ഈ ഇറ്റാലിയന്‍ നഗരത്തിലേക്ക് പോകുന്നോ? താമസിക്കാന്‍ ഇങ്ങോട്ട് കാശ് തരും, ആദ്യ ഓഫര്‍ 21 ലക്ഷം
മിലാന്: ഇറ്റലി യൂറോപ്പിലെ മനോഹരമായ രാജ്യമാണ്. ഇവിടെ താമസിക്കാന്‍ നിങ്ങള്‍ക്ക് ഒരു അവസരം കിട്ടിയാലോ. കേട്ടിട്ട് ഞെട്ടണ്ട അങ്ങനൊരു ഓഫറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. നിങ്ങളുടെ കൈയ്യില്‍ കാശില്ലെങ്കിലും ഇറ്റലിയില്‍ വന്ന് വീടും വെച്ച് സുഖമായി ജീവിക്കാം. ദക്ഷിണ കിഴക്കന്‍ ഇറ്റാലിയന്‍ നഗരമായ പ്രീസൈസിലേക്കാണ് യാത്രയ്ക്കായി ക്ഷണിച്ചിരിക്കുന്നത്.
കൈയ്യില്‍ കാശില്ലെങ്കിലും ഇവിടെ പോയാല്‍ അടിച്ചുപൊളിച്ച് ജീവിക്കാം. നിരവധി ഓഫറുകളും ഈ നഗരം പുതിയ താമസക്കാര്‍ക്കായി നല്‍കുന്നുണ്ട്. വിശദമായ വിവരങ്ങളിലേക്ക്....

image credit: Getty Images/iStockphoto
ഇറ്റലിയിലെ നിഗൂഢമായ എന്നാല്‍ ശാന്തമായ നഗരമാണ് പ്രീസൈസ്. ഇവിടേക്ക് താമസം മാറാന്‍ താല്പര്യമുണ്ടെങ്കില് ലഭിക്കാന്‍ പോകുന്നത് 21 ലക്ഷം രൂപയില്‍ അധികമാണ്. അധികൃതരാണ് ഈ പണം നല്‍കുക. ലോകത്തിന്റെ എവിടെ നിന്നുള്ളവര്‍ക്കും ഇവിടേക്ക് വരാം. ഇറ്റാലിയന്‍ പൗരന്മാര് ആവണമെന്നില്ല. പുതിയൊരു അയല്‍വാസിയാവാന്‍ താല്പര്യമുള്ള ആര്‍ക്കും ഇവിടെ താമസിക്കാന്‍ എത്താം. പുതിയൊരു ജീവിതം തുടങ്ങാന്‍ താല്പര്യമുള്ളവരെയെല്ലാം ഈ നഗരത്തിന്റെ അധികൃതര്‍ ഇങ്ങോട്ട് ക്ഷണിക്കുന്നുണ്ട്.

image credit: Getty Images/iStockphoto
നല്ലൊരു തുക സ്റ്റൈപ്പന്റായി ലഭിക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്കുന്നു. നിരവധി വീടുകളാണ് നഗരത്തില്‍ ഒഴിഞ്ഞ് കിടക്കുന്നതെന്ന് കൗണ്‍സിലറായ ആല്‍ഫ്രഡ് പാലസ് പറയുന്നു. 1991ന് മുമ്പ് നിര്‍മിച്ച വീടുകളാണ് ഇവിടെ ധാരാളമുള്ളത്. പലരും ഈ നഗരത്തില്‍ നിന്ന് ഒഴിഞ്ഞ് പോവുകയാണ്. അത് ഒഴിവാക്കി നഗരത്തെ ജനസാന്ദ്രമാക്കാനാണ് തീരുമാനം. ഇറ്റലിയിലെ ചരിത്ര ശേഷിപ്പുകളുടെ നഗരം കൂടിയാണ് പ്രീസൈസ്.

