ജീവനക്കാർക്ക് ഡേറ്റിങിന് പോവാൻ ശമ്പളത്തോടെ അവധി; ഈ കമ്പനിയുടെ ഐഡിയ പൊളിയാണ്, സംഭവം ഇങ്ങനെ
ജീവനക്കാരുടെ ആഗ്രഹങ്ങൾക്കും സന്തോഷങ്ങൾക്കും അവരുടെ വ്യക്തിജീവിതത്തിനും ഒക്കെ പ്രാധാന്യം നൽകുന്ന എത്ര കമ്പനികളുണ്ട് നമ്മുടെ നാട്ടിൽ. എന്തായാലും അധികമൊന്നും കാണില്ലെന്ന് ഉറപ്പാണ്. ജോലിയും ജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്താൻ പാടുപെടുന്ന ജീവനക്കാരുടെ കഥകളാണ് നാം എന്നും കേൾക്കാറുള്ളത്. എങ്കിലും ഇക്കാര്യത്തിൽ ഇത്തിരി പുരോഗമനപരമായി ചിന്തിക്കുന്ന കൂട്ടരുമുണ്ട്.
അത്തരത്തിൽ ജീവനക്കാർക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യുന്ന കമ്പനികളും നമുക്ക് ചുറ്റുമുണ്ട്. അടുത്തിടെ ഇന്ത്യയിലെ ഫാർമ കമ്പനികളിൽ മുൻനിരയിൽ തന്നെയുള്ള സൺ ഫാർമ അവരുടെ 4500ൽ അധികം ജീവനക്കാരെയും കൊണ്ട് വിയറ്റ്നാമിലേക്ക് വിദേശ യാത്ര നടത്തുന്ന വാർത്തകൾ നാം കേട്ടിരുന്നു. അതുപോലെ തന്നെ ഇപ്പോഴിതാ മറ്റൊരു കമ്പനി വ്യത്യസ്‌തമായ ഒരു ആശയവുമായി രംഗത്ത് വന്നിരിക്കുകയാണ്.

ഒരു തായ് മാർക്കറ്റിംഗ് ഏജൻസിയാണ് പരമ്പരാഗത ആനുകൂല്യങ്ങൾക്കപ്പുറം നൂതനമായ പുതിയ രീതി കൂടി വാഗ്‌ദാനം ചെയ്യുന്നത്. വൈറ്റ്‌ലൈൻ ഗ്രൂപ്പാണ് 'ടിൻഡർ ലീവ്' എന്ന് പേരിട്ടിരിക്കുന്ന ഒരു അടിപൊളി സംരംഭം അവതരിപ്പിച്ചത്. ശമ്പളം ലഭിച്ചുകൊണ്ട് തന്നെ ചില ദിവസങ്ങളിൽ ഡേറ്റിങ്ങിന് പോകാൻ ജീവനക്കാരെ അനുവദിക്കുന്നു.
ജൂലൈ മുതൽ ഡിസംബർ വരെ പ്രവർത്തിക്കുന്ന നിലവിലുള്ള ഈ നയം ഡേറ്റിംഗ് പ്രോത്സാഹിപ്പിക്കുന്നതിന് മാത്രമല്ല, ജീവനക്കാരുടെ ക്ഷേമവും സന്തോഷവും വർദ്ധിപ്പിക്കാൻ കൂടി ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് എന്നതാണ് പ്രത്യേകത. തിരക്കുള്ള ജോലി ഷെഡ്യൂളുകൾക്ക് ഇടയിൽ അവരുടെ വ്യക്തിജീവിതത്തിന്റെ കാര്യങ്ങൾ മറക്കുന്നു എന്ന ജീവനക്കാരുടെ പരാതിക്ക് ശേഷമാണ് 'ടിൻഡർ ലീവ്' എന്ന ആശയം ഉയർന്നുവന്നത്.
ഈ ആശങ്കകൾ പരിഹരിക്കുന്നതിന് മാത്രമല്ല, ജീവനക്കാരുടെ മൊത്തത്തിലുള്ള സന്തോഷവും ക്ഷേമവും വർദ്ധിപ്പിക്കുന്നതിന് ഈ ആനുകൂല്യം സഹായിക്കുമെന്ന് കമ്പനി പ്രതികരിച്ചു. ഇത്തരം പ്രണയബന്ധങ്ങൾക്കും ഡേറ്റിങ്ങുകൾക്കും വ്യക്തിപരമായ സന്തോഷം വർദ്ധിപ്പിക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് വൈറ്റ്‌ലൈൻ ഗ്രൂപ്പിന്റെ ഈ തീരുമാനം.
ഈ സംരംഭത്തെ കൂടുതൽ പിന്തുണയ്‌ക്കുന്നതിന് വേണ്ടിയായി ജീവനക്കാർക്ക് പ്രീമിയം ഡേറ്റിംഗ് ഫീച്ചറുകളിലേക്ക് ആക്‌സസ് ഉണ്ടെന്ന് ഉറപ്പാക്കിക്കൊണ്ട് അടുത്ത ആറ് മാസത്തേക്ക് ടിൻഡർ ഗോൾഡ്, ടിൻഡർ പ്ലാറ്റിനം സബ്‌സ്‌ക്രിപ്‌ഷനുകൾക്കുള്ള ചെലവുകൾ കമ്പനി വഹിക്കുകയും ചെയ്യുന്നുണ്ട്. ഈ ടിൻഡർ ലീവ് പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന ജീവനക്കാർ ഒരാഴ്‌ച മുൻപ് തന്നെ അറിയിപ്പുകൾ നൽകേണ്ടതാണ്.
ഇതിന്റെ ചുവടു പിടിച്ചുകൊണ്ട് കൂടുതൽ കമ്പനികൾ രംഗത്ത് വരുമോ എന്നാണ് കണ്ടറിയേണ്ടത്. ആഗോള തലത്തിൽ തന്നെ ജീവനക്കാരുടെ വ്യക്തിജീവിതവും ജോലിഭാരവും തമ്മിലുള്ള അന്തരത്തിന്റെയും അത്തരം ബുദ്ധിമുട്ടുകളുടെയും വാർത്തകൾ നിറയുകയും ചർച്ചകൾ നടക്കുകയും ചെയ്യുന്ന സമയത്താണ് ഈ വിവരം വരുന്നത്.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില് പെട്ട് വന് പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications