സൂര്യനില്‍ തീവ്രമായ വിസ്ഫോടനം, തീജ്വാലകള്‍ ശുക്രനില്‍ വീശിയടിക്കും; ഭൂമിയില്‍ എന്തെല്ലാം സംഭവിക്കാം
ന്യൂഡല്‍ഹി: സൂര്യനില്‍ അതിതീവ്രമായ വിസ്ഫോടനം. സൂര്യനിലെ ദക്ഷിണകിഴക്കന്‍ മേഖലയിലാണ് വിസ്ഫോടനം ഉണ്ടായിരിക്കുന്നത്. സെപ്റ്റംബര്‍ ഒന്നിനാണ് ഈ അപ്രതീക്ഷിച്ച പൊട്ടിത്തെറി നടന്നതെന്ന് ശാസ്ത്ര ഏജന്‍സികള്‍ സ്ഥിരീകരിക്കുന്നു. തീര്‍ത്തും ദുരൂഹമായ രീതിയിലുള്ള വിസ്ഫോടനമാണിത്.
എന്തായാലും ബഹിരാകാശത്തേക്ക് ഇത് വന്‍ തോതില്‍ കൊറോണല്‍ മാസ് ഇജക്ഷന് നടത്തിയിരിക്കുകയാണ്. അതേസമയം ഇപ്പോള്‍ ഭൂമി എന്തായാലും ഭയപ്പെടേണ്ടതില്ല. ഈ തീജ്വാലകള്‍ ഭൂമിയെ ലക്ഷ്യമിട്ട് വരാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. കാരണം ഭൂമിയുമായി ബന്ധിപ്പിക്കുന്ന പാതയുടെ ഭാഗത്തല്ല വിസ്ഫോടനം നടന്നിരിക്കുന്നത്.

അതേസമയം വിവിധ ഗ്രഹങ്ങള്‍ പക്ഷേ സൂര്യന്റെ ഈ വിസ്ഫോടനത്തില്‍ ദുരിതം അനുഭവിക്കേണ്ടി വരും. ഇവിടങ്ങളില്‍ ജീവജാലങ്ങള്‍ ഇല്ല എന്നതാണ് ഏറ്റവും ആശ്വാസം. ഭൂമിക്കുള്ളത് പോലെ സംരക്ഷണ സംവിധാനങ്ങള്‍ മറ്റ് ഗ്രഹങ്ങള്ക്കില്ല. ശുക്രനെ ലക്ഷ്യമിട്ടാണ് ഈ തീജ്വാലകള്‍ കുതിക്കുന്നത്.
ചൊവ്വാഴ്ച്ച രാത്രിയോ ബുധനാഴ്ച്ച രാവിലെയോ ഇത് ശുക്രനിലെത്താമെന്നാണ് നാസ പ്രവചിക്കുന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ ഇത് മൂന്നാമത്തെ കൊറോണല്‍ മാസ് ഇജക്ഷനാണ് വീനസില്‍ വന്ന് പതിക്കുന്നത്. ഇത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ശുക്രനിലുണ്ടാക്കും. ഈ ഗ്രഹത്തിന്റെ ക്ലൗഡ് ടോപ്സ് തന്നെ സൂര്യനില്‍ നിന്ന് ഈ വിസ്ഫോടനത്താല്‍ നശിച്ചുപോകും.
ഭൂമിക്ക് കാന്തിക മണ്ഡലങ്ങളുണ്ട് സൂര്യനില്‍ നിന്നുള്ള തീജ്വാലകളെ പ്രതിരോധിക്കാന്‍. എന്നാല്‍ ശുക്രന് ഇത്തരം കാന്തിക മണ്ഡലങ്ങള്‍ ഒന്നുമില്ല. എം5.5 ഫ്ളെയര്‍ വിഭാഗത്തില്‍ വരുന്നതാണ് സൂര്യനില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വിസ്ഫോടനങ്ങള്‍. അതേസമയം ശാസ്ത്ര വിദഗ്ധര്‍ പറയുന്നത് ഇവ തീവ്രമാകാന്‍ സാധ്യതയുണ്ടായിരുന്നുവെന്നാണ്. എക്സ് ക്ലാസ് തീവ്രത വരെ രേഖപ്പെടുത്തുമായിരുന്നു.
യഥാര്‍ത്ഥ തീവ്രത എത്രയാണെന്ന് ഇപ്പോഴും കണ്ടെത്താനായിട്ടില്ല. കാരണം സൂര്യന്റെ ഏറ്റവും പുറത്തെ ഭാഗത്ത് മേഖലയിലാണ് വിസ്ഫോടനം ഉണ്ടായിരിക്കുന്നത്. ഇത് പ്രധാന മേഖലയില്‍ നിന്ന് വളരെ ദൂരെയാണ്. ഈ മേഖലയെ കുറിച്ച് അധികം വിവരങ്ങളും ആര്‍ക്കുമറിയില്ല. അതുകൊണ്ട് വിസ്ഫോടനങ്ങള്‍ വിവരങ്ങള്‍ പരിമിതമാണ്.
ദക്ഷിണകിഴക്കന്‍ മേഖലയില്‍ നിന്ന് തന്നെ പുതിയൊരു സണ്‍സ്പോട്ട് രൂപപ്പെട്ടിട്ടുണ്ട്. അതില്‍ നിന്നായിരിക്കാം ഈ വിസ്ഫോടനം നടന്നതെന്നാണ് വിലയിരുത്തല്‍. ഇത് ഭൂമിയെ പ്രദക്ഷിണം വെക്കുന്ന സമയത്താണ് സംഭവിച്ചത്. ശാസ്ത്രജ്ഞര്‍ കൃത്യമായി അത് പരിശോധിക്കുന്നുണ്ട്. എന്നാല്‍ ഭൂമിക്ക് ആശങ്കപ്പെടേണ്ടതായ ഒന്നും സംഭവിച്ചിട്ടില്ല.
അടുത്ത കുറച്ച് ദിവസത്തേക്ക് ഭൂമിയിലേക്ക് യാതൊരു തീജ്വാലകളും വരില്ലെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ശുക്രന്റെ പ്രതലത്തെയും ഘടനയെയും അടിമുടി മാറ്റിക്കളയും ഈ വിസ്ഫോടനങ്ങള്‍. സോളാര്‍ മാക്സിമത്തിലേക്ക് എത്തുന്നത് കൊണ്ടാണ് ഈ വിസ്ഫോടനങ്ങള്‍ സൂര്യനില്‍ സംഭവിക്കുന്നത്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications