Get Updates
Get notified of breaking news, exclusive insights, and must-see stories!

ആംബുലൻസിന് കടന്നുപോവാൻ വഴിയൊരുക്കി പ്രധാനമന്ത്രിയുടെ വാഹന വ്യൂഹം; വീഡിയോ കാണാം...

വാരണാസി: ആംബുലൻസിന് കടന്നുപോകാൻ വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം റോഡിന്റെ അരികിലേക്ക് മാറ്റി നിർത്തി വഴിയൊരുക്കി കൊടുത്ത ദൃശ്യമാണ് ഇന്ന് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. വാരണാസിയിൽ വച്ചാണ് സംഭവം നടന്നത്. പ്രധാനമന്ത്രി പങ്കെടുക്കുന്ന റോഡ്ഷോ നടക്കുന്നതിനിടയിലാണ് ഈ സംഭവമുണ്ടായത്.

പ്രധാനമന്ത്രിയുടെ വാഹനത്തിന് സുരക്ഷ ഒരുക്കുന്ന ഉദ്യോഗസ്ഥർ വാഹനവ്യൂഹം ബാരിക്കേഡ് ഇട്ട് വേർതിരിച്ച റോഡിന്റെ വശം ചേർന്ന് നിർത്തുന്നതും, ഇതിന് പിന്നാലെ ആംബുലൻസ് അതുവഴി കടന്നു പോവുന്നതും ദൃശ്യങ്ങളിൽ കാണാമായിരുന്നു. ഇതോടെ നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിൽ ഈ ദൃശ്യങ്ങൾ പങ്കുവയ്ക്കുന്നത്.

primeministerconvoy

വിഐപി സംസ്‌കാരത്തിനെതിരെ നിരന്തരം ശബ്‌ദമുയർത്തുന്ന പ്രധാനമന്ത്രി ആംബുലൻസ്‌ കടന്നുപോവാൻ വേണ്ടി തന്റെ വാഹനവ്യൂഹം നിർത്തിയിടുന്നത് ഇതാദ്യത്തെ സംഭവമല്ല. കഴിഞ്ഞ വർഷം അഹമ്മദാബാദിലും, പിന്നീട് ഹിമാചൽ പ്രദേശിലെ കംഗ്രയിൽ വച്ചും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

തന്റെ പാർലമെന്റ് മണ്ഡലമായ വാരാണസിയിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയതായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രദേശത്തിന്റെ വികസനത്തിനായി 19,000 കോടി രൂപയുടെ 37 പദ്ധതികൾ അദ്ദേഹം ഉദ്ഘാടനം ചെയ്യും. കാശി തമിഴ് സംഗമത്തിന്റെ രണ്ടാം പതിപ്പും അദ്ദേഹം ഈ സന്ദർശന വേളയിൽ ഉദ്ഘാടനം ചെയ്യും. കന്യാകുമാരിക്കും വാരണാസിക്കും ഇടയിലുള്ള പുതിയ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്.

അതേസമയം, നേരത്തെ 353 കോടി രൂപ ചെലവിൽ നിർമ്മിച്ച സൂറത്ത് എയർപോർട്ടിലെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്‌തിരുന്നു, ഇത് കൂടാതെ സൂറത്തിൽ തന്നെയുള്ള ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് സമുച്ചയമെന്ന ഖ്യാതിയോടെ എത്തുന്ന സൂറത്ത് ഡയമണ്ട് ബോഴ്‌സും പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്‌തിരുന്നു. ഇവിടെ നിന്നാണ് അദ്ദേഹം തന്റെ മണ്ഡലമായ വരാണസിയിലേക്ക് തിരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+