Get Updates
Get notified of breaking news, exclusive insights, and must-see stories!

'കോടീശ്വരനാണ് ഞാന്‍... പക്ഷെ എന്റെ വീട്ടുകാരോട് ഞാനത് പറയില്ല, വാടക വീട്ടില്‍ തന്നെ താമസിക്കും'; കാരണമിത്

കുടുംബത്തിന് വേണ്ടി ഏറെ അധ്വാനിക്കുകയും എന്നാല്‍ ആവശ്യം കഴിഞ്ഞ ശേഷം ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്ന നിരവധിയാളുകള്‍ നമുക്ക് ചുറ്റുമുണ്ട്. കൈയിലെ പണം തീര്‍ന്നാല്‍ നമുക്ക് ചുറ്റിലും ആരും ഉണ്ടാകില്ല എന്ന് വെളിവാക്കുന്ന നിരവധി സാഹചര്യങ്ങളിലൂടെ നമ്മളില്‍ പലരും കടന്ന് പോയിട്ടുണ്ടാകാം. ഇപ്പോഴിതാ വീട്ടുകാര്‍ അത്യാഗ്രഹികളായത് കാരണം സ്വന്തം സമ്പത്ത് വെളിപ്പെടുത്താതെ ജീവിക്കുന്ന ഒരാളുടെ കഥയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്.

റെഡ്ഡിറ്റില്‍ ആണ് ഇത് സംബന്ധിച്ച കുറിപ്പ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താനൊരു കോടീശ്വരനാണ് എന്നും എന്നാല്‍ ഇക്കാര്യം വീട്ടുകാര്‍ക്ക് ആര്‍ക്കും അറിയില്ല എന്നും ആണ് ഇയാള്‍ കുറിപ്പില്‍ പറയുന്നത്. വീട്ടുകാര്‍ക്ക് തന്റെ പണം മാത്രമാണ് ആവശ്യമെന്നും അത് തിരിച്ചറിഞ്ഞ താന്‍ ഇപ്പോള്‍ തന്റെ സമ്പത്ത് വീട്ടുകാരോട് വെളിപ്പെടുത്തിയിട്ടില്ല എന്നും അദ്ദേഹം പറയുന്നു. റെഡ്ഡിറ്റിലെ കുറിപ്പ് ഇത്തരത്തിലാണ് പോകുന്നത്.

DOLLAR

വിദേശത്തെ ബിരുദപഠനത്തിന് ശേഷം ആദ്യമായി ജോലി ലഭിച്ചപ്പോള്‍ താന്‍ പണക്കാരനാണെന്നാണ് വീട്ടുകാര്‍ കരുതിയത്. അതോട് കൂടി അവരുടെ സ്വഭാവം മാറി. യഥാര്‍ത്ഥത്തില്‍ ആ രാജ്യത്തെ എന്റെ ശമ്പളം ശരാശരിയിലും താഴെയായിരുന്നു. മാന്യമായി ജീവിക്കാനും സമ്പാദിച്ച് വെക്കാനും എനിക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ എന്റെ രാജ്യത്തെ സംബന്ധിച്ചിടത്തോളം അത് വളരെ കൂടുതലാണ് താനും.

എനിക്ക് ജോലിയില്‍ നിന്ന് ലഭിച്ച ആദ്യ ശമ്പളം വീട്ടുകാരെ നന്നായി സ്വീകരിക്കാനും അവരുടെ യാത്രക്കുള്ള ചെലവിനുമായി നല്‍കാന്‍ കുടുംബം നിര്‍ബന്ധിച്ചു. വീട്ടുകാര്‍ എന്നെ കാണാനായി ഇവിടെ വരുമ്പോള്‍ അവരുടെ എല്ലാ ചെലവുകളും ഞാന്‍ വഹിക്കേണ്ടി വന്നു. അക്ഷരാര്‍ത്ഥത്തില്‍ ഒരു സൗജന്യ അവധിക്കാലം ചെലവഴിക്കുന്നതിന് ഒരു ടൂര്‍ ഗൈഡ് എന്ന പോലെയാണ് അവര്‍ എന്നെ കണ്ടത്.

ഇത് നിരവധി തവണ ആവര്‍ത്തിച്ചു. എന്നെ കാണാന്‍ വന്നാല്‍ എന്നില്‍ നിന്നും പണം ലഭിക്കും എന്ന് അവര്‍ കണക്കുകൂട്ടി. കുടുംബത്തിലെ മറ്റുള്ളവരോടും എന്നെ വന്നെ കാണാനും താന്‍ അവരെ നോക്കിക്കോളും എന്നും പറയാന്‍ തുടങ്ങി. ഞാന്‍ വീട്ടിലേക്ക് ചെല്ലുമ്പോള്‍ അവര്‍ക്ക് ധാരാളം സമ്മാനങ്ങള്‍ കൊണ്ടുവരുമെന്നും പുറത്തുപോകുമ്പോഴെല്ലാം പണം നല്‍കുമെന്നും അവര്‍ പ്രതീക്ഷിച്ചു.

