ഈ മനോഹര ദ്വീപിലെത്തിയാല്‍ 12 ലക്ഷം കിട്ടും; താമസം മാറാന്‍ പ്ലാനുണ്ടോ? വൈറലായി ഓഫര്‍!!
മിലാന്‍: താമസം മാറാന്‍ പ്ലാനുണ്ടോ, എങ്കില്‍ ഇതാ നിങ്ങള്‍ക്കായി കിടിലന്‍ ഓഫര്‍. ഇറ്റലിയിലെ സാര്‍ഡിനിയയില്‍ നിന്നാണ് ഈ ഓഫര്‍ വന്നിരിക്കുന്നത്. ഇവര്‍ പറയുന്നൊരു ദ്വീപിലേക്ക് താമസം മാറുകയാണെങ്കില്‍ ലക്ഷങ്ങളാണ് കിട്ടുക. ആരെങ്കിലും താമസിക്കാന്‍ അങ്ങോട്ട് പണം കൊടുക്കുമോ? സാധാരണ സാഹചര്യത്തില്‍ ഇല്ലെന്നാണ് പറയാനാവുക.
എന്നാല്‍ ഇത്തരത്തിലുള്ള കാര്യങ്ങളും അദ്ഭുതകരമായി സംഭവിക്കാം. അതുകൊണ്ട് ഇത് അപൂര്‍വ വാര്‍ത്തയാവുന്നത്. അത്രയ്ക്കും മനോഹരമായ ഒരു ദ്വീപില്‍ നിങ്ങള്‍ക്ക് ലക്ഷങ്ങളുമായി താമസിക്കുകയും ചെയ്യാം. അത് മാത്രമല്ല സര്‍ക്കാരില്‍ നിന്ന് തൊഴില്‍ സംബന്ധമായ സഹായങ്ങളും ഇതോടൊപ്പം ലഭിക്കും. വിശദമായ വിവരങ്ങളിലേക്ക്...

സാര്‍ഡിനിയന്‍ സര്‍ക്കാരാണ് 15000 യൂറോ ഗ്രാന്‍ഡായി ആളുകള്‍ക്ക് നല്‍കുക. ഇവര്‍ ഇഡിലിക് ഇറ്റാലിയന്‍ ദ്വീപിലേക്ക് താമസം മാറുകയാണെങ്കിലാണ് ഇത്രയും വലിയ തുക ലഭിക്കുക. പന്ത്രണ്ട് ലക്ഷത്തോളം രൂപ വരും ഇതെന്നാണ് കരുതുന്നത്. ഇത്തരം ആളുകളെ ആകര്‍ഷിക്കുന്ന പദ്ധതിക്കായി 38 മില്യണാണ് അധികൃതര്‍ നീക്കി വെച്ചിരിക്കുന്നത്. ഇറ്റലിയുടെ ഗ്രാമീണ മേഖലയിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നതിന് വേണ്ടിയാണിത്. ചെറുപട്ടണങ്ങളില്‍ വീടു വാങ്ങുന്നവര്‍ക്കായി സാമ്പത്തിക സഹായവും നല്‍കും.

മെഡിറ്ററേനിയനിലെ രണ്ടാമത്തെ വലിയ ദ്വീപാണ് സാര്‍ഡീനിയ. പ്രകൃതി വിഭവങ്ങളുടെ വലിയ കേന്ദ്രമാണ് ഈ ദ്വീപ്. ഒപ്പം വലിയ സാംസ്‌കാരിക പൈതൃകവും ഇവര്‍ക്ക് അവകാശപ്പെടാനുണ്ട്. ആയിരം മൈലുകളോളം നീളുന്ന സാന്‍ഡി ബീച്ചുകളാണ് ഇവിടത്തെ പ്രത്യേകത. സ്വപ്ന ലോകത്തിന് സമാന തുറമുഖ നഗരങ്ങള്‍, പുരാതന കാലത്തെ ശേഷിപ്പുകള്‍ എന്നിവ ഈ ദ്വീപില്‍ കാണാം. ഇറ്റലിയുടെ ഗ്രാമീണ വലിയ പ്രതിസന്ധി നേരിടുകയാണ്. ഈ ദ്വീപും അത് തന്നെയാണ് നേരിടുന്നത്. ജനസംഖ്യ ക്രമാതീതമായി കുറയുന്നതാണ് പ്രശ്‌നം.

ജനസംഖ്യ കുറയുന്നതിനൊപ്പം സമ്പദ് ഘടനയും തകര്‍ന്നിരിക്കുകയാണ്. യുവാക്കളെല്ലാം വലിയ തോതില്‍ വന്‍ നഗരങ്ങളിലേക്ക് കുടിയേറി കൊണ്ടിരിക്കുകയാണ്. ജോലി തേടിയുള്ള യാത്രയാണ് എല്ലാം. ഇതോടെയാണ് സാര്‍ഡിനിയന്‍ സര്‍ക്കാര്‍ പ്രതിസന്ധി മനസ്സിലാക്കിയത്. കുടുംബവുമായി ഇങ്ങോട്ട് മാറുന്നവര്‍ക്ക് എല്ലാ സഹായവും നല്‍കുമെന്ന് സാര്‍ഡിനിയന്‍ പ്രസിഡന്റ് ക്രിസ്റ്റ്യന്‍ സോൡനാസ് പറഞ്ഞു. ഇങ്ങനൊരു ഗ്രാന്‍ഡ് നല്‍കിയത് ദേശീയ തലത്തില്‍ തന്നെ ഇതൊരു ചര്‍ച്ചയാവാനാണ്. വീടുകള്‍ പുതുക്കി പണിയാനാണ് നിര്‍ദേശം.

ചെറുകിട ബിസിസനുകളൊക്കെ തുടങ്ങുന്നതിനും പഴയ വീടുകള്‍ വാങ്ങി പുതിക്കി പണിയുന്നതിനും നല്ല പിന്തുണ സര്‍ക്കാര്‍ നല്‍കുന്നുണ്ട്. എന്നാല്‍ ചില നിയമങ്ങളും ഈ പണം ലഭിക്കുമ്പോള്‍ പാലിക്കേണ്ടതുണ്ട്. ഈ പണം സാര്‍ഡിനിയയില്‍ വീടുകള്‍ വാങ്ങി പുതുക്കി പണിയാന്‍ മാത്രമേ ചെലവിടാവൂ. മൂവായിരം താഴെ ജനസംഖ്യയുള്ള മുനിസിപ്പാലിറ്റിയില്‍ മാത്രമേ ഈ വീടുകള്‍ വാങ്ങാന്‍ പാടൂ. ഇത്തരം ടൗണുകളാണ് കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലുള്ളത്. 15000 യൂറോ പൂര്‍ണമായും ചിലപ്പോള്‍ സര്‍ക്കാര്‍ കൈമാറാന്‍ തയ്യാറാവും.

നല്‍കുന്ന തുക വീടിന്റെയോ പുതുക്കി പണിയലിനോ ആവശ്യമായ തുകയുടെ പകുതിയില്‍ കൂടുതല്‍ വരാന്‍ പാടില്ല. അതുകൊണ്ട് ഇവിടെയെത്തുന്നവര്‍ സ്വന്തം കൈയ്യില്‍നിന്ന് കാശ് കുറച്ച് ചെലവാക്കേണ്ടി വരും. ഇവിടെ ജീവിതകാലം മുഴുവന്‍ താമസിക്കുക എന്ന കടമ്പയും വരുന്നവര്‍ക്കുണ്ടാവും. പണം വാങ്ങുന്നത് പതിനെട്ട് മാസത്തിനുള്ളില്‍ വീട് രജിസ്റ്റര്‍ ചെയ്യണം. നാല്‍പ്പത് വയസ്സിന് താഴെയുള്ളവര്‍ക്ക് 24000 ഡോളര്‍ വരെ പ്രാദേശിക ഭരണകൂടങ്ങള്‍ നല്‍കുന്നുണ്ട്. ഇത് ബിസിനസുകള്‍ അടക്കം തുടങ്ങുന്നതിനാണ്. ഇതെല്ലാം ദ്വീപിന് ഗുണകരമാകുമോ എന്ന് സംശയിക്കുന്നവരുണ്ട്.












Click it and Unblock the Notifications