കാലിഫോർണിയയിൽ 300 കോടിയുടെ വീട്, ആസ്‌തി 9755 കോടി; സുന്ദർ പിച്ചൈ നിങ്ങൾ ഉദ്ദേശിക്കുന്ന ആളല്ല..!
ഇന്ത്യയിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് ഗൂഗിൾ സിഇഒ സ്ഥാനത്ത് വരെ എത്തിയ സുന്ദർ പിച്ചൈയുടെ കഥ എക്കാലത്തും അവിശ്വസനീയമാണ്. ഇന്ന് ലോകത്തിൽ തന്നെ ഏറ്റവുമധികം ശമ്പളം കൈപ്പറ്റുന്ന സിഇഒമാരിൽ ഒരാളാണ് പിച്ചൈ. വെറും ശമ്പളം മാത്രമല്ല സ്‌റ്റോക്ക് റിവാർഡ്‌സിലൂടെ കമ്പനിയിൽ നിന്ന് ലഭിക്കുന്ന നഷ്‌ടപരിഹാരങ്ങൾ അതിന്റെ പത്തിരട്ടിയോളം വരുമെന്നതാണ് വാസ്‌തവം.
2022ൽ മാത്രം സുന്ദർ പിച്ചെയ്ക്ക് 226 മില്യൺ ഡോളറാണ് ഇത്തരത്തിൽ കോമ്പൻസേഷനായി ലഭിച്ചിരിക്കുന്നത്. ഓഹരി പങ്കാളിത്തം എന്ന നിലയിൽ ലഭിച്ച 218 മില്യൺ ഡോളർ ഉൾപ്പെടെയുള്ള തുകയാണിത്. ചെന്നൈയിലായിരുന്നു സുന്ദർ പിച്ചൈ ജനിച്ചത്. ഇവിടെ നിന്നാണ് ലോകത്തിലെ ഏറ്റവും വലിയ കമ്പനികളിൽ ഒന്നിനെ നയിക്കുന്ന തരത്തിലേക്ക് അദ്ദേഹം വളർന്നത്.

ഖരഗ്‌പൂർ ഐഐടിയിൽ നിന്നാണ് അദ്ദേഹം തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് സ്‌റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് മാസ്‌റ്റേഴ്‌സ് ബിരുദം കരസ്ഥമാക്കി. അദ്ദേഹത്തിന്റെ സാന്നിധ്യം ഗൂഗിളിന്റെ ഇന്ന് കാണുന്ന താരത്തിലേക്കുള്ള വളർച്ചയിലും, പുതുമകൾ തേടിയുള്ള യാത്രയിലും നിർണായകമായിരുന്നു.
ഗൂഗിൾ ക്രോം, ആൻഡ്രോയിഡ്, ഗൂഗിൾ ഡ്രൈവ് എന്നിങ്ങനെയുള്ള വിവിധ ഉത്പന്നങ്ങളിൽ സുന്ദർ പിച്ചെ തന്റേതായ സംഭാവനകൾ നൽകിയിട്ടുണ്ട്. ശമ്പളം മാറ്റി നിർത്തിയാൽ അദ്ദേഹത്തിന്റെ ആസ്‌തികളെ കുറിച്ച് പറയുകയാണെങ്കിൽ കാലിഫോർണിയയിലെ കൊട്ടാര സമാനമായ വസതി ഒഴിവാക്കാൻ കഴിയില്ല. ഏകദേശം 300 കോടിയിൽ അധികം മൂല്യമുള്ളതാണ് ഈ ഭവനം.
കാലിഫോർണിയയിലെ ലോസ് അൾട്ടോസ് എന്ന സ്ഥലത്ത് ഏകദേശം 31.17 ഏക്കറുകളിലായി അദ്ദേഹത്തിന്റെ ഈ ഭവനം വ്യാപിച്ചു കിടക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇൻഫിനിറ്റി പൂൾ, സ്‌പാ, ജിം, സോളാർ പാനലുകൾ തുടങ്ങി സർവ്വ വിധ ആധുനിക-ലക്ഷ്വറി സൗകര്യങ്ങളും, ആഡംബരങ്ങളും ഇവിടെ ഒരുക്കിയിരിക്കുന്നു.
കൂടാതെ റിയൽ എസ്‌റ്റേറ്റ് മേഖലയിൽ അദ്ദേഹം വമ്പൻ നിക്ഷേപവും നടത്തിയിട്ടുണ്ട്. അതിലൂടെയും അദ്ദേഹം സമ്പാദിക്കുന്നുണ്ട്. വമ്പൻ കാർ ശേഖരം തന്നെ പിച്ചൈയ്ക്ക് സ്വന്തമായുണ്ട്. മെഴ്‌സിഡസ് മെയ്ബാക്ക് എസ് 650 എന്ന ലക്ഷ്വറി കാറാണ് സുന്ദർ പിച്ചെയുടെ ഏറ്റവും പ്രിയപ്പെട്ട വാഹനം. 3.21 കോടി രൂപയോളം വരും ഇതിന്റെ വില. 1.35 കോടി രൂപയുടെ ബിഎംഡബ്ല്യു 730 എൽഡിയും അദ്ദേഹത്തിന്റെ ഗാരേജിലുണ്ട്. കൂടാതെ 71,.05 ലക്ഷം രൂപ വിലമതിക്കുന്ന മെഴ്‌സിഡസ് വി ക്ലാസ് കാറും സുന്ദർ പിച്ചൈയുടെ കൈവശമുണ്ട്.












Click it and Unblock the Notifications