കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂമിയെ സൂര്യന്‍ വിഴുങ്ങും? കാണാന്‍ മനുഷ്യരുണ്ടാവില്ല; ബുധനും ശുക്രനും സുരക്ഷിതരല്ല!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഭൂമിക്ക് അപ്രതീക്ഷിതമായ കോണില്‍ നിന്ന് വലിയ അപകടം നേരിടേണ്ടി വരുമെന്ന്് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. സൂര്യനിലെ വലിയ മാറ്റങ്ങള്‍ ഇതിലേക്കുള്ള സൂചനകളാണ്. ഭൂമിയില്‍ ജീവജാലങ്ങള്‍ നിലനില്‍ക്കുന്നത് എല്ലാവര്‍ക്കും വലിയ അനുഗ്രഹമാണ്. എന്നാല്‍ ഇന്നത്തെ പോലെ ഭൂമി അപകടങ്ങളൊന്നും നേരിടാത്ത തരത്തിലായിരിക്കും എപ്പോഴും കരുതരുത്.

അതിനെ കാത്തിരിക്കുന്നത് അപകടങ്ങളാണ്. അത് സൂര്യനില്‍ നിന്നാണ് ഏറ്റവും വലിയ ഭീഷണി നേരിടുന്നത്. സൂര്യന്റെ വയസ്സ് പാതി പിന്നിട്ടെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഇത് അവസാന നാളുകളിലേക്ക് എത്തി തുടങ്ങുമ്പോള്‍ ഭൂമിയുടെ മാത്രമല്ല പല ഗ്രഹങ്ങളുടെ പൊടിപോലുമുണ്ടാവില്ലെന്നാണ് കണ്ടെത്തല്‍ വിശദമായ വിവരങ്ങളിലേക്ക്....

1

സൂര്യനിലെ ഹൈഡ്രജന്‍ ഇന്ധനം പൂര്‍ണമായും അവസാനിച്ചാല്‍ ക്ഷീരപഥത്തിലാകെ വലിയ പൊട്ടിത്തെറികളുണ്ടാവുമെന്നാണ് ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്. സൂര്യനിലെ വാതകങ്ങള്‍ തീരുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നു. ഇനിയും അതിനായി ഒരു അഞ്ച് ബില്യണ്‍ വര്‍ഷങ്ങള്‍ കൂടി പിന്നിടണം. അതിന് ശേഷം സൂര്യനൊരു ചുവന്ന ഭീകാമാരനായ രൂപമായി മാറും. ജീവന് കരുത്തേകുന്ന എല്ലാ ശക്തികളും അതോടെ സൂര്യന് നഷ്ടമാകും. ഇതോടെ സര്‍വവും തകര്‍ക്കാനായി സൗരയൂഥത്തിലേക്ക് സൂര്യന്‍ കുതിക്കുമെന്നാണ് കണ്ടെത്തല്‍.

2

സൂര്യന്‍ സമീപത്തുള്ള എല്ലാ ഗ്രഹങ്ങളെയും മൊത്തമായി വിഴുങ്ങുമെന്നാണ് കണ്ടെത്തല്‍. ഭൂമിയുടെ നാശം ഇതോടെ സംഭവിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ബുധനെയും ശുക്രനെയും ഇതിനൊപ്പം സൂര്യന്‍ വിഴുങ്ങും. സൂര്യന്‍ സര്‍വനാശം ഈ ഗ്രഹങ്ങളില്‍ ഉണ്ടാക്കും. അതേസമയം മനുഷ്യര്‍ ഭയക്കേണ്ടതില്ല. ഈ സമയമാവുമ്പോഴേക്ക് ഭൂമിയിലുള്ള ജീവജാലങ്ങളൊന്നും ബാക്കിയുണ്ടാവില്ലെന്നാണ് കണ്ടെത്തല്‍. ഒരുപക്ഷേ എങ്ങോട്ടെങ്കിലും പോകാനോ അതല്ലെങ്കിലും വംശനാശം സംഭവിക്കാനോ ആണ് സാധ്യത.

