ദക്ഷിണേന്ത്യയിലെ ഈ സംസ്ഥാനങ്ങളില്‍ ദുരന്തമുണ്ടാവും, ഇന്ത്യന്‍ ജ്യോതിഷിയുടെ പ്രവചനങ്ങള്‍ ഇങ്ങനെ
ജ്യോതിഷി കുശാല്‍ കുമാറിന്റെ മൂന്നാം ലോക മഹായുദ്ധത്തിന്റെ പ്രവചനം നേരത്തെ വൈറലായിരുന്നു. ഈ പ്രവചനം യാഥാര്‍ത്ഥ്യമായിട്ടില്ല. കുശാല്‍ കുമാറിന്റെ പ്രവചനങ്ങള്‍ക്ക് ഒരുപാട് ആരാധകര്‍ സ്വന്തമായിട്ടുണ്ട്. ജൂണ്‍ പതിനെട്ടിന് മൂന്നാം ലോകമഹായുദ്ധം ആരംഭിക്കുമെന്നായിരുന്നു കുശാലിന്റെ പ്രവചനം.
എന്നാല്‍ അന്ന് അത്തരമൊരു സംഭവമേ നടന്നിരുന്നു. പിന്നീട് ജൂലായ് 26നോ 28നോ നടക്കുമെന്ന് ആവര്‍ത്തിച്ചു. അതും തെറ്റായി മാറി. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ നേരത്തെ തന്നെ അദ്ദേഹത്തിന്റെ പ്രവചനങ്ങള്‍ പലതും തരംഗമായി മാറിയിട്ടുണ്ട്. ഇന്ത്യയെ കുറിച്ചുള്ള കുശാലിന്റെ പ്രവചനങ്ങള്‍ അതുപോലെ ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്.

ഇന്ത്യയില്‍ 2025ല്‍ എന്തെല്ലാം കാര്യങ്ങള്‍ സംഭവിക്കുമെന്നാണ് കുശാല്‍ കുമാര്‍ പ്രവചിച്ചിരിക്കുന്നത്. 2025 ജനുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ണായകമായ ചില മേഖലയിലേക്ക് കൂടുതല്‍ മികച്ച പദ്ധതികള്‍ കൊണ്ടുവരുമെന്നാണ് കുശാല്‍ കുമാര്‍ പ്രവചിക്കുന്നു. വ്യോമയാനം, ടൂറിസം, സൗരോര്‍ജ ഉല്‍പ്പാദനം എന്നീ മേഖലയില്‍ കേന്ദ്രത്തിന്റെ വലിയ സഹകരണത്തോടെ പദ്ധതികള്‍ രൂപപ്പെടും.
ഹൈഡ്രോ പവര്‍, വൈദ്യുതി, പെട്രോളിയം ഉല്‍പന്നങ്ങള്‍, സമുദ്രപാതകള്‍ പോലുള്ള ഊര്‍ജസ്രോതസ്സുകള്‍ ചില പ്രതിസന്ധികള്‍ നേരിടുമെന്നും കുശാല്‍ പ്രവചിക്കുന്നു. 2025 ജനുവരിക്കും ഫെബ്രുവരി മധ്യത്തിനും ഇടയില്‍ ബഹിരാകാശ മേഖലയില്‍ നിര്‍ണായക കണ്ടെത്തലുകള്‍ ഇന്ത്യ നടത്തും. അത് വലിയ വഴിത്തിരിവായി മാറുമെന്നുമാണ് ജ്യോതിഷിയുടെ പ്രവചനം.
ഫെബ്രുവരി മധ്യം മുതല്‍ മാര്‍ച്ച് മധ്യത്തില്‍ വരെ രാജ്യത്താകെ രോഗങ്ങളുടെ കാലയളവായിരിക്കും. പകര്‍ച്ചവ്യാധികള്‍ അടക്കം വ്യാപകമാകും. നേത്ര സംബന്ധമായ അസുഖങ്ങള്‍ ധാരാളമായി ഉണ്ടാവും. പനി, ചുമ, ദഹനസംബന്ധമായ അസുഖങ്ങള്‍, അസ്ഥി, സന്ധി, സംബന്ധമായ അസുഖങ്ങള്‍, അതുപോലെ രോഗപ്രതിരോധ ശേഷിയിലുണ്ടാവുന്ന ഇടിവ് എന്നിവയെല്ലാം സംഭവിക്കുമെന്നാണ് പ്രവചനം.
അതേസമയം ഇന്ത്യയില്‍ ആകെ വലിയ പ്രകൃതി ദുരന്തത്തിനും 2025 സാക്ഷ്യം വഹിക്കുമെന്നാണ് മുന്നറിയിപ്പ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ അടക്കം പ്രളയത്തില്‍ മുങ്ങും. ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്‌നാട്, ഒഡീഷ, ഗുജറാത്ത്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ പ്രളയത്തില്‍ മുങ്ങും.
സിക്കിം ജാഗ്രതയോടെ ഇരിക്കണം. മേഘവിസ്‌ഫോടനങ്ങളും, ശക്തമായ മിന്നലിനും ഇവിടെ സാധ്യതയുണ്ടെന്നും കുശാല്‍ കുമാര്‍ പ്രവചിക്കുന്നു. മിന്നല്‍ പ്രളയത്തിനും, ഉരുള്‍പ്പൊട്ടലിനും വരെ ഇത് കാരണമാകും. അതുപോലെ കടുത്ത കൃഷിനാശവുമുണ്ടാകുമെന്ന് ജ്യോതിഷി പറഞ്ഞു.
മാര്‍ച്ച്, ഏപ്രില്‍ മെയ് മാസങ്ങള്‍ പൂര്‍ണമായും അഴിമതികള്‍ നിറഞ്ഞ മാസമായിരിക്കും. പല അഴിമതികഥകളും പുറത്തുവരും. സ്ത്രീകള്‍ക്ക് ഉള്‍പ്പെടുന്ന അനധികൃതമായ കാര്യങ്ങളും പുറത്തുവരും. സമൂഹത്തിന്റെ ഉന്നതിയില്‍ ഉള്ളവര്‍ ഇതിലുണ്ടാവും. രാഷ്ട്രീയ മാറ്റങ്ങളുമുണ്ടാവാന്‍ സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്.












Click it and Unblock the Notifications