Get Updates
Get notified of breaking news, exclusive insights, and must-see stories!

വാലന്റൈന്‍സ് ദിനത്തില്‍ ഭൂമിയില്‍ അക്കാര്യം സംഭവിക്കും; ആളുകളെ കാണാതാവും, പോകുന്നത് ഇവിടേക്ക്!!

വാഷിംഗ്ടണ്‍: ടൈം ട്രാവലില്‍ എത്രത്തോളം സത്യാവസ്ഥയുണ്ടെന്ന് അറിയില്ല. പക്ഷേ ഒരു യുവാവ് സോഷ്യല്‍ മീഡിയയില്‍ തന്റെ പ്രവചനങ്ങള്‍ കൊണ്ട് തരംഗം തീര്‍ക്കുകയാണ്. ഈനോ അലാറിക് എന്ന യുവാവാണ് തുടര്‍ പ്രവചനങ്ങള്‍ കൊണ്ട് എല്ലാവരെയും ഞെട്ടിക്കുന്നത്. ഇയാള്‍ 2671ല്‍ നിന്ന് വന്ന ടൈം ട്രാവലറാണെന്ന് അവകാശപ്പെടുന്നു.

ടിക് ടോക്കറായ ഈനോയ്ക്ക് 26000 ഫോളോവേഴ്‌സുണ്ട്. ഭാവിയില്‍ നടക്കാന്‍ പോകുന്ന കാര്യങ്ങള്‍ മുന്‍കൂട്ടി പറഞ്ഞാണ് ഈനോ വലിയൊരു ആരാധകരെ ഉണ്ടാക്കിയെടുത്തത്. ഈനോ പറയുന്ന കാര്യങ്ങള്‍ സംഭവിക്കുമോ എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് സോഷ്യല്‍ മീഡിയ യൂസര്‍. എന്തൊക്കെയാണ് പ്രവചിച്ചതെന്ന് നമുക്കൊന്ന് പരിശോധിക്കാം....

1

വലിയൊരു ദ്വാരത്തിലേക്ക് ആളുകള്‍ തനിയെ വന്ന് വീഴുമെന്നും ഇവരെ കാണാതാവുമെന്നുമാണ് ടൈം ട്രാവലര്‍ പ്രവചിക്കുന്നത്. ഇങ്ങനെ വീഴുന്നവര്‍ ഭൂതകാലത്തേക്ക് മടങ്ങി പോകുമെന്നാണ് ഈനോ അവകാശപ്പെടുന്നത്. അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയിലാണ് ഈ പോര്‍ട്ടല്‍ തുറന്ന് വരികയെന്നും ഇയാള്‍ പറയുന്നു. 2023ലെ വാലന്റൈന്‍സ് ദിനത്തില്‍ ഈ അത്ഭുതം നടക്കും.അത് അപകടമോ നല്ലതോ എന്ന് സ്വയം തീരുമാനിക്കുക. ആദ്യ പോര്‍ട്ടലാണ് ഇതിലൂടെ തുറക്കുക. രണ്ട് മൈല്‍ വീതിയുള്ളതായിരിക്കും ഈ ദ്വാരം.

2

അതേസമയം ഈ ദ്വാരത്തിലൂടെ അപ്രത്യക്ഷരാകുന്നവര്‍ നേരെ എത്തുന്നത് 25000 ബിസിയിലായിരിക്കുമെന്നും ഈനോ അലാറിക് പറയുന്നു. ഇത് ആദ്യത്തെ പോര്‍ട്ടല്‍ മാത്രമാണ്. ഭൂതകാലവുമായി ബന്ധിപ്പിക്കുന്ന കൂടുതല്‍ പോര്‍ട്ടലുകള്‍ ലോകത്തിന്റെ പല ഭാഗത്തും പ്രത്യക്ഷപ്പെടും. എന്നാല്‍ ഇവയെല്ലാം പല കാലങ്ങളുമായി മനുഷ്യരെ ബന്ധിപ്പിക്കുന്നതായിരിക്കുമെന്നും ഈനോ അവകാശപ്പെടുന്നു. ഈ വീഡിയോയ്ക്ക് 1900 ലൈക്കുകളില്‍ കൂടുതല്‍ ലഭിച്ചിട്ടുണ്ട്. ലോകത്ത് ഇതുവരെ കാണാത്ത വിധത്തിലുള്ള പ്രകൃതി ദുരന്തം ഉണ്ടാവുമെന്നും, അത് വളരെ പെട്ടെന്ന് തന്നെ സംഭവിക്കുമെന്നും ഈനോ വെളിപ്പെടുത്തി.

