ഡൈവര്‍ക്ക് നേരെ ചാടി ടൈഗര്‍ ഷാര്‍ക്ക്.... ഞെട്ടിത്തരിച്ച് യുവതി; രക്ഷപ്പെടാന്‍ ചെയ്തത് ഇങ്ങനെ
ലണ്ടന്‍: സ്രാവുകള്‍ അപകടകാരികളാണ്. എപ്പോഴാണ് വെള്ളത്തില്‍ നിന്ന് അവ ചാടി വീഴുന്നതെന്ന് നമുക്ക് പറയാനാവില്ല. ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലും, അമേരിക്കയിലും അടുത്തിടെ ധാരാളം സ്രാവുകളുടെ ആക്രമണം നടക്കാറുണ്ട്. അതുകൊണ്ട് കടലില്‍ ഇറങ്ങുന്നവര്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കാറുണ്ട്.
സര്‍ഫിങ് നടത്തുന്നവരെയാണ് കൊലയാളി സ്രാവുകള്‍ അധികവും ആക്രമിക്കാറുള്ളത്. സോഷ്യല്‍ മീഡിയയില്‍ ഒരു ഡൈവര്‍ക്ക് നേരെ സ്രാവ് കുതിച്ച് ചാടുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. യുവതി ഞെട്ടിച്ചരിച്ച് മാറുന്നതും വീഡിയോയില്‍ കാണാം. വിശദമായ വിവരങ്ങളിലേക്ക്....

image credit: juansharks
ഇവിടെ ടൈഗര്‍ സ്രാവാണ് വില്ലനായി മാറിയിരിക്കുന്നത്. ഒരു ഡൈവറെ ഈ സ്രാവ് ആക്രമിക്കാന്‍ ശ്രമിക്കുന്നതാണ് വീഡിയോയിലുള്ളത്. യുവാന്‍ ഒലിഫാന്റ് എന്ന ഫോട്ടോഗ്രാഫറാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഓഷ്യന്‍ റംസി എന്ന ഡൈവര്‍ കടലിലേക്ക് ചാടാനുള്ള ശ്രമത്തിനിടെയാണ് സംഭവം നടന്നത്. റംസി നീന്തലിനുള്ള വസ്ത്രവും അണിഞ്ഞ് റെഡിയായി നില്‍ക്കുകയായിരുന്നു. ചാടാനുള്ള ശ്രമത്തിലായിരുന്നു റംസി. ഇതിനിടെയാണ് എവിടെ നിന്നോ ഒരു ടൈഗര്‍ ഷാര്‍ക്ക് ഇവര്‍ക്ക് നേരെ ആക്രമിക്കാനായി ചാടി വീണത്.

image credit: juansharks
ക്യൂന്‍ നിക്കി എന്നാണ് ടൈഗര്‍ ഷാര്‍ക്കിന്റെ പേര്. അതേസമയം യുവതി ആകെ ഞെട്ടിത്തരിച്ച് പോയി ഈ സ്രാവിന്റെ ആക്രമണത്തില്‍. എന്നാല്‍ അധികമൊന്നും ആലോചിക്കാതെ യുവതി പിന്നോട്ട് കയറി രക്ഷപ്പെടുകയായിരഹുന്നു. മഹാഭാഗ്യം കൊണ്ട് യുവതിക്ക് പെട്ടെന്ന് പ്രതികരിക്കാനും, രക്ഷപ്പെടാനും സാധിച്ചത്. അതിന് സാധിച്ചില്ലെങ്കില്‍ യുവതിയുടെ കാലും വലിച്ച് അത് സമുദ്രത്തിനടിയിലേക്ക് കൊണ്ടുപോകുമായിരുന്നു. ജീവന് തന്നെ നഷ്ടപ്പെടുമായിരുന്നു ആക്രമണത്തില്‍ നിന്നാണ് സ്വയം പ്രതിരോധത്തിലൂടെ യുവതി രക്ഷപ്പെട്ടത്.

image credit: juansharks
യുവതി രക്ഷപ്പെട്ടതില്‍ പലരും ആശ്വാസമുണ്ടെന്നാണ് അറിയിച്ചത്. എന്നാല്‍ യുവതി ഈ ആക്രമണം കൊണ്ടൊന്നും ഭയന്ന് പിന്മാറിയില്ല. വീണ്ടും കടലിലേക്ക് തന്നെ ഡൈവ് ചെയ്യാനായി പോകുന്ന യുവതിയെയും കാണാം. സ്രാവുകളുടെ സ്വഭാവം വിലയിരുത്താന്‍ കൂടിയാണ് യുവതി ശ്രമിച്ചതെന്നാണ് വീഡിയോയില്‍ പറയുന്നത്. അതിന് ശേഷം ബാക്കിയുള്ളവരെ കടലിലെ കാഴ്ച്ചകള്‍ അറിയാന്‍ വെള്ളത്തില്‍ ഇറക്കാനായിരുന്നു ഇവരുടെ പ്ലാന്‍. എന്തായാലും സ്രാവുകളുടെ സാന്നിധ്യം ശക്തമായി ഉള്ളതിനാല്‍ യുവതി ആ നീക്കം ഉപേക്ഷിച്ചെന്നാണ് വ്യക്തമാകുന്നത്.

അബുദാബി എത്ര സുന്ദരം; ഒരു യാത്ര പോയാലോ? കാണേണ്ട സ്ഥലങ്ങളാണ് ഇവയാണ്
ഇന്‍സ്റ്റഗ്രാമില്‍ അതിവേഗമാണ് ഈ വീഡിയോ വൈറലായത്. ഏഴ് മില്യണ്‍ കാഴ്ച്ചക്കാര്‍ ഇതിനോടകം ഉണ്ടായിരിക്കുകയാണ്. എന്നാല്‍ യുവതി വീണ്ടും വെള്ളത്തില്‍ ഇറങ്ങിയതില്‍ പലരും ഭയം രേഖപ്പെടുത്തിയിട്ടുണ്ട്. നിങ്ങളുടെ ഇന്‍ഷുറന്‍സിനെ പറ്റി സംസാരിക്കാന്‍ സമയമായി എന്നാണ് ഒരാള്‍ കമന്റായി കുറിച്ചത്. ഇങ്ങനെ ഒരു ആക്രമണം നടന്നിട്ടും നിങ്ങള്‍ എങ്ങനെ വെള്ളത്തില്‍ ഇറങ്ങാന്‍ ധൈര്യം കിട്ടിയെന്നാണ് മറ്റൊരാള്‍ ചോദിക്കുന്നത്. സ്രാവിന്റെ കടി കിട്ടാന്‍ തന്നെ തീരുമാനിച്ചോ എന്നാണ് ഒരാള്‍ ചോദിച്ചിരിക്കുന്നത്.
-
പണമിടപാടുകളില്‍ ചില അബന്ധങ്ങള്‍ പറ്റാം, ബിസിനസ്സിൽ തളർച്ച, വെണ്‍പവിഴം ധരിക്കുക, സാമ്പത്തിക വാരഫലം -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ?












Click it and Unblock the Notifications