image credit: Getty Images/iStockphoto
സിംഗപ്പൂരില്‍ ഒരു യാത്ര പോയാലോ; ഈ സ്ഥലങ്ങള്‍ മറക്കാതെ സന്ദര്‍ശിക്കണം
ഈ നഗരം ഇപ്പോള്‍ ആളുകള്‍ പൂര്‍ണമായി ഒഴിഞ്ഞതിന് സമാനമാണ്. മനോഹരമായ ചുറ്റുപാടുകളാണ് ഇവിടെയുള്ളത്. സാന്‍ഡ് ബീച്ചുകള്‍ അടക്കം ഇവിടെ ആകര്‍ഷണമാണ്. ഇവിടെ നിന്ന് 15 മിനുട്ട് യാത്ര ചെയ്താല്‍ സാന്റാ മരി ഡി ലൂക്കയിലെത്താം. അതേസമയം ഔദ്യോഗികമായി ഈ ഓഫര്‍ പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ ടൗണ്‍ ഹാളിന്റ വെബ് സൈറ്റില്‍ ഇത് പരസ്യപ്പെടുത്തിയിട്ടുണ്ട്. താല്പര്യമുള്ളവര് അധികം വൈകാതെ സമീപിക്കണമെന്നും ഇവര്‍ അഭ്യര്‍ത്ഥിക്കണം. പക്ഷേ അതിനായി ചില യോഗ്യതകളും വേണം.

image credit: Getty Images/iStockphoto
1991ന് മുമ്പ് നിര്‍മിച്ച വീടുകള്‍ താമസിക്കാനെത്തുന്നവര്‍ വാങ്ങണം. ഇതാണ് ഇവിടെ താമസിക്കാനുള്ള യോഗ്യത. അത് മാത്രമല്ല, ഇവിടെ സ്ഥിരമായി താമസിക്കാമെന്ന് കരാറില്‍ ഉറപ്പ് നല്‍കുകയും വേണ്ടി വരും. 500 സ്ക്വയര്‍ ഫീറ്റുള്ള വീടാണ് ഇവര്‍ക്ക് 21 ലക്ഷം രൂപയിലൂടെ ലഭിക്കും. 25 ലക്ഷം രൂപ വരെ നല്കാന് അധികൃതര്‍ തയ്യാറാണെന്ന് പാലസ് പറഞ്ഞു. രണ്ട് ഘഡുക്കളായിട്ടാണ് നല്‍കുക. ആദ്യത്തേത് പുതിയൊരു വീട് വാങ്ങാനും, രണ്ടാം ഘട്ടം അത് മോടി പിടിപ്പിക്കാനുമാണ്. ജനസംഖ്യാ വര്‍ധനം കൂടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

image credit: Getty Images/iStockphoto
പ്രീസൈസും അക്വാറിക്കയും ചേര്‍ന്ന് ജനസംഖ്യം ഒന്‍പതിനായിരം എത്തിക്കാനാണ് ശ്രമിക്കുന്നത്. ആ നടപടിക്രമങ്ങള്‍ കുറച്ച് ഫണ്ടിന്റെ ആവശ്യമുണ്ടെന്ന് ഇവര്‍ തിരിച്ചറിയുകയായിരുന്നു. ഇവ രണ്ട് മേഖലകള്‍ കൂടി ചേരുന്നതോടെ വലിയൊരു എരിയയായി മാറുമെന്നും, കൂടുതല്‍ പേര് ഇങ്ങോട്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ ബിസിനസുകള്‍ക്ക് നികുതിയിളവുകളും നല്‍കുന്നുണ്ട്. ദമ്പതിമാര്‍ക്ക് ബോണസുകളും നല്‍കും. അതിന് ഈ നഗരത്തില്‍ തന്നെ അവര്‍ കുഞ്ഞിന് ജന്മം നല്‍കണം. കുടുംബങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നുണ്ട്.
-
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ












Click it and Unblock the Notifications