യഥാര്‍ത്ഥത്തില്‍ താന്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ രണ്ട് ജോലികള്‍ ചെയ്താണ് ജീവിച്ചിരുന്നത്. ആ സമയത്തൊന്നും അവര്‍ എന്നെ വിളിച്ചിരുന്നില്ല. എന്നാല്‍ എനിക്ക് ജോലി കിട്ടി എന്ന് അറിഞ്ഞതിന്റെ പിറ്റേ ദിവസം തൊട്ട് എന്നും രാവിലെ ഗുഡ് മോണിംഗ് മെസേജുകള്‍ വരാന്‍ തുടങ്ങി. അവര്‍ പതിവായി വിളിക്കാനും തുടങ്ങി. ഈ ആളുകള്‍ എത്രമാത്രം വിഷാംശമുള്ളവരാണെന്ന് ഞാന്‍ പതുക്കെ മനസിലാക്കാന്‍ തുടങ്ങി.

Tips for Sleep: ഉറക്കമുണരുമ്പോള്‍ കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ കഴിയുന്നില്ലേ..!! കാരണം ഇതാകാം

അതിനാല്‍ എല്ലാത്തിനും അതിര് വെക്കാന്‍ തുടങ്ങി. അവരെ വിളിക്കുന്നതും മെസേജ് അയയ്ക്കുന്നതും പതുക്കെ നിര്‍ത്തി. എന്റെ ജീവിതത്തെക്കുറിച്ച് അവരോട് പറയുന്നത് ഞാന്‍ നിര്‍ത്തി. കൊവിഡ് കാലത്ത് വര്‍ക്ക് ഫ്രം ഹോമിനിടെ ഞാന്‍ പുതിയ ബിസിനസും ആരംഭിച്ചു. ഇത് നന്നായി പോകാന്‍ തുടങ്ങിയതോടെ ജോലി ഞാന്‍ ഉപേക്ഷിച്ചു. മറ്റ് ബിസിനസുകളില്‍ നിക്ഷേപം തുടങ്ങി.

ഈ സമയത്ത് എന്റെ ജോലി നഷ്ടപ്പെട്ടു എന്നും ഏറെ പ്രയാസപ്പെടുന്നുണ്ട് എന്നും ഞാന്‍ വീട്ടുകാരോട് പറഞ്ഞു. ഇതോടെ അവര്‍ എന്നെ വിളിക്കുന്നത് നിര്‍ത്തി. ജീവിച്ച് പോകാന്‍ ചെറിയ ഒരു ജോലി ഉണ്ട് എന്നും എന്നാല്‍ അത് ഒന്നിനും തികയുന്നില്ല എന്നും ഞാന്‍ വീട്ടുകാരോട് പറഞ്ഞു. ഇപ്പോള്‍ അവര്‍ എന്നെ വല്ലപ്പോഴും സന്ദര്‍ശിക്കുമ്പോള്‍ വിമാന ടിക്കറ്റ് അവര്‍ തന്നെയാണ് കൊടുക്കുന്നത്.

അവര്‍ക്ക് ഇപ്പോള്‍ അധികം പുറത്ത് പോകണം എന്ന് പറയാറില്ല. ഞാന്‍ ഒരു ചെറിയ അപ്പാര്‍ട്ട്‌മെന്റ് വാടകയ്ക്കെടുക്കുകയും അവിടെയാണ് താമസിക്കുന്നതെന്ന് പറയുകയും ചെയ്തു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഞാന്‍ ഒരു പെന്റ്ഹൗസിലാണ് താമസിക്കുന്നത്. എന്റെ പഴയ വസ്ത്രങ്ങള്‍ നിറച്ച രണ്ട് സ്യൂട്ട്‌കേസുകളും ചില പുസ്തകങ്ങളും മറ്റും സൂക്ഷിച്ചിട്ടുണ്ട്. അതാണ് വീട്ടുകാര്‍ ഇവിടേക്ക് വരുമ്പോള്‍ താമസിക്കുന്ന വാടകവീട്ടിലേക്ക് ഞാന്‍ കൊണ്ടുപോകുന്നത്.

മാതാപിതാക്കള്‍ എന്നെ സന്ദര്‍ശിക്കുമ്പോള്‍ ഞാന്‍ തന്റെ സഹായിയോട് ഒരു ഫ്‌ലാറ്റ് വാടകയ്ക്കെടുക്കാനും പഴയ സാധനങ്ങള്‍ അവിടെ വയ്ക്കാനും ആവശ്യപ്പെടും. ഇതുവരെ അവര്‍ക്ക് ഇത് സംബന്ധിച്ച് ഒരു സൂചനയും ഇല്ല. ഇപ്പോള്‍ ഞാന്‍ എന്റെ കുടുംബത്തെ ഇഷ്ടപ്പെടുന്നു. അവരെ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഇത് ഞാന്‍ അവരോട് പറയില്ല. അവര്‍ ഇപ്പോഴും എന്നെ വിദേശത്ത് ബുദ്ധിമുട്ടുന്ന കുടുംബാംഗം എന്ന നിലയില്‍ തന്നെ കണ്ട് കൊള്ളട്ടേ. എന്നാല്‍ എപ്പോഴെങ്കിലും എന്റെ കുടുംബം പ്രതിസന്ധിയിലായാല്‍ ഒരു അജ്ഞാതനായി അവരെ സഹായിക്കാന്‍ ഞാന്‍ തയ്യാറാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+