3

സാന്‍ഫ്രാന്‍സിസ്‌കോയിലെ പോര്‍ട്ടലിലൂടെ നിരവധി പേര്‍ കാണാതാവുമെന്നാണ് ഈനോയുടെ മുന്നറിയിപ്പ്. നേരത്തെ ഭൂമിയിലേക്ക് അന്യഗ്രഹജീവികള്‍ ഉടനെത്തുമെന്നും ഈനോ വെളിപ്പെടുത്തിയിരുന്നു. ക്രിസ്മസ് ദിനത്തില്‍ ഭൂമിയിലെത്തുന്ന അന്യഗ്രഹജീവികള്‍ ഓരോ സര്‍ക്കാരിനെയും വരുത്തിയിലാക്കും. അതിനുള്ളില്‍ കടന്നുകയറും. തുടര്‍ന്ന് ഭൂമിക്കെതിരെ യുദ്ധം പ്രഖ്യാപിക്കുമെന്നും, അത് മനുഷ്യവംശത്തിന് വലിയ നാശനഷ്ടങ്ങള്‍ വരുത്തി വെക്കുമെന്നും ഈനോ മുന്നറിയിപ്പ് നല്‍കുന്നു. ഭൂമി അന്യഗ്രഹ ജീവികളുടേതാണെന്നും ഇയാള്‍ പറഞ്ഞിരുന്നു.

4

ഭൂമിയില്‍ പിരമിഡുകള്‍ നിര്‍മിച്ചത് അന്യഗ്രഹ ജീവികളാണ്. അത് ഭൂമിയിലുള്ള അവരുടെ അവകാശവാദത്തിന് വേണ്ടിയാണ്. മനുഷ്യര്‍ ഈ യുദ്ധത്തില്‍ പിടിച്ച് നില്‍ക്കാന്‍ വളരെയേറെ ബുദ്ധിമുട്ടുമെന്നും, നിരവധി ജീവനുകള്‍ നഷ്ടമാകുമെന്നും ഇയാള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതെല്ലാം ഉടന്‍ നടക്കാനിരിക്കുന്ന കാര്യങ്ങളാണെന്നും ടൈം ട്രാവലര്‍ പറയുന്നു. അതേസമയം ഇതിനെതിരെ വിമര്‍ശനങ്ങളും ധാരാളം ഉയര്‍ന്നിട്ടുണ്ട്. എന്തിനാണ് ഇത്രയേറെ ദുരന്തങ്ങള്‍ മാത്രം പ്രവചിക്കുന്നതെന്ന് പലരും ചോദിക്കുന്നുണ്ട്.

5

വിദേശ യാത്ര ആഗ്രഹിക്കുന്നുണ്ടോ? ഓസ്‌ട്രേലിയ തിരഞ്ഞെടുക്കൂ; പോകേണ്ടത് ഈ സ്ഥലങ്ങളില്‍

ഈനോ യഥാര്‍ഥ ടൈം ട്രാവലറാണെന്ന് വിശ്വസിക്കുന്ന നിരവധി പേര്‍ ഇയാളുടെ ആരാധകരായുണ്ട്. ഒരുപാട് ടിവി പ്രോഗ്രാം കാണുന്നത് കൊണ്ടായിരിക്കും ഇങ്ങനൊക്കെ പ്രവചിക്കാന്‍ സാധിക്കുന്നതെന്ന് ഒരു യൂസര്‍ പരിഹസിക്കുന്നുണ്ട്. അതേസമയം ഈ തിയതി ഞങ്ങള്‍ കുറിച്ച് വെച്ചിട്ടുണ്ടെന്നും, മറ്റൊരു കാലത്തേക്ക് പോകാന്‍ ഞങ്ങള്‍ കാത്തിരിക്കുകയാണെന്നും മറ്റൊരാള്‍ പറയുന്നു. ടൈം ട്രാവലര്‍മാര്‍ യഥാര്‍ത്ഥത്തില്‍ ഉള്ളതാണെന്നും, മറ്റൊരു കാലത്തേക്ക് തീര്‍ച്ചയായും യാത്ര ചെയ്യാന്‍ സാധിക്കുമെന്നും ഇവര്‍ പറഞ്ഞു. ഇതില്‍ വീഴുന്നവര്‍ ജീവിച്ചിരിക്കുമോ എന്ന് ചോദിച്ചവരാണ് ധാരാളം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+