60 ദിവസത്തിനുള്ളില്‍ ഭൂമിയില്‍ അവരെത്തും; ടെെം ട്രാവലറുടെ പ്രവചനം, 5 കാര്യങ്ങള്‍ സംഭവിച്ചിരിക്കും!!
വാഷിംഗ്ടണ്‍: ഭാവിയില്‍ നിന്ന് ഇപ്പോഴത്തെ കാലത്തേക്ക് യാത്ര ചെയ്യാനാവുമോ? ഹോളിവുഡ് ചിത്രങ്ങളിലൊക്കെ കണ്ടുവരുന്ന ടൈം ട്രാവലിനെ കുറിച്ചാണ് പറയുന്നത്. ഒരിക്കലും സാധ്യമല്ല എന്നായിരിക്കും എല്ലാവര്‍ക്കും പറയാനുള്ളത്. എന്നാല്‍ സംഭവിക്കുമെന്ന് ഒരു യുവാവും അദ്ദേഹത്തിന്റെ ആരാധകരും പറയും. അഞ്ച് ഞെട്ടