പൂജ്യത്തിൽ ഒരു കണ്ണ് വച്ചേക്ക്..; പെട്രോൾ പമ്പുകളിലെ ഈ തട്ടിപ്പ് രീതി ഞെട്ടിക്കും, ശ്രദ്ധിച്ചില്ലേൽ മുട്ടൻ പണി
കൊച്ചി: ആഗോള വിപണിയിൽ എണ്ണവില കുറഞ്ഞിട്ടും അതിന്റെ യാതൊരു ഗുണഫലങ്ങളും ലഭിക്കാത്ത ജനതയാണ് നമ്മൾ ഭാരതീയർ. കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യയിലെ എണ്ണവിലയിൽ കാര്യമായ മാറ്റമില്ലാതെ അതേനിലയ്ക്ക് തുടരുകയാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ നികുതിയിൽ കുറവ് വരുത്താത്തതും തിരിച്ചടിയാണ്. എന്നാൽ ഇതിനൊക്കെ പുറമേ വലിയ പണം മുടക്കി നാം വാങ്ങുന്ന ഇന്ധനത്തിലും വ്യാപകമായ തട്ടിപ്പ് നടക്കുന്നു എന്നത് സങ്കടകരമായ കാര്യമാണ്.
പലർക്കും ഇക്കാര്യത്തെ കുറിച്ച് അവബോധമില്ലെന്നതാണ് തട്ടിപ്പുകാരെ കൂടുതൽ കരുത്തരാക്കുന്നത്. കഴിഞ്ഞ നാളുകളിൽ പലപ്പോഴായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം പെട്രോൾ പമ്പ് തട്ടിപ്പുകൾ നാം വാർത്തകളിലൂടെ അറിഞ്ഞതാണ്. പലതും നിർബാധം തുടരുകയാണ്. എന്നാൽ പുതിയ തട്ടിപ്പ് രീതികൾ കൂടി വരുന്നു എന്നതാണ് ആശങ്ക വർധിപ്പിക്കുന്ന കാര്യം.

പുതിയ തട്ടിപ്പ് രീതികൾ വ്യാപകമാവുമ്പോൾ
രാജ്യത്തെ പലയിടത്തും വ്യാപകമായി ഇപ്പോൾ നടന്നുകാണുന്ന പെട്രോൾ തട്ടിപ്പുകളിൽ ഒന്നാണ് ജമ്പ് ട്രിക്ക് എന്ന പേരിൽ അറിയപ്പെടുന്ന രീതി. ഇതിൽ അവലംബിച്ചിരിക്കുന്ന രീതി വളരെ ലളിതമാണെങ്കിലും അത് മൂലം നിങ്ങൾക്കുണ്ടാവുന്ന നഷ്‌ടം വളരെ വലുതാണ് എന്നത് പലരും തിരിച്ചറിയുന്നില്ല. കണക്കുകളിൽ കളി തന്നെയാണ് ഇവിടെ ഉപഭോക്താക്കളെ പറ്റിക്കാൻ തട്ടിപ്പുകാർ ഉപയോഗിക്കുന്നത്.
നിങ്ങൾ സാധാരണയായി കാറിലായാലും ബൈക്കിൽ ആയാലും ഇന്ധനം നിറയ്ക്കുമ്പോൾ തുടക്കം മുതൽ അവസാനം വരെ നോക്കിയിരിക്കുക എന്ന ശീലം വച്ചുപുലർത്തുന്ന ആളാണെങ്കിൽ ഒരു പരിധി വരെ ഈ തട്ടിപ്പ് കണ്ടെത്താൻ കഴിയും. നിങ്ങളുടെ വാഹനത്തിൽ പെട്രോൾ അല്ലെങ്കിൽ ഡീസൽ നിറയ്ക്കുമ്പോൾ പൂജ്യത്തിൽ നിന്ന് ഒറ്റയടിക്ക് 10-20 രൂപ വരെ കുതിച്ചു കയറുന്നതായി കണ്ടാൽ നിങ്ങൾ സംശയിക്കുക തന്നെ വേണം.
എന്തെന്നാൽ സാധാരണയായി 4-5 രൂപ സെക്കന്റിൽ എന്ന കണക്കിലാവും ഇന്ധനം നിറയുക. എന്നാൽ ഒറ്റയടിക്ക് ഇത് വലിയ രീതിയിൽ കുതിച്ചുയരുന്ന രീതിയാണ് തട്ടിപ്പ് വീരന്മാർ നടത്തുന്നത്. ക്രമേണ ഇന്ധനം നിറയുക എന്നതാണ് ശരിയായ രീതി. അല്ലാതെ ഒറ്റയടിക്ക് അങ്ങനെ കുതിച്ചുയരുന്നു എന്ന് തോന്നിയാൽ നിങ്ങൾ കൂടുതൽ പരിശോധന നടത്തുന്നതാവും ഉചിതം.
ഇതിനായി പെട്രോൾ പാമ്പുകൾ അവരുടെ മീറ്ററുകൾ പ്രത്യേക രീതിയിൽ ക്രമീകരിക്കുന്ന രീതിയാണ് നിലവിലുള്ളത്. അതുകൊണ്ട് തന്നെ പുറത്തുനിന്ന് നോക്കുന്നവർക്ക് പെട്ടെന്ന് കാണാൻ കഴിയില്ല. ഇത് കൂടാതെ കാലങ്ങളായി അവർ നടത്തിവരുന്ന ചില തട്ടിപ്പുകൾ വേറെയുമുണ്ട്. 100, 200, 500 പോലെയുള്ളവ മുൻകൂട്ടി സെറ്റ് ചെയ്‌തു വയ്ക്കുക എന്നുള്ളതാണ് അത്. അതും പലയിടത്തും നടന്നുവരുന്ന തട്ടിപ്പ് രീതിയാണ്. എല്ലാ പാമ്പുകളും ഇത്തരത്തിൽ ഉള്ളതല്ലെങ്കിലും നമ്മൾ ശ്രദ്ധിക്കുന്നത് നമുക്ക് തന്നെ ഗുണമാവും.
തടയാൻ പോംവഴികൾ എന്തൊക്കെ?
ഇന്ധനം നിറയ്ക്കാനായി പമ്പിൽ എത്തുമ്പോൾ പരമാവധി അതിൽ ശ്രദ്ധിക്കുക എന്നതാണ് ഏറ്റവും നല്ല പോംവഴി. സംശയം തോന്നിയാൽ ബന്ധപ്പെട്ട അധികാരികളെ വിവരം അറിയിച്ച് പരിശോധന നടത്തി തട്ടിപ്പ് കണ്ടെത്താനും കഴിയും. കോടതി പരമാവധി പെട്രോൾ പമ്പുകളിൽ നിന്ന് 101, 201, അല്ലെങ്കിൽ 503 എന്നിവ പോലെയുള്ള തുകയ്ക്ക് ഇന്ധനം നിറയ്ക്കാനും ശ്രമിക്കുക. ഇത് നേരത്തെ സെറ്റ് ചെയ്‌ത വയ്ക്കുന്ന മറികടക്കാൻ സഹായിക്കും.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications