ലോട്ടറി വില്‍പ്പനക്കാരനെ സഹായിക്കാന്‍ ടിക്കറ്റെടുത്തു, 4 കോടി ബംപറടിച്ച് തായ് സന്ന്യാസി, വൈറല്‍
ബാങ്കോക്ക്: ലോട്ടറി അടിച്ചാല്‍ നിങ്ങള്‍ എന്തൊക്കെ ചെയ്യും. ഒരുപാട് കാര്യങ്ങളുണ്ടാവും ചെയ്യാന്‍. പക്ഷേ തായ്ലാന്‍ഡിലെ ഒരു സന്ന്യാസി കാര്യങ്ങള്‍ അങ്ങനെയല്ല. അദ്ദേഹത്തിന് കോടിളാണ് ലോട്ടറിയായി അടിച്ചിരിക്കുന്നത്. ജീവിതത്തില്‍ ഒരിക്കലെങ്കിലും ലോട്ടറി അടിക്കണമെന്ന് ആഗ്രഹിച്ച് നടക്കുന്നവര്‍ക്കൊന്നും തോന്നാത്ത കാര്യമാണ് ഈ സന്ന്യാസിക്ക് തോന്നിയിരിക്കുന്നത്.
തനിക്ക് ഈ പണം വേണ്ടെന്ന നിലപാടിലാണ് ഈ സന്ന്യാസി. എന്നാല്‍ പണം വാങ്ങില്ലെന്ന് സന്ന്യാസി പറഞ്ഞില്ല. എന്നാല്‍ ഈ പണം ഉപയോഗിക്കില്ലെന്നാണ് പറഞ്ഞിരിക്കുന്നത്. ഈ പണം കൊണ്ട് അദ്ദേഹം ചെയ്ത കാര്യങ്ങള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്....

image credit: goal cost
സാധാരണ സന്ന്യാസിമാര്‍ ലോട്ടറിയെടുക്കാറില്ല. ഇവിടെ ബുദ്ധിസ്റ്റ് സന്ന്യാസി ടിക്കറ്റെടുത്തതിന് കാരണണുണ്ട്. ഒരു ലോട്ടറി വില്പ്പനക്കാരന് വലിയ കഷ്ടപ്പാടിലാണെന്ന് കണ്ട് സഹായിക്കാന്‍ വേണ്ടിയാണ് ഈ സന്ന്യാസി ടിക്കറ്റ് എടുത്തത്. അതിലാണ് മഹാഭാഗ്യം ആ നല്ല മനസ്സിനെ തേടിയെത്തിയത്. നാക്കോണ്‍ ഫാനോം എന്ന തായ്ലാന്ഡ് സന്ന്യാസിക്കാണ് കോടികള്‍ സമ്മാനമായി കിട്ടിയിരിക്കുന്നത്. എന്നാല്‍ അത് ആഘോഷിക്കാനൊന്നും അദ്ദേഹത്തിന് പ്ലാനില്ല.

നാക്കോന് ഫാനോം എന്ന സുഖങ്ങളും ത്യജിച്ചാണ് ജീവിക്കുന്നത്. ലോട്ടറിയടിച്ചപ്പോള്‍ തന്റെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പോലും നാക്കോണിന് താല്പര്യമില്ലായിരുന്നു. അടുത്തിടെയാണ് അദ്ദേഹം വിവരങ്ങള്‍ പറഞ്ഞത്. എങ്ങനെയാണ് ലോട്ടറി അടിച്ചതെന്ന് അടക്കം അദ്ദേഹം വെളിപ്പെടുത്തി. കഴിഞ്ഞ ഫെബ്രുവരിയിലാണ് നാക്കോണ്‍ ടിക്കറ്റുകള്‍ വാങ്ങുന്നത്. മൂന്ന് ടിക്കറ്റുകള്‍ അദ്ദേഹം എടുത്തിരുന്നു.

Skin: ചര്‍മം ബോളിവുഡ് നടിമാരെ പോലെ തിളക്കമുള്ളതാക്കണോ? ഈ 6 കാര്യങ്ങള്‍ ദിവസവും മുടക്കരുത്
ഈ ബുദ്ധസന്ന്യാസിയുടെ ടൗണില്‍ തന്നെയുള്ള ഒരു ലോട്ടറി ജീവനക്കാരന് ദുരിതം അനുഭവിക്കുന്നത് കണ്ടിട്ടാണ് അയാളില്‍ നിന്ന് ഇത്രയും ടിക്കറ്റുകള്‍ നാക്കോണ്‍ വാങ്ങിയത്. അദ്ദേഹത്തിന്റെ നല്ല മനസ്സ് പോലെ തന്നെ കാര്യങ്ങള്‍ സംഭവിച്ചു. ലോട്ടറി ജീവനക്കാരന് അധികം വില്‍പ്പനയൊന്നും നടക്കുന്നില്ലായിരുന്നു. ഇത് കണ്ടാണ് നാക്കോണ്‍ സഹായിച്ചത്. പണമൊന്നുമില്ലാതെ ഒരു സാധാരണക്കാരന് നരകിക്കുന്നത് ബുദ്ധസന്ന്യാസിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.

സമ്മാനം അടിക്കുമെന്ന് കരുതിയല്ല സന്ന്യാസി ടിക്കറ്റ് എടുത്തത്. ഒരിക്കലും അത് പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ ഈ വര്‍ഷമാണ് അദ്ദേഹത്തിന് സമ്മാനം അടിക്കുന്നത്. ഒരാളെ സഹായിക്കാമെന്ന ഉദ്ദേശത്തോടെ എടുത്ത ടിക്കറ്റിന് ഇപ്പോള്‍ കിട്ടിയിരിക്കുന്നത് കോടികളാണ്. നാല് കോടി 74 ലക്ഷത്തില്‍ അധികം രൂപയാണ് നാക്കോനിന് സമ്മാനമായി ലഭിച്ചിരിക്കുന്നത്. ജീവിതത്തില്‍ പലര്‍ക്കും ഇത്രയും വലിയ തുക കിട്ടിയാല്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടാവും. എന്നാല്‍ നാക്കോനിന് പക്ഷേ അങ്ങനൊന്നുമില്ലായിരുന്നു.

ഈ പണം കൊണ്ട് വേറെ ഒരുപാട് കാര്യങ്ങള്‍ അദ്ദേഹത്തിന് ചെയ്യാനുണ്ടായിരുന്നു. ഈ പണം തനിക്കായി ചെലവഴിക്കാനില്ലെന്നാണ് നാക്കോണിന്റെ നിലപാട്. ഈ പണം ആവശ്യമുള്ളവര്‍ക്ക് നല്‍കാനാണ് തീരുമാനം. ഇതില്‍ കുറച്ച് പണം ഒരു ക്ഷേത്രത്തിന് സംഭാവനയായി നല്‍കും. തായ്ലാന്ഡില് ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് നാക്കോണ്‍ പ്രവര്‍ത്തിക്കുന്നത്. കുറച്ച് പണം തന്റെ ചുറ്റുവട്ടത്ത് തന്നെയുള്ള സ്കൂളുകള്‍ക്കും സംഭാവന ചെയ്തു. ആരും ചെയ്യാത്ത കാര്യങ്ങളാണ് അദ്ദേഹം ചെയ്തിരിക്കുന്നത്.

സ്വന്തം ടൗണിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും അദ്ദേഹം പണം സൗജന്യമായി നല്കി. ഓരോ വ്യക്തിക്കും പതിനഞ്ച് ഡോളര്‍ വെച്ചായിരുന്നു നല്‍കിയത്. എന്നാല്‍ ജനങ്ങള്‍ക്കിടയില്‍ ഈ വാര്‍ത്ത കാട്ടുതീ പോലെയാണ് പടര്‍ന്നത്. നിരവധി പേരാണ് ഇത് കേട്ട് അദ്ദേഹത്തിനടുത്തേക്ക് എത്തിയത്. വീട്ടില്‍ ആളുകള്‍ ഈ പണത്തിനായി വരി നില്ക്കാന് തുടങ്ങി. ഇതോടെ സംഭാവന തുക ആറ് ഡോളറായി കുറയ്ക്കാന്‍ സന്ന്യാസി നിര്‍ബന്ധിതനായി. എല്ലാവര്ക്കും പണം ലഭിക്കാന്‍ വേണ്ടിയായിരുന്നു ഈ തീരുമാനം.

നിരവധി പേര് ഈ സന്ന്യാസിയെ കാണാന്‍ വന്നതോടെ തിരക്ക് നിയന്ത്രിക്കാന്‍ സാധിക്കാത്ത അവസ്ഥയിലെത്തിയിരുന്നു. ഇതോടെ പോലീസിനും അധികൃതര്‍ക്കും ഇടപെടേണ്ടി വന്നു. ഇവരോട് കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് നിര്‍ദേശിക്കേണ്ടി വന്നു. ഇതുവരെ 32 ലക്ഷത്തില്‍ അധികം രൂപ സന്ന്യാസി സംഭാവന നല്കി കഴിഞ്ഞു. ഇത് ചാരിറ്റിയാട്ടാണ് അദ്ദേഹം കാണുന്നത്. ഈ പണം അവര്‍ക്കാണ് കൂടുതല്‍ ഉപകാരപ്പെടുക. തനിക്ക് ഈ പണം കിട്ടാന്‍ അര്‍ഹതയില്ല. ജനങ്ങളുടേതാണ് ഈ പണമെന്നും അദ്ദേഹം പറഞ്ഞു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications