545 ക്യാരറ്റിന്റെ വജ്രമുണ്ട്, ആഡംബര കാറുകളും വിമാനവുമുണ്ട്, സമ്പത്തില്‍ അംബാനിക്ക് അടുത്തില്ല
തായ്‌ലാന്‍ഡില്‍ മുകേഷ് അംബാനി പോലെ ജീവിതം നയിക്കുന്നയാളാണ് അവിടത്തെ രാജാവ് മഹാ വജ്രലോംഗോണ്‍. രാമ രാജാവ് എന്നാണ് അദ്ദേഹം തായ്‌ലാന്‍ഡില്‍ അറിയപ്പെടുന്നത്. ലോകത്തെ തന്നെ അതിസമ്പന്നരില്‍ ഒരാളാണ് അദ്ദേഹം. അത്യാഡംബരവും വിലയേറിയതുമായ വജ്രങ്ങളും മരതകങ്ങളുടെയും കളക്ഷന്‍ അദ്ദേഹത്തിനുണ്ട്. ആരെയും അമ്പരപ്പിക്കുന്ന വജ്രങ്ങളുടെ പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്.
അളവില്ലാത്ത സമ്പത്തിന്റെ ഉടമയാണെങ്കിലും മുകേഷ് അംബാനിയുടെ അടുത്തെത്തില്ല എന്നതാണ് സത്യം. ആഡംബര കാറുകള്‍, വിമാനങ്ങള്‍, എന്നിവയെല്ലാം അദ്ദേഹത്തിനുണ്ട്. വജ്രലോംഗോണ്‍ നേതൃത്വം നല്‍കുന്ന രാജകുടുംബത്തിന് 40 ബില്യണില്‍ അധികം ആസ്തിയുണ്ടെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 3.2 ലക്ഷം കോടി രൂപ വരുമിത്.

തായ്‌ലാന്‍ഡിലാകെ വ്യാപിച്ച് കിടക്കുകയാണ് രാമ രാജാവിന്റെ സമ്പത്ത്. 16210 ഏക്കര്‍ ഭൂമിയാണ് അദ്ദേഹത്തിന് സ്വന്തമായിട്ടുള്ളത്. ഈ ഭൂമി വിവിധ കാര്യങ്ങള്‍ക്കായി വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്. 40000ത്തോളം വാടക കരാറുകളാണ് ഇവയ്ക്കുള്ളത്. തലസ്ഥാന നഗരിയായ ബാങ്കോങ്കില്‍ മാത്രം 17000 വാടക കരാറുകളുണ്ട്.
നിരവധി സര്‍ക്കാര്‍ കെട്ടിടങ്ങള്‍, ഹോട്ടലുകള്‍, മാളുകള്‍, എന്നിവയെല്ലാം ഈ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. അതേസമയം തായ്‌ലന്‍ഡ് രാജാവ് അദ്ദേഹത്തിന്റെ കൈവശമുള്ള അത്യാഡംബരമായ അപൂര്‍വ വജ്രത്തിന്റെ പേരില്‍ കൂടിയാണ് അറിയപ്പെടുന്നത്. 545.67 ക്യാരറ്റിന്റെ വജ്രമാണിത്. ഇവയുടെ വിലയും അതുപോലെ ഞെട്ടിക്കുന്നതാണ്.
ബ്രൗണ്‍ ഗോള്‍ഡന്‍ ജൂബിലി ഡയമണ്ടാണ് തായ് രാജാവിന്റെ കൈവശമുള്ളത്. ലോകത്തെ ഏറ്റവും വലുതും അതുപോലെ ഏറ്റവും വിലയേറിയതുമാണ് ഈ വജ്രം. ഡയമണ്ട് അതോറിറ്റി ഇതിന്റെ മൂല്യം നിര്‍ണയിച്ചിരുന്നു. 98 കോടിയാണ് ഈ വജ്രത്തിന്റെ മൂല്യം. തായ് രാജാവിന്റെ കൈവശമുള്ള ഏറ്റവും വിലയേറിയ വജ്രമാണിത്.
മുകേഷ് അംബാനിയുടെ കൈവശം പോലും ഇത്രത്തോളം വിലയേറിയ വജ്രമില്ല. അക്കാര്യത്തില്‍ തായ് രാജാവിന് മാത്രമാണ് റെക്കോര്‍ഡുള്ളത്. തായ്‌ലാന്‍ഡിലെ ഏറ്റവും സമ്പന്നന്‍ എന്ന പേരും അദ്ദേഹത്തിനുണ്ട്. അതുകൊണ്ട് അദ്ദേഹത്തിന്റെ ജീവിതവും രാജകീയമാണ്. തായ് രാജകുടുംബം ആഡംബരത്തിനും പേരുകേട്ടവരാണ്.
അതേസമയം മുകേഷ് അംബാനിയോളം സ്വത്തില്ലെങ്കിലും ചില്ലറക്കാരനൊന്നുമല്ല വജ്രലോംഗോണ്‍. വിമാനത്തിന്റെ ശേഖരത്തിലും അദ്ദേഹം ആളൊരു പുലിയാണ്. 38ഓളം വിമാനങ്ങളാണ് അദ്ദേഹത്തിന്റെ കൈവശമുള്ളത്. അതുകൂടാതെ 21 ഹെലികോപ്ടറുകള്‍ വേറെയുമുണ്ട്. ബോയിംഗ്, എയര്‍ബസ്, സുഖോയ് സൂപ്പര്‍ ജെറ്റ് മോഡലുകളും അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്.
വിമാനത്താവങ്ങളുടെ മെയിന്റനന്‍സിനായി മാത്രം അദ്ദേഹം വര്‍ഷത്തില്‍ ചെലവിടുന്നത് 524 കോടി രൂപയാണ്. 300 ആഡംബര കാറുകളും അദ്ദേഹത്തിന് സ്വന്തമായുണ്ട്. മെഴ്‌സിഡസ് ബെന്‍സും ലൂമിസിനുകളുമെല്ലാം അതിലുണ്ട്. 52 ബോട്ടുകളും തായ് രാജാവിന് സ്വന്തമായിട്ടുണ്ട്. റോയല്‍ ബോട്ടും ഇതില്‍ വരും.












Click it and Unblock the Notifications