സൂര്യന് ഇല്ലാതാവും, ഈ ഗ്രഹങ്ങളെ വിഴുങ്ങും; ഭൂമിക്ക് ഭയാനകമായ ആ കാര്യം സംഭവിക്കുമെന്ന് ശാസ്ത്രജ്ഞര്‍
വാഷിംഗ്ടണ്‍: സൂര്യന് മരണം ഉണ്ടാവുമോ? കേള്‍ക്കുമ്പോള്‍ കുറച്ച് ആശയക്കുഴപ്പമുണ്ടാക്കുന്നത് പോലെ തോന്നുന്നുണ്ടല്ലേ. എങ്കില്‍ സത്യമിതാണ്. സൂര്യന് തീര്‍ച്ചയായും ഇല്ലാതാവും. എന്നാല്‍ ഉടനെ അത് സംഭവിക്കില്ല. ഹൈഡ്രജന്‍ പൂര്‍ണമായും ഇല്ലാതായാല്‍ സൂര്യന് ഇല്ലാതാവുമെന്ന് പഠനം തെളിയിക്കുന്നു.
അത് അഞ്ച് ബില്യണ്‍ വര്‍ഷങ്ങള്‍ക്കുള്ളിലാണ് സംഭവിക്കുക. അതേസമയം സൂര്യനിലെ ഊര്‍ജസ്രോതസ്സിനെ ആശ്രയിച്ച് നില്ക്കുന്ന ഭൂമിക്ക് അപ്പോള്‍ എന്ത് സംഭവിക്കും. ഇക്കാര്യത്തിലും ശാസ്ത്രജ്ഞര്‍ മറുപടി നല്‍കുന്നുണ്ട്. സൂര്യന് ഇല്ലാതായാല്‍ നമ്മുടെ സൗരയൂഥവും അതില്‍ നില്ക്കുന്ന എല്ലാ കാര്യങ്ങളും വളരെ വ്യത്യസ്തമായിട്ടാണ് ദൃശ്യമാവുക.

ബുധനെയും ശുക്രനെയും സൂര്യന് വിഴുങ്ങുമെന്നാണ് പഠനത്തില്‍ പറയുന്നു. ഈ വിഴുങ്ങലില്‍ നിന്ന് ഭൂമി ചിലപ്പോള്‍ കഷ്ടിച്ച് രക്ഷപ്പെട്ടേക്കാം. എന്നാല്‍ രക്ഷപ്പെട്ടാലും ഭൂമി പിന്നീടൊരിക്കലും വാസയോഗ്യമാകില്ല. ഇവിടെ മനുഷ്യര്‍ക്കെന്നല്ല ഒരു ജീവജാലങ്ങള്‍ക്കും താമസിക്കാനാവില്ല. എന്നാല്‍ വ്യാഴത്തിന്റെ മറ്റ് ചില ഉപഗ്രഹങ്ങളേക്കാള്‍ മെച്ചപ്പെട്ട നിലയിലായിരിക്കും ഭൂമി.
ബാക്കിയെല്ലാ ഗ്രഹങ്ങളും സൂര്യനിലെ ഊര്‍ജം നഷ്ടപ്പെട്ടാല്‍ നശിച്ച് പോകുമെന്ന് പഠനത്തില്‍ പറയുന്നു. ഭൂമി വെളുത്ത നിറത്തിലുള്ള കുള്ളന്‍ ഗ്രഹമായി മാറുമെന്നാണ് കണ്ടെത്തല്‍. സൂര്യന് ഇല്ലാതാവുന്നതിന്റെ അവസാന ഘട്ടത്തില്‍ ഭൂമി സുരക്ഷിതമായ ഇടത്തേക്ക് മാറുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
ഭൂമിയുടെ ഈ അതിവേഗ സഞ്ചാരത്താല്‍ സൂര്യന്റെ ആക്രമണത്തില്‍ ഭൂമി ഉള്‍പ്പെടില്ല. എന്നാലും ഭൂമിക്ക് അതിന്റെ അന്തരീക്ഷം നഷ്ടപ്പെടും. അതുപോലെ സമുദ്രങ്ങളും ഇല്ലാതാവും. ഇതോടെ ഭൂമി വാസയോഗ്യമായ ഗ്രഹമല്ലാതാവും. കാലാവസ്ഥ ബാലന്‍സ് ചെയ്യുന്ന യാതൊന്നും ഭൂമിയിലുണ്ടാവില്ല. അതുകൊണ്ട് താമസിക്കുക എന്നത് അസാധ്യമായ കാര്യമായി മാറുമെന്ന് പ്രൊഫ ബോറിസ് ഗെയ്സിക്ക് പറഞ്ഞു.
വാര്‍വിക്ക് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറാണ് അദ്ദേഹം. സൂര്യന് ഭൂമിയെയും ശുക്രനെയും ബുധനെയും ചുറ്റിവരിയും ഈ സമയം വാതക ഭീമന്മാരായ വ്യാഴം, ശനി, യൂറാനസ്, നെപ്റ്റിയൂണ്‍ എന്നിവ വലംവെക്കുന്നത് വെളുത്ത കുള്ളന്‍ ഗ്രഹങ്ങളെയായിരിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം സൂര്യന് ഇല്ലാതായ ശേഷം ബാക്കി വരുന്ന ഛിന്നഗ്രഹങ്ങളും ചെറിയ ചന്ദ്രന്മാരും തകര്‍ന്ന് തരിപ്പണമാകും. ഇവ ചിന്നിചിതറി പോകും. നിലവില്‍ സൂര്യന് ഹൈഡ്രജനാല്‍ സമ്പന്നമാണ്. ഇത്രയധികം ജ്വലിക്കുന്നതും ഹൈഡ്രജന്‍ ഉള്ളത് കൊണ്ടാണ്. സൂര്യന് ആദ്യം ചുവന്ന ഭീമന് നക്ഷത്രമാകും. തുടര്‍ന്ന് അത് വെളുത്ത കുള്ളന്‍ ഗ്രഹമായി മാറും.
ഇത് സൂര്യനിലെ ജ്വലനത്തിന് ആവശ്യമായ ഇന്ധനം തീര്‍ന്നതിന് ശേഷമായിരിക്കും സംഭവിക്കുക. സൂര്യനും മറ്റ് ഗ്രഹങ്ങളും തമ്മിലുള്ള കൂട്ടിമുട്ടല്‍ ഇവയെ തരിപ്പണമാകും. അതേസമയം കുള്ളന്‍ ഗ്രഹങ്ങളെ നനിരീക്ഷിച്ചപ്പോള് അവയെല്ലാം വ്യത്യസ്ത രീതിയില്‍ പെരുമാറുന്നതാണെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications