Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ വാങ്ങുമെന്ന പ്രവചനം സത്യമായി, ഇനി സംഭവിക്കാന്‍ പോകുന്നത് ഇക്കാര്യങ്ങള്‍

വാഷിംഗ്ടണ്‍: ഒരു ടിക് ടോക്കര്‍ ലോക്ഡൗണ്‍ സമയത്ത് വലിയ പ്രവചനങ്ങള്‍ നടത്തിയിരുന്നു. താന്‍ ടൈം ട്രാവലറാണെന്ന് അവകാശപ്പെട്ടായിരുന്നു ഈ പ്രവചനങ്ങള്‍ നടത്തിയത്. പക്ഷേ ഇയാളുടെ വാദങ്ങള്‍ ഇപ്പോള്‍ ശരിയായിരിക്കുകയാണ്. ട്വിറ്റര്‍ ലോക കോടീശ്വരന്‍ ഇലോണ്‍ മസ്‌ക് വാങ്ങുമെന്നായിരുന്നു പ്രവചനം. അതുപോലെ തന്നെ സംഭവിച്ചിരിക്കുകയാണ്.

അതേസമയം മസ്‌കിന്റെ ജീവിതത്തില്‍ ഇനി എന്തെല്ലാം സംഭവിക്കുമെന്ന് ഈ ടൈം ട്രാവലര്‍ വെളിപ്പെടുത്തുന്നു. ഇതോടെ ഇയാളുടെ ഫോളോവേഴ്‌സും വര്‍ധിച്ചിരിക്കുകയാണ്. നിരവധി പേരാണ് ഈ ടൈം ട്രാവലറുടെ ആരാധകരായി മാറിയിരിക്കുന്നത്. വിശദമായ വിവരങ്ങളിലേക്ക്....

1

താന്‍ വര്‍ഷം മൂവായിരത്തില്‍ നിന്നാണ് വരുന്നതെന്നാണ് ഈ ടൈം ട്രാവലര്‍ അവകാശപ്പെടുന്നത്. ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കുമെന്ന് നേരത്തെ പ്രവചിച്ചുവെന്നാണ് ഇയാള്‍ പറയുന്നത്. അത് മാത്രമല്ല മസ്‌കിന്റെ ജീവിതത്തിലും ഭാവിയില്‍ നടക്കാനിരിക്കുന്ന സുപ്രധാന സംഭവങ്ങളും ഈ ടിക് ടോക്കര്‍ പ്രവചിക്കുന്നുണ്ട്. മാസങ്ങള്‍ക്ക് മുമ്പേ താന്‍ ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ വാങ്ങുമെന്ന് പ്രവചിച്ചെന്നും, ഡൊണാള്‍ഡ് ട്രംപിനുള്ള ട്വിറ്റര്‍ വിലക്ക് നീക്കുമെന്നും പറഞ്ഞിരുന്നുവെന്നാണ് ടൈം ട്രാവലര്‍ അവകാശപ്പെടുന്നത്.

2

നേരത്തെ യുഎസ് തിരഞ്ഞെടുപ്പ് ഫലത്തിന്റെ സമയത്താണ് ട്വിറ്ററില്‍ നിന്ന് ട്രംപിനെ ബാന്‍ ചെയ്തത്. എന്നാല്‍ എല്ലാവരെയും ഞെട്ടിക്കുന്ന കാര്യമാണ് ഇനി പറയാനുള്ളതെന്ന് ടൈം ട്രാവലര്‍ പറയുന്നു. ടെസ്ലയുടെ സിഇഒ സ്ഥാനത്ത് നിന്ന് അദ്ദേഹം രാജിവെക്കുമെന്നാണ് പ്രവചനം. ഇക്കാര്യം എന്തായാലും സംഭവിക്കുമെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്. പകരം ട്വിറ്ററിന്റെ സിഇഒ സ്ഥാനം മസ്‌ക് ഏറ്റെടുക്കുമെന്നാണ് ഇയാള്‍ പറയുന്നത്. ഈ പ്രവചനം പലരെയും ഇഷ്ടക്കേട് സമ്പാദിക്കാന്‍ കാരണമാകുമെന്നും ടൈം ട്രാവലര്‍ പറഞ്ഞു.

3

ചര്‍മം സോഫ്റ്റാകും, മുടി കൊഴിച്ചില്‍ മറന്നേക്കൂ; അലോവേറ പൊളിയാണ്, ട്രൈ ചെയ്ത് നോക്കൂ

ടൈം ട്രാവലര്‍ 3000 എന്ന പേരിലാണ് ഇയാള്‍ ടിക് ടോക്കില്‍ വീഡിയോ പുറത്തിറക്കുന്നത്. പന്ത്രണ്ടായിരം ഫോളോവേഴ്‌സ് ഇയാള്‍ക്കുണ്ട് താന്‍ ടൈം ട്രാവലറാണെന്ന് തെളിയിക്കാന്‍ വേണ്ടിയാണ് ഇക്കാര്യം പറയുന്നതെന്നും യുവാവ് പറഞ്ഞു. അതേസമയം ഇയാളുടെ വാദങ്ങള്‍ക്ക് ആദ്യം തെളിവ് കൊണ്ടുവരാനാണ് യൂസര്‍മാര്‍ പറയുന്നത്. മസ്‌ക് ട്വിറ്റര്‍ വാങ്ങുമെന്ന് ഇതുവരെ ഇയാള്‍ പ്രവചനം നടത്തിയിട്ടില്ലെന്നാണ് ആരാധകര്‍ തന്നെ പറയുന്നത്. ഇത്രയും എളുപ്പമുള്ള കാര്യം പ്രവചിക്കാന്‍ നിങ്ങളുടെ ആവശ്യമില്ലെന്ന് പറഞ്ഞവരുമുണ്ട്. ആയിരം വര്‍ഷം മുമ്പ് നടന്ന ഒട്ടും പ്രസക്തിയില്ലാത്ത ഒരു കാര്യം നിങ്ങളെങ്ങനെ ഓര്‍ത്തിരിക്കുമെന്നും മറ്റൊരാള്‍ കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+