സൂര്യനില്‍ വീണ്ടും സണ്‍സ്പോട്ട്, ഭൂമിക്ക് നേരെ സൗരജ്വാലകള്‍ വീണ്ടുമെത്തും; സാധ്യത ഇങ്ങനെ
സൂര്യനില്‍ വീണ്ടും സണ്‍സ്പോട്ടുകള്‍ രൂപപ്പെടുന്നു. വീണ്ടും സൗരജ്വാലകള്‍ ഭൂമിയെ തേടി വരുമെന്നാണ് ശാസ്ത്രജ്ഞര്‍ നല്കുന്ന മുന്നറിയിപ്പ്. ഭൂമിയിലേക്കുള്ള പാതയിലാണ് ഈ സണ്‍സ്പോട്ടുകള്‍ ഉള്ളത്. കഴിഞ്ഞ വാരാന്ത്യത്തില്‍ ഇവ ശക്തമായി ഭൂമിയിലേക്ക് എത്തിയിരുന്നു. ഇതേ തുടര്‍ന്ന് വലിയ നാശനഷ്ടങ്ങള്‍ ഉപഗ്രഹങ്ങളും, ജിപിഎസ്, ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ക്കും നേരിട്ടിരുന്നു.
എന്നാല്‍ ഇനിയുള്ള മാസങ്ങളില്‍ അത്തരം സൗരജ്വാലകള്‍ കൂടുതലായി ഭൂമിയിലേക്ക് എത്തുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഓരോ ആഴ്ച്ചയിലും ശക്തമായ സൗരജ്വാലകളാണ് കടന്നുവരിക. സൂര്യന് ഇപ്പോള്‍ വലിയ രാസപ്രവര്‍ത്തനങ്ങളിലൂടെ കടന്നുപോവുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് വിസ്ഫോടനങ്ങള്‍ ഉണ്ടാവുന്നത്.

നേരത്തെ ദക്ഷിണ ധ്രുവത്തില്‍ സൗരജ്വാലകള്‍ ശക്തമായി അലയടിച്ചതിനെ തുടര്‍ന്ന് അറോറകളും ദൃശ്യമായിരുന്നു. ഇതിന് പിന്നാലെ സൂര്യനില്‍ ഭീമാകാരനായ സണ്‍സ്പോട്ട് ക്ലസ്റ്റര്‍ വീണ്ടും സജീവമായതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ ഇതേ സണ്‍സ്പോട്ടാണ് ഭൂമിയിലേക്ക് തീജ്വാലകളെ പുറന്തള്ളിയത്.
ഇവ ഇപ്പോള്‍ ഭ്രമണം ചെയ്തു ഭൂമിയിലേക്കുള്ള പാതയില്‍ എത്തിയിരിക്കുകയാണ്. സൂര്യന് ഭൂമിയെ അഭിമുഖീകരിച്ച് നില്ക്കുന്ന ഭാഗമാണിത്. രണ്ടാഴ്ച്ചയ്ക്കുള്ളില്‍ ഇവ കൃത്യമായ സ്ഥലത്തെത്തും. അതിന് ശേഷം ശക്തമായ വാതകങ്ങള്‍ ഭൂമിയിലേക്ക് ഇവ പുറന്തള്ളും. ഇത് ഭൂമിയെ രൂക്ഷമായി തന്നെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
ഇത്തവണ വളരെ വലിപ്പമേറിയതായിരിക്കും ഈ സണ്‍സ്പോട്ട് എന്നാണ് കാലാവസ്ഥാ വിദഗ്ധയായ ക്രിസ്റ്റ ഹാമണ്ട് ഡെയ്ലി മെയ്ലിനോട് പറഞ്ഞത്. ഇതിലൂടെ കൂടുതല്‍ വലിയ വിസ്ഫോടനങ്ങള്‍ ഉണ്ടാവും. ഇവ ഭൂമിയുടെ കാന്തിക മണ്ഡലത്തെയാണ് ഏറ്റവുമധികം ബാധിക്കുക.
അതേസമയം അപൂര്‍വ ദൃശ്യവിസ്മയങ്ങള്‍ നേരത്തെ ജര്‍മനിയിലും യുഎസ്സിലെ ഒഹായോയിലും ഓസ്ട്രേലിയയിലെ ടാസ്മാനിയയിലുമെല്ലാം അറോറകള്‍ ദൃശ്യമായിരുന്നു. കഴിഞ്ഞ വാരം മുതല്‍ സൂര്യനില്‍ വന്‍ തോതിലാണ് റേഡിയേഷന് പുറന്തള്ളുന്നത്. റേഡിയോ കമ്മ്യൂണിക്കേഷനുകള്‍ ലോകത്താകെ തകരാറിലാക്കാന്‍ സൗരജ്വാലകള്‍ക്ക് സാധിചിരുന്നു.
സൂര്യന് സോളാര്‍ സൈക്കിള്‍ പ്രക്രിയയുടെ സമയത്ത് ശസ്ത്രക്രിയ നടത്തുകയും ചെയ്യുകയും ചെയ്യാറുണ്ട്. സോളാര്‍ മാക്സിമം എ ന്ന പ്രക്രിയ സൂര്യനില്‍ നടക്കുന്നത് കൊണ്ടാണിത്. ഓരോ 11 വര്‍ഷം കൂടുമ്പോഴും സൂര്യനില്‍ ഇത്തരത്തില്‍ സോളാര്‍ മാക്സിമം സംഭവിക്കും.
ആ സമയംസൂര്യന് സംഘര്‍ഷഭരിതമായിരിക്കും. സൂര്യന്റെ കാന്തിമ മണ്ഡലം പൂര്‍ണമായും തിരിയുന്ന സമയമാണിത്. ഇതിലൂടെ ഉത്തര ധ്രുവം നിന്നിരുന്ന സ്ഥലത്ത് ദക്ഷിണ ധ്രുവവയും നേരെ തിരിച്ചും സംഭവിക്കാം. പിന്നീട് 11 വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രമേ ഇവ പൂര്‍വ സ്ഥാനത്ത് വന്ന് നില്ക്കൂ.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications