'ഞങ്ങളുടെ കാലത്ത് ഇങ്ങനത്തെ ടീച്ചർമാരില്ലായിരുന്നു'; അധ്യാപികയുടെ നൃത്തം വൈറലായി, പിന്നാലെ വിമർശനവും...
ഇക്കാലത്ത് ആളുകൾക്ക് സ്വന്തം കഴിവുകൾ ലോകത്തെ അറിയിക്കാൻ ഒരുപാട് ബുദ്ധിമുട്ട് ഒന്നുമില്ല. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് സോഷ്യൽ മീഡിയ. അതിലൂടെ ശരവേഗത്തിലാണ് പലരും താരങ്ങളാവുന്നത്. നിങ്ങളുടെ കലാപരമായ കഴിവുകൾ മെച്ചപ്പെട്ടതാണെങ്കിൽ ഒരു പരിധിവരെ സോഷ്യൽ മീഡിയ നിങ്ങളെ ആളുകളിൽ എത്തിക്കാൻ സഹായിക്കും.
ഇപ്പോഴിതാ സ്വന്തം വിദ്യാർത്ഥികൾക്ക് ഒപ്പം നൃത്തം ചെയ്യുന്ന അധ്യാപികയുടെ ദൃശ്യങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ശ്രദ്ധ നേടുന്നത്. സാരി അണിഞ്ഞ അധ്യാപിക തന്റെ വിദ്യാർത്ഥികൾക്ക് ഒപ്പം സ്‌കൂൾ അങ്കണത്തിൽ നൃത്ത ചുവടുകൾ വയ്ക്കുന്ന വീഡിയോ ലക്ഷക്കണക്കിന് പേരാണ് ഇതുവരെ കണ്ടതും ഷെയർ ചെയ്‌തതും.

ഈ ദൃശ്യത്തിന് ഏതാണ്ട് ഏഴ് ദശലക്ഷത്തോളം കാഴ്‌ചക്കാർ ഉണ്ടായെന്നാണ് വ്യക്തമാവുന്നത്, ഇൻസ്‌റ്റഗ്രാമിൽ പങ്കുവച്ച ഈ വീഡിയോ വിമർശനത്തിനും ഇടയാക്കി.ഇൻസ്‌റ്റഗ്രാമിൽ കാജൽ സുദാനി എന്ന് പേരുള്ള അക്കൗണ്ടിലൂടെയാണ് ഈ വീഡിയോ പങ്കുവച്ചത്. അധ്യാപികയുടെ പേര് കാജൽ എന്നാണെന്ന് കമന്റുകളിൽ നിന്ന് വ്യക്തമാണ്.
നീല സാരി ധരിച്ച കാജൽ തന്റെ വിദ്യാർത്ഥികളെ ഒപ്പം ചേർത്ത് നിർത്തിയാണ് നൃത്തച്ചുവടുകൾ വയ്ക്കുന്നത്. 'ഗുലാബി ശരാര' എന്ന ഗാനത്തിനാണ് ഇവർ നൃത്തം ചെയ്യുന്നത്. എന്നാൽ വീഡിയോയ്ക്ക് താഴെയുള്ള കമന്റുകളിൽ രണ്ടഭിപ്രായമുണ്ട്, ചിലർ കാജലിന്റെ നൃത്തത്തെ അഭിനന്ദിച്ചപ്പോൾ മറ്റ് ചിലർ ഇതിനെതിരെ ശക്തമായി വിമർശനം നടത്തുകയുമുണ്ടായി.
അഞ്ച് ലക്ഷത്തിനടുത്ത് ലൈക്കുകളാണ് ഈ വീഡിയോക്ക് ലഭിച്ചത്. അതും കേവലം രണ്ട് ദിവസങ്ങൾ കൊണ്ടാണിത്. അതേസമയം, ഈ അധ്യാപികയെ എത്രയും പെട്ടെന്ന് സ്‌കൂളിൽ നിന്ന് പുറത്താക്കണമെന്നാണ് ചില ഉപയോക്താക്കൾ കമന്റിലൂടെ അഭിപ്രായപ്പെടുന്നത്. മറ്റ് ചിലരാവട്ടെ തമാശ രൂപേണയാണ് കമന്റ് പങ്ക് വച്ചിരിക്കുന്നത്.
ഞങ്ങളുടെ കാലത്തൊന്നും ഇങ്ങനെയുള്ള ടീച്ചർമാർ ഉണ്ടായിരുന്നില്ലെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. എന്ത് തന്നെയായാലും വീഡിയോ നല്ല രീതിയിൽ ആളുകളിലേക്ക് എത്തിയെന്നതാണ് ഇതിലെ ഏറ്റവും പ്രധാന കാര്യം. വിമർശനങ്ങൾ ഉയർന്നെങ്കിലും അതിൽ കൂടുതൽ ആളുകൾ നല്ല അഭിപ്രായം രേഖപ്പെടുത്തിയതോടെ എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ട് കാജൽ തന്നെ രംഗത്ത് വന്നിട്ടുണ്ട്.












Click it and Unblock the Notifications