Get Updates
Get notified of breaking news, exclusive insights, and must-see stories!

ആനന്ദിന്റെ വിവാഹത്തിന് ബനാറസിലെ ഭക്ഷണം, ഈ 5 ചാട്ടുകള്‍ വിളമ്പും, പ്രത്യേകത ഇങ്ങനെ

മുംബൈ: ആനന്ദ് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റെയും വിവാഹ ആഘോഷങ്ങള്‍ മുംബൈയില്‍ ആരംഭിച്ച് കഴിഞ്ഞു. വിദേശത്ത് നിന്നടക്കം വ്‌ളോഗര്‍മാര്‍ വിവാഹം കവര്‍ ചെയ്യാനായി എത്തുന്നുണ്ട്. ഒരേ സമയം ഇന്ത്യയിലും വിദേശത്തും ആനന്ദിന്റെ വിവാഹം ചര്‍ച്ചയാണ്. ബോളിവുഡിലെ പ്രമുഖരെല്ലാം ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.

പലരും ഈ വിവാഹത്തിന്റെ പ്രത്യേകത എന്താണെന്ന് ചോദിക്കുന്നുണ്ട്. വിവാഹ ചടങ്ങുകളില്‍ വിളമ്പുന്ന ഭക്ഷണം തന്നെയാണ് അതിന്റെ ഹൈലൈറ്റ്. ഒരുപാട് ഡിഷുകളാണ് അംബാനി കുടുംബം ഒരുക്കുന്നത്. യുപിയിലെ ചാട്ടുകളാണ് ഇതില്‍ പ്രധാനം. സ്ട്രീറ്റ് ഫുഡ് ഗണത്തില്‍ വരുന്നതാണ് ചാട്ടുകള്‍. മുകേഷ് അംബാനിയുടെ പ്രിയ ഭക്ഷണങ്ങളും ഇതിലുണ്ട്.

anant-ambani

യുപിയിലെ പ്രസിദ്ധമായ ഒരു സ്ട്രീറ്റ് ഫുഡ് കടയാണ് ആനന്ദിന്റെ വിവാഹത്തിന് ഭക്ഷണം വിളമ്പുന്നത്. ഉത്തര്‍പ്രദേശിലെ ബനാറസില്‍ നിന്നുള്ള ഭക്ഷണമാണ് ആനന്ദിന്റെ വിവാഹ റിസപ്ഷനിലെ പ്രധാന മെനു. ബനാറസ് ചാട്ടുകളാണിത്. നിത അംബാനി നേരിട്ട് പോയിട്ടാണ് ഇവരെ ചടങ്ങില്‍ ഭക്ഷണമൊരുക്കാനായി ക്ഷണിച്ചത്.

ബനാറസിലെ കാശി ചാട്ട് ഭണ്ഡാര്‍ ആണ് ആ ഭക്ഷണശാല. ഇവിടെ സാധാരണക്കാരാണ് ചാട്ട് വിളമ്പുന്നത്. സ്റ്റാര്‍ ഹോട്ടല്‍ സൗകര്യങ്ങള്‍ ഒന്നുമില്ല. നേരത്തെ നിത അംബാനി ബനാറസ് സന്ദര്‍ശിച്ച സമയത്താണ് ഇവരെ ഭക്ഷണമൊരുക്കാനായി ക്ഷണിച്ചത്. കാശി വിശ്വനാഥ ക്ഷേത്രത്തിലുള്ളവരെയും അവര്‍ ക്ഷണിച്ചിട്ടുണ്ട്.

അതേസമയം കാശി ചാട്ട് ഭണ്ഡാരിന്റെ ഉടമ രാകേഷ് ആണ്. നിത അംബാനി ഇവരെ ക്ഷണിച്ചതിനെ കുറിച്ച് ഒരുപാട് കാര്യങ്ങള്‍ രാകേഷിന് പറയാനുണ്ട്. ജൂണ്‍ 24നാണ് നിത അംബാനി ചാട്ട് ഭണ്ഡാര്‍ സന്ദര്‍ശിച്ചത്. ടിക്കി ചാട്ടാണ് നിത അംബാനി ഇവിടെ വെച്ച് കഴിച്ച് നോക്കിയത്.

ടൊമാറ്റോ ചാട്ട്, പലക് ചാട്ട്, കുല്‍ഫി ഫലൂഡ എന്നിവയെല്ലാം നിത അംബാനി കഴിച്ചുനോക്കിയിരുന്നു. എല്ലാം ഒന്നിനൊന്ന് സ്വാദിഷ്ടമാണെന്ന് നിത അംബാനി പറഞ്ഞിരുന്നു. അവര്‍ വളരെ സന്തോഷത്തോടെയാണ് മടങ്ങിയത്. നിതയ്ക്ക് ഭക്ഷണം വിളമ്പാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ബനാറസിലെ ചാട്ടുകള്‍ എപ്പോഴും പ്രശസ്തമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വിവാഹ വേദിയില്‍ ഒരു സ്റ്റാള്‍ സ്ഥാപിക്കാന്‍ ഞങ്ങളോട് നിത അഭ്യര്‍ത്ഥിക്കുകയായിരുന്നു. അതുകൊണ്ട് തീര്‍ച്ചയായും ഞങ്ങളുടെ ആളുകള്‍ അവിടെയുണ്ടാവും. അഞ്ച് ഡിഷുകളാണ് അവര്‍ കഴിച്ചത്. നിത അംബാനി വന്ന ശേഷം തന്റെ കച്ചവടം വര്‍ധിച്ചുവെന്നും രാകേഷ് പറഞ്ഞു. അഞ്ച് ചാട്ടുകളാണ് ആനന്ദിന്റെ വിവാഹത്തിനായി ഒരുക്കേണ്ടത്.

ടിക്കി ചാട്ട്, ടൊമാറ്റോ ചാട്ട്, പാലക് ചാട്ട്, ചന്ന കച്ചോരി, കുല്‍ഫി എന്നിവയാണ് ബനാറസിലെ ചാട്ട് ഷോപ്പ് വിവാഹത്തിന് വിളമ്പുന്നത്. ഇതിനൊപ്പം തന്നെ നിരവധി ഡിഷുകള്‍ വേറെയുമുണ്ട്. കാശിനാഥ് കേസരി അറുപത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈ കട ആരംഭിച്ചത്. വളരെ വേഗത്തില്‍ ഇത് പ്രശസ്തമായ ഇവിടെയുള്ള ടൊമാറ്റോ ചാട്ടാണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+