്‍ കൂടി പിന്നാലെ കടന്നുവരും. മെയ് 11, 12 തിയതികളിലായിട്ടാണ് ഇവ ഭൂമിയിലേക്ക് എത്തുക.
അതുകൊണ്ട് അടുത്ത മൂന്ന് ദിവസം നമുക്ക് ആശ്വസിക്കാനുള്ള കാര്യമൊന്നും സംഭവിക്കില്ല. നമ്മുടെ ഇന്റര്‍നെറ്റും മറ്റ് ട്രാഫിക് സര്‍വീസുകളും ഉപഗ്രഹ സേവനങ്ങളുമെല്ലാം തടസ്സപ്പെടാനുള്ള സാധ്യത ശക്തമാണ്. നാസ ഇത്തരം വിസ്ഫോടനങ്ങളെ നിരീക്ഷിച്ച് കൊണ്ടിരിക്കുന്നത്.
നാവിഗേഷന്‍ സംവിധാനങ്ങളെയും പവര്‍ ഗ്രിഡുകളെയും വരെ ഇവ നിശ്ചലമാകും. രണ്ട് ലക്ഷത്തിലേറെ നീണ്ട സണ്‍സ്പോട്ടിലാണ് ഈ വിസ്ഫോടനം ഉണ്ടായത്. അതാണ് ആശങ്ക വര്‍ധിക്കാന്‍ കാരണമായത്. എന്നാല്‍ ഭൂമി ഇവയെ ശക്തമായി തന്നെ പ്രതിരോധിക്കുമെന്ന് ബഹിരാകാശ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications