കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂര്യന്‍ തീതുപ്പും, അഗ്നിപര്‍വം കണക്കെ, വരാനിരിക്കുന്നത് വന്‍ അപകടങ്ങള്‍, അടുത്ത വര്‍ഷവും രക്ഷയില്ല!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: സൂര്യനിലെ മാറ്റങ്ങള്‍ വൈകാതെ തന്നെ ഭൂമിയെയും ബാധിച്ച് തുടങ്ങുമെന്ന് സൂചനകള്‍. സൂര്യന്‍ പതിവില്ലാത്ത വിധം തിളച്ചുമറിയുന്നത് വര്‍ധിച്ചിരിക്കുകയാണ്. ഇത് ഇനിയും വര്‍ധിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. ബഹിരാകാശ മേഖല ഒന്നും സുരക്ഷിതമാകില്ല. സൂര്യനില്‍ അത്യുഗ്ര ശേഷിയുള്ള കൊടുങ്കാറ്റുകള്‍ ഭൂമിയുടെ കാന്തിക മണ്ഡലം ലക്ഷ്യമാക്കി കുതിച്ചെത്തും.

1

അടുത്തൊന്നും ഇവ അവസാനിക്കില്ലെന്നാണ് വ്യക്തമാകുന്നത്. സൂര്യന്റെ പതിനൊന്ന് വര്‍ഷത്തെ സൈക്കിള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഇനിയുള്ള കാലം സൂര്യന്റെ ചൂട് പതിവില്‍ നിന്ന് വ്യത്യസ്തമായി വര്‍ധിക്കും. മധ്യവയസ്സിലെത്തി നില്‍ക്കുകയാണ് സൂര്യന്‍. വിശദമായ വിവരങ്ങളിലേക്ക്...

1

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സൂര്യനില്‍ നിന്നുള്ള കൊടുങ്കാറ്റുകളുടെ തീവ്രത വര്‍ധിച്ചിരിക്കുകയാണ്. എന്നാല്‍ അതിനാല്‍ ബാധിക്കപ്പെടുമെന്ന് തല്‍ക്കാലം കുറവാണ്. നിലവില്‍ ഭൂമിക്ക് കാര്യമായി പ്രശ്‌നങ്ങളൊന്നും ഇതുവരെ നേരിട്ടിട്ടില്ല. റേഡിയോ സിഗ്നലുകള്‍ തകരാറിലാവുക, സാറ്റലൈറ്റുകളുടെ പ്രവര്‍ത്തനം താളം തെറ്റുക പോലുള്ള കാര്യങ്ങളാണ് ഇതുവരെ ഭൂമിയില്‍ സംഭവിച്ചിരിക്കുന്നത്. എന്നാല്‍ ഈ അവസ്ഥ മാറുമെന്നാണ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. സൂര്യനിലെ കൊടുങ്കാറ്റ് ഭൂമി ഭയക്കുന്ന ഭീകരനായി മാറും.

2

പതിനൊന്ന് വര്‍ഷത്തെ സോളാര്‍ സൈക്കിള്‍ കാര്യമായ മാറ്റം സൂര്യനില്‍ ഉണ്ടാക്കിയിരിക്കുകയാണ്. ഇതിനെ സോളാര്‍ മാക്‌സിമം എന്ന് വിശേഷിപ്പക്കും. 2023ലാണ് ആ ഒരു തലത്തിലേക്ക് സൂര്യന്‍ എത്തുക. ആ സമയത്ത് സൂര്യന്റെ താപം നിയന്ത്രിക്കാനാവാത്ത തലത്തിലേക്ക് മാറും. പൊട്ടിത്തെറികള്‍ക്ക് സൂര്യന്‍ സാക്ഷ്യം വഹിക്കും. സൂര്യന്റെ പ്രതലത്തില്‍ സംഭവിക്കുന്ന കാര്യം പ്രവചിക്കാനാവാത്ത തലത്തിലേക്ക് മാറും. സണ്‍സ്‌പോട്ടുകള്‍ ധാരാളമായി ഉണ്ടാവും. തുടരെ സൂര്യനില്‍ സ്‌ഫോടനങ്ങള്‍ നടക്കും.

3

ഭൂമി ഇന്നുവരെ കണ്ടുവെച്ചിട്ടുള്ളതില്‍ ഏറ്റവും ഭീകരമായ രീതിയില്‍ സൗര കൊടുങ്കാറ്റുകള്‍ കാന്തിക മണ്ഡലത്തെ ആക്രമിക്കാന്‍ തുടങ്ങും. അത് വ്യാപക തകര്‍ച്ചയ്ക്ക് വഴിയൊരുക്കുമെന്നാണ് പ്രവചനം. ആളപായം വരെ സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. എത്രത്തോളം സജീവമാണ് സൂര്യന്‍ എന്നതിന്റെ സൂചനയാണ് സോളാര്‍ സൈക്കിള്‍. ഇതിലൂടെയാണ് സണ്‍ സ്‌പോട്ടുകള്‍ ധാരാളമായി ഉണ്ടാവുക. സൂര്യനിലെ ഇരുണ്ട മേഖലയാണ് സണ്‍സ്‌പോട്ടുകള്‍. ശക്തമായ കാന്തിക മണ്ഡലങ്ങള്‍ ഈ മേഖലയ്ക്കുണ്ടാവും.

4

സെവന്‍സിനടി, പൂരത്തിനടി, കല്യാണത്തിനടി, ഇത് ഗില്ലിന്റെ അടി, പരമ്പര ഇങ്ങെടുത്ത് ഇന്ത്യ, ചിത്രങ്ങള്‍ കാണാം

സൂര്യന്റെ സണ്‍സ്‌പോട്ടുകള്‍ ഉള്ള മേഖലയില്‍ നിന്നാണ് ശക്തമായ വിസ്‌ഫോടനങ്ങള്‍ ഉണ്ടാവുക. അതിലൂടെ സൗര കൊടുങ്കാറ്റും, കണങ്ങളുമെല്ലാം ബഹിരാകാശത്തേക്ക് എത്തിക്കും. സോളാര്‍ മിനിമത്തിന്റെ സമയത്ത് ഈ സണ്‍സ്‌പോട്ടുകള്‍ എല്ലാം ഇല്ലാതാവും. സൂര്യന്റെ 25ാമത് സോളാര്‍ സൈക്കിളാണ് ഇപ്പോള്‍ നടക്കുന്നത്. 1775ലാണ് ആദ്യത്തെ സോളാര്‍ സൈക്കിള്‍ രേഖപ്പെടുത്തുന്നത്. റുഡോള്‍ഫ് വൂള്‍ഫ് എന്ന ശാസ്ത്രജ്ഞനാണ് ഇത് ഔദ്യോഗികമായി രേഖപ്പെടുത്തി. ഇത്രയധികം രേഖയുണ്ടെങ്കിലും സോളാര്‍ മാക്‌സിമം എത്രത്തോളം തീവ്രമായിരിക്കുമെന്ന് പ്രവചിക്കാനാവില്ല.

5

ഭൂമിയെ സൂര്യന്‍ വിഴുങ്ങും? കാണാന്‍ മനുഷ്യരുണ്ടാവില്ല; ബുധനും ശുക്രനും സുരക്ഷിതരല്ല!!ഭൂമിയെ സൂര്യന്‍ വിഴുങ്ങും? കാണാന്‍ മനുഷ്യരുണ്ടാവില്ല; ബുധനും ശുക്രനും സുരക്ഷിതരല്ല!!

സൂര്യനില്‍ എങ്ങനെയാണ് സണ്‍സ്‌പോട്ടുകള്‍ ഉണ്ടാവുന്നതെന്നോ എന്തിനാണ് വരുന്നതെന്നോ ഇതുവരെ ശാസ്ത്രലോകത്തിന് അറിയില്ല. സോളാര്‍ പീക്ക് അതി തീവ്രമായിരിക്കുമെന്ന് മാത്രം അറിയാം. ഇത് ഏറ്റവും കുറഞ്ഞ പ്രവചനം മാത്രമാണ്. 1958ല്‍ 258 സണ്‍സ്‌പോട്ടുകളാണ് സൂര്യനില്‍ ഒരുമിച്ച് ദൃശ്യമായത്. അന്ന് ഇത്രത്തോളം സാങ്കേതികവിദ്യയുടെ അതിപ്രസരം ഇല്ലായിരുന്നു. ഇന്ന് പക്ഷേ അങ്ങനെയല്ല. ജിപിഎസ്സും ഇന്റര്‍നെറ്റും മൊബൈല്‍ നെറ്റ് വര്‍ക്കുമെല്ലാം സൂര്യന്റെ കോപത്തില്‍ തകര്‍ന്ന് ഇല്ലാതാവും. വൈദ്യുതിയെയും ഗാഡ്ജറ്റുകളെ വരെ ഇത് തകര്‍ക്കും. പലരുടെയും ജീവന്‍ തന്നെ ഇത് ഇല്ലാതാക്കും.

ഈ നായയുടെ ചിത്രത്തില്‍ ഒരാള്‍ മറഞ്ഞിരിക്കുന്നുണ്ട്, കണ്ടെത്തുന്നവര്‍ക്ക് ഒടുക്കത്തെ ബുദ്ധി: വൈറല്‍ഈ നായയുടെ ചിത്രത്തില്‍ ഒരാള്‍ മറഞ്ഞിരിക്കുന്നുണ്ട്, കണ്ടെത്തുന്നവര്‍ക്ക് ഒടുക്കത്തെ ബുദ്ധി: വൈറല്‍

English summary
sun is nearing solar cycle peak, huge solar storms will target earth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X