3

സഞ്ജുവിന്റെ അടിയോടടി, ഹരാരെയില്‍ സിക്‌സര്‍ മഴ പെയ്യിച്ച് ഇന്ത്യ, ചിത്രങ്ങള്‍ കാണാം

റോയല്‍ ആസ്ട്രണോമിക്കല്‍ ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. സൂര്യനെ പോലെ ചൂടേറിയ പ്രതലമുള്ള നക്ഷത്രവുമായി ഒരു ഗ്രഹം കൂട്ടിമുട്ടിയാല്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാവാമെന്നാണ് പഠനത്തില്‍ പറയുന്നത്. ഒരുപക്ഷേ ആകാശഗംഗയിലെ നക്ഷത്ര സമൂഹത്തെ തന്നെ ഇത് ഇല്ലാതാക്കിയേക്കും. സൂര്യന്‍ ഈ ഗ്രഹങ്ങളെ വിഴുങ്ങിയാല്‍, അതിന്റെ പ്രകാരം ഒരുപട് ഇനിയും വര്‍ധിക്കും. ഇത് കണക്കുകൂട്ടാവുന്നതിലും അധികമായിരിക്കും. ഇതെല്ലാം ചില കാര്യങ്ങളെ ആശ്രയിച്ചാണ് സംഭവിക്കുക.

4

വിഴുങ്ങിയ ഗ്രഹങ്ങള്‍ സൂര്യനുള്ളില്‍ സഞ്ചരിക്കുമ്പോള്‍ ഇതില്‍ നിന്നുള്ള ഊര്‍ജം സൂര്യനിലേക്ക് എത്തും. ചിന്തിക്കാന്‍ പോലും പറ്റാത്ത അത്ര തോതിലുള്ള ഊര്‍ജം ഇതിലൂടെ വരാനുള്ള സാധ്യതയാണ് ഉള്ളത്. ബൈന്‍ജിങ് എനര്‍ജിയേക്കാള്‍ കൂടുതല്‍ സൂര്യനിലേക്ക് വരുന്ന ഊര്‍ജമുണ്ടെങ്കില്‍ എന്തും സംഭവിക്കാമെന്നാണ് കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ റിക്കാര്‍ഡോ യാര്‍സ പറയുന്നത്. സൂര്യന്റെ അവസാന കാലഘട്ടങ്ങളില്‍ പല തരത്തിലുള്ള മാറ്റങ്ങള്‍ പ്രകടമായി തുടങ്ങുമെന്ന് നേരത്തെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു.

5

അജ്ഞാത സുന്ദരിയുണ്ട്, 2 മൃഗങ്ങളും; ആദ്യം കാണുന്നതെന്താണ്? നിങ്ങളുടെ കഴിവ് ഈ ചിത്രത്തില്‍ നിന്നറിയാംഅജ്ഞാത സുന്ദരിയുണ്ട്, 2 മൃഗങ്ങളും; ആദ്യം കാണുന്നതെന്താണ്? നിങ്ങളുടെ കഴിവ് ഈ ചിത്രത്തില്‍ നിന്നറിയാം

അതേസമയം പരിണാമം വന്ന നക്ഷത്രങ്ങള്‍ അവയുടെ ഗ്രഹങ്ങളേക്കാള്‍ നൂറോ ആയിരമോ ഇരട്ടി വലുതായിരിക്കുമെന്ന കാര്യത്തില്‍ പഠനം നടത്തിയവര്‍ വ്യക്തത വരുത്തിയിട്ടില്ല. സൂര്യനിലെ മാറ്റങ്ങള്‍ ഭൂമിയെയായിരിക്കും ആദ്യം ബാധിക്കുകയെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. സൂര്യന് ഇപ്പോള്‍ 4.57 ബില്യണ്‍ വര്‍ഷങ്ങളുടെ പ്രായമുണ്ടെന്ന് യൂറോപ്പ്യന്‍ സ്‌പേസ് ഏജന്‍സി കണ്ടെത്തിയിരുന്നു. മധ്യവയസ്സിലാണ് സൂര്യന്‍ ഇപ്പോഴുള്ളത്. സൂര്യന്റെ അന്തരീക്ഷത്തില്‍ നിന്ന് ഹൈഡ്രജന്‍ പൂര്‍ണമായും കത്തിതീര്‍ന്നാല്‍ വലിയ മാറ്റങ്ങള്‍ പ്രകടമാകും. താപനില കുറയാന്‍ തുടങ്ങും. ഭീകാമാരനായ ഒരു ചുവന്ന നക്ഷത്രമായി സൂര്യന്‍ മാറും.

റോബിന്‍ ഒരിക്കലും അത് ചെയ്യില്ല, ബാക്കിയുള്ളവരൊക്കെ... തുറന്ന് പറഞ്ഞ് ഗായത്രി സുരേഷ്റോബിന്‍ ഒരിക്കലും അത് ചെയ്യില്ല, ബാക്കിയുള്ളവരൊക്കെ... തുറന്ന് പറഞ്ഞ് ഗായത്രി സുരേഷ്

English summary
sun will eat earth when it loses all its energy, study goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X