Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രായം 69 കടന്നു, എന്നിട്ടും കമൽ ഹാസന് പഠിച്ച് മതിയായില്ല; എഐയിൽ കോഴ്‌സ് ചെയ്യാൻ യുഎസിലേക്കോ?

ഇന്ത്യൻ സിനിമയിലെ സൂപ്പർതാരങ്ങളുടെ പട്ടിക എടുത്താൽ അതിൽ ആദ്യ അഞ്ചിൽ വരുന്ന ഒരു താരം തന്നെയാണ് കമൽ ഹാസൻ. പ്രതിഭ കൊണ്ടും ആരാധക ബാഹുല്യം കൊണ്ടും മറ്റാർക്കും പിന്നിലല്ല താരം. പ്രായം എഴുപതിലേക്ക് കാലെടുത്തു വച്ചെങ്കിലും ഓരോ നിമിഷവും കൂടുതൽ കൂടുതൽ കാര്യങ്ങൾ അറിയാനുള്ള താരത്തിന്റെ ജിജ്ഞാസ എക്കാലവും പ്രശസ്‌തമാണ്‌.

ഇന്ത്യൻ സിനിമയിലെ സകലകലാവല്ലഭൻ എന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന ചുരുക്കം ചില ചലച്ചിത്രകാരന്മാരിൽ ഒരാൾ കൂടിയാണ് അദ്ദേഹം. കാരണം സിനിമയുടെ ഏത് മേഖല എടുത്താലും അതിലൊക്കെയും വ്യക്തിമുദ്ര പതിപ്പിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. സംവിധാനം, അഭിനയം, തിരക്കഥ എന്നിങ്ങനെ കമൽഹാസൻ കൈവയ്ക്കാത്ത മേഖലകളില്ല.

kamalhaasanai

അതിന്റെ കാരണം കൂടുതൽ കാര്യങ്ങൾ അറിയാനുള്ള അദ്ദേഹത്തിന്റെ താൽപര്യം കൂടിയാണ്. ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും ആദ്യം പല സാങ്കേതിക വിദ്യകളും അവതരിപ്പിച്ചതും കമൽ ഹാസൻ തന്നെയായിരുന്നു. 'ആളവന്താൻ' പോലെയുള്ള ചിത്രങ്ങൾ തന്നെ ഉദാഹരണം, അങ്ങനെയുള്ള കമൽ ഹാസനെ കുറിച്ചുള്ള ഏറ്റവും പുതിയൊരു റിപ്പോർട്ടാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

എഐയെ കുറിച്ച് പഠിക്കാൻ യുഎസിലേക്ക്

ദേശീയ അവാർഡ് ജേതാവ് കൂടിയായ കമൽ അടുത്തിടെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനെ കുറിച്ച് പഠിക്കാൻ യുഎസിലെ ഒരു മികച്ച ഇൻസ്‌റ്റിറ്റ്യൂട്ടിൽ ചേർന്നുവെന്നും ഇതിനായി കഴിഞ്ഞ വാരാന്ത്യത്തിൽ അമേരിക്കയിലേക്ക് പറന്നതായും പ്രമുഖ മാധ്യമമായ ഡെക്കാൻ ഹെറാൾഡാണ് റിപ്പോർട്ട് ചെയ്യുന്നത്. കോഴ്‌സ് 90 ദിവസം നീണ്ടുനിൽക്കുന്നതാണെങ്കിലും 45 ദിവസം മാത്രമാവും കമൽ പങ്കെടുക്കുക എന്നാണ് ലഭ്യമായ വിവരം.

അതിന് ശേഷം തന്റെ രാഷ്ട്രീയ ചുമതലകൾ നിർവഹിക്കുന്നതിനായും വരാനിരിക്കുന്ന സിനിമാ പ്രൊജക്റ്റുകൾക്കുമായി ഇന്ത്യയിലേക്ക് മടങ്ങുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യൻ സിനിമാ ലോകത്ത് ഒരു വിപ്ലവം സൃഷ്‌ടിച്ചുകൊണ്ട് തന്റെ വരാനിരിക്കുന്ന സിനിമകളിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന്റെ വലിയ സാധ്യത പ്രയോജനപ്പെടുത്താനാണ് സൂപ്പർ താരം ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാണ്.

തീരുമാനത്തിന് കാരണം ഇന്ത്യൻ 2വിന്റെ പരാജയമോ?

അടുത്തിടെയാണ് കമൽ ഹാസൻ മുഖ്യവേഷത്തിൽ എത്തിയ ശങ്കർ സംവിധാനം ചെയ്‌ത ഇന്ത്യൻ 2 ആഗോള തലത്തിൽ റിലീസ് ചെയ്‌തത്‌. എന്നാൽ മുടക്കുമുതലിന്റെ അടുത്ത് പോലും തിരികെ പിടിക്കാൻ കഴിയാതെ സിനിമ വൻ പരാജയമായിരുന്നു. 1996ൽ ശങ്കർ തന്നെ ഒരുക്കിയ ഇന്ത്യൻ ഒന്നാം ഭാഗം അക്കാലത്തെ സാങ്കേതിക വിദ്യയുടെ പരിമിതികൾക്ക് ഉള്ളിൽ നിന്നുകൊണ്ടുള്ള അത്ഭുതം തന്നെയായിരുന്നു. എന്നാൽ രണ്ടാം ഭാഗത്തിൽ ആ മികവ് പുലർത്താൻ കഴിഞ്ഞിരുന്നില്ല.

ഇതോടെയാണ് കമൽ എഐ ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകളിൽ കൂടുതൽ ശ്രദ്ധ നൽകുന്നത് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കൂടാതെ നാഗ് അശ്വിൻ സംവിധാനം ചെയ്‌ത്‌ പ്രഭാസ്, അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ കൽക്കിയിൽ കമൽ വില്ലൻ വേഷം ചെയ്‌തിരുന്നു. ഇത് ഒരു സയൻസ് ഫിക്ഷൻ ചിത്രമായിരുന്നു, മാത്രമല്ല ബോക്‌സ് ഓഫീസിൽ 1000 കോടി കളക്ഷൻ നേടുകയും ചെയ്‌തിരുന്നു. ഇതും കമലിന്റെ പതിയെ നീക്കത്തിന് പിന്നിലെ കാരണമായി വിലയിരുത്തുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+