അപൂർവം, അതിലേറെ അത്ഭുതം; ആകാശത്തിൽ ഇന്ന് സൂപ്പർമൂൺ-ബ്ലൂമൂൺ പ്രതിഭാസം, എന്താണ് പ്രത്യേകത?
ന്യൂഡൽഹി: ഭൂമിക്ക് പുറത്തുള്ള എന്തും മനുഷ്യന് എക്കാലവും അത്ഭുതമാണ്. ശാസ്ത്ര സാങ്കേതിക വിദ്യകൾ എത്ര തന്നെ പുരോഗമിച്ചാലും ആകാശത്തിലെ കാഴ്‌ചകൾക്ക് നാമെല്ലാം മറന്ന് കൊച്ചു കുട്ടിയുടെ ജിജ്ഞാസയുമായി കണ്ണ് തുറന്ന് നിൽക്കും. അങ്ങനെ നമ്മുടെ കണ്ണുകൾക്ക് മുൻപിൽ പ്രകടമായ, മൂന്ന് ദിവസത്തോളം നീണ്ടു നിൽക്കുന്ന ഒരു അപൂർവ ആകാശ വിസ്‌മയം ഇന്ന് മുതൽ തുടങ്ങുകയാണ്, അതിന്റെ പേരാണ് സൂപ്പർമൂൺ-ബ്ലൂമൂൺ പ്രതിഭാസം.
ഈ വർഷത്തിൽ ഏറ്റവും തെളിച്ചത്തോടെ നിങ്ങൾക്ക് ചന്ദ്രനെ കാണാൻ കഴിയുന്ന ദിനങ്ങളാണ് ഇനി കടന്നുവരുന്നത്. ഭൂമിയുടെ ഭ്രമണപഥത്തോട് ഉപഗ്രഹമായ ചന്ദ്രൻ കൂടുതൽ അടുത്തു നിൽക്കുന്ന സമയത്തെ പൂർണ ചന്ദ്രനെയാണ് സൂപ്പർമൂൺ എന്ന് ശാസ്ത്രലോകം പേരിട്ട് വിളിക്കുന്നത്. അത്തരത്തിലൊരു സൂപ്പർമൂൺ പ്രതിഭാസത്തിനാണ് നാം മൂന്ന് നാളുകളിൽ സാക്ഷ്യം വഹിക്കാൻ പോവുന്നത്.

നാല് പൂർണചന്ദ്രൻമാരുള്ള ഒരു കാലയളവിലെ മൂന്നാമത്തെ പൂർണചന്ദ്രനാണ് ബ്ലൂമൂൺ എന്ന പേരിൽ അറിയപ്പെടുന്നത്. ഇത്തവണത്തെ പ്രത്യേകത ഇവ രണ്ട് പ്രതിഭാസങ്ങളും ഒരുമിച്ച് വരുന്നു എന്നതാണ്. പതിറ്റാണ്ടുകൾക്ക് ഇടയിൽ വല്ലപ്പോഴും വരുന്ന അപൂർവ സംഗമം കൂടിയാണിത്. അതുകൊണ്ട് തന്നെയാണ് സൂപ്പർമൂൺ-ബ്ലൂമൂണിനായി എല്ലാവരും കാത്തിരിക്കുന്നതും.
എന്താണ് സൂപ്പർമൂൺ-ബ്ലൂമൂൺ പ്രതിഭാസം?
ബ്ലൂ മൂൺ എന്ന് പറയുമെങ്കിലും അതിന് ആ നിറവുമായി ഒരു ബന്ധവുമില്ല. രണ്ട് തരത്തിലുള്ള ബ്ലൂ മൂണുകളാണ് ഉള്ളത്. അവ നിശ്ചിത കാലയളവിൽ ദൃശ്യമാകുന്നതും മാസത്തിൽ ദൃശ്യമാകുന്നതും എന്നിങ്ങനെയാണ്. ഇപ്പോഴത്തേത് സീസണലാണ് എന്ന് വച്ചാൽ ഒരു നിശ്ചിത കാലയളവിൽ ദൃശ്യമാകുന്നത്. ഒരു സീസണിൽ നാലു പൂർണചന്ദ്രൻമാരെയാണ് കാണാനാവുക. അതിൽ മൂന്നാമത്തെതാണ് സീസണൽ ബ്ലൂ മൂൺ എന്നറിയപ്പെടുന്നത്.
നേരത്തെ പറഞ്ഞത് പോലെ സൂപ്പർമൂൺ എന്നാൽ ചന്ദ്രൻ ഭൂമിയോട് അടുത്ത് നിൽക്കുന്ന സമയമാണ്. വർഷത്തിൽ മൂന്നോ നാലോ തവണ സൂപ്പർമൂൺ പ്രതിഭാസം ഉണ്ടാവാറുണ്ട്. എന്നാൽ 1979ലാണ് സൂപ്പർമൂണെന്ന വിളിപ്പേര് ഇതിന് കിട്ടിയത്. അടുത്ത മൂന്ന് പൂർണചന്ദ്രൻമാരും സൂപ്പർമൂണായിരിക്കും. അടുത്ത സൂപ്പർമൂണിനെ കാണാനാവുക സെപ്റ്റംബർ 17, ഒക്ടോബർ 17, നവംബർ 15 തീയതികളിൽ ആയിരിക്കും.
ഇത് രണ്ടും ഒരുമിച്ചെത്തുന്നു എന്നതാണ് ഇത്തവണത്തെ പ്രത്യേകത. സൂപ്പർ മൂണും സീസണൽ ബ്ലൂ മൂണും സാധാരണമാണെങ്കിലും രണ്ടു പ്രതിഭാസവും ചേർന്നു വരുന്നത് അപൂർവമായാണ്. ഇന്നത്തെ സൂപ്പർ ബ്ലൂ മൂൺ നീലയായിരിക്കില്ല എന്നതും ഓർമ്മയിൽ വയ്ക്കണം. വായുവിലെ ചെറിയ കണങ്ങൾക്കൊപ്പം പുകയും പൊടിയും പ്രകാശത്തിന്റെ ചുവന്ന തരംഗങ്ങളും ചേരുമ്പോഴാണ് ചന്ദ്രനെ നീലനിറമായി കാണുന്നത്. 2037 ജനുവരിയിലായാരിക്കും അടുത്ത സൂപ്പർ മൂൺ ബ്ലൂ മൂൺ പ്രതിഭാസം കാണാൻ കഴിയുക.
എങ്ങനെ കാണാം?
ഈ സൂപ്പർമൂൺ ഓഗസ്‌റ്റ് 19ന് രാത്രി മുതൽ ആകാശത്ത് ദൃശ്യമാകും, കൂടാതെ മൂന്ന് ദിവസത്തോളം നീണ്ടു നിൽക്കുകയും ചെയ്യും. തെളിഞ്ഞ ആകാശമുള്ള മേഖലയിൽ നിന്ന് നിരീക്ഷിക്കുന്നതാവും ഏറ്റവും നല്ലത്. അധികം വെളിച്ചവും ബുദ്ധിമുട്ടുകളും ഇല്ലാത്തയിടം ഇതിനായി തിരഞ്ഞെടുത്താൽ നല്ലത്. നിങ്ങളുടെ നഗ്ന നേത്രങ്ങൾ കൊണ്ട് തന്നെ ഈ പ്രതിഭാസം കാണാൻ കഴിയും. എങ്കിലും ടെലിസ്കോപ് പോലെയുള്ള ഉപകരണങ്ങളുടെ സഹായം ഉണ്ടെങ്കിൽ അൽപ്പം കൂടി മികച്ച രീതിയിൽ കാഴ്‌ച ആസ്വദിക്കാം.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications