കുറ്റിക്കാട്ടിൽ നിന്ന് ചാടി വീണ് കടുവ; ഉള്ള ജീവനും കൊണ്ടോടി യുവാവ്, വീഡിയോ വൈറൽ...
ലോകത്തിലെ ഏറ്റവും ഭാഗ്യവാനായ മനുഷ്യൻ ആരായിരിക്കും, എപ്പോഴെങ്കിലും നിങ്ങൾ അത് ആലോചിച്ചിട്ടുണ്ടോ. ഒരു ലോട്ടറി അടിച്ചയാളോ, ഏറ്റവും വലിയ സമ്പന്നനോ ആണെന്ന് ആരെങ്കിലും പറഞ്ഞാൽ പെട്ടെന്ന് സമ്മതിച്ചു കൊടുക്കണ്ട, കാരണം ഉത്തരാഖണ്ഡിൽ നിന്ന് പുറത്തുവന്ന ഒരു വീഡിയോ നിങ്ങൾക്ക് കാട്ടി തരും ഏറ്റവും ഭാഗ്യവാനായ മനുഷ്യൻ ആരാണെന്ന്.
ഉത്തരാഖണ്ഡിലെ ജിം കോർബറ്റ് നാഷണൽ പാർക്കിനടുത്താണ് സംഭവം നടന്നത്. വിജനമായ വീഥിയിലൂടെ നടന്നുപോവുകയായിരുന്ന ഒരാൾ കടുവയുമായി മുഖാമുഖം വരുന്ന ഭയാനകമായ നിമിഷം ക്യാമറയിൽ പതിഞ്ഞതോടെ വീഡിയോ വലിയ രീതിയിൽ ശ്രദ്ധ നേടുകയാണ് ഇപ്പോൾ.

എക്‌സിലാണ് ഈ വീഡിയോ പങ്കുവെച്ചത്. കടുവ പെട്ടെന്ന് കുറ്റിക്കാട്ടിൽ നിന്ന് ചാടിയതും, ആളൊഴിഞ്ഞ റോഡിലൂടെ നടക്കുന്ന ഒരാളെ ഇത് ഭയപ്പെടുത്തുന്നതും എങ്ങനെയെന്നാണ് വീഡിയോയിൽ കാണാൻ കഴിയുക. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും നിരവധി പേർ ഇത് ഷെയർ ചെയ്യുകയും ചെയ്യുന്നു. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാൻ ലളിതമായ അടിക്കുറിപ്പോടെയാണ് വീഡിയോ എക്‌സിൽ പോസ്‌റ്റ് ചെയ്‌തത്.
വാഹനങ്ങളോ, മറ്റ് മനുഷ്യരോ പ്രത്യക്ഷത്തിൽ ഇല്ലാത്ത ഒരു വിജനമായ പാതയിലൂടെ ഒരാൾ പോവുന്നതാണ് വീഡിയോയിലുള്ളത്. പെട്ടെന്നാണ് അടുത്തുള്ള കുറ്റിക്കാട്ടിൽ നിന്ന് ഭീമനൊരു കടുവ റോഡ് ക്രോസ് ചെയ്‌ത് അപ്പുറത്തേക്ക് ഓടി പോയത്. ഇത് കണ്ട് ഭയന്ന ഇയാൾ തിരികെ ഓടുന്നതും ദൃശ്യങ്ങളിൽ കാണാമായിരുന്നു.
വീഡിയോ കാണാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
മണിക്കൂറുകൾക്ക് മുൻപ് മാത്രം പങ്കുവച്ച വീഡിയോ വലിയ രീതിയിൽ സമൂഹ മാധ്യങ്ങളിൽ ശ്രദ്ധ നേടുകയുണ്ടായി. അദ്ദേഹത്തിന്റെ ജീവൻ തിരിച്ചുകിട്ടിയത് ഭാഗ്യമെന്നും, ഇത് രണ്ടാം ജന്മം ആണെന്നുമൊക്കെ കമന്റുകളും അതിനടിയിൽ വരുന്നുണ്ട്.












Click it and Unblock the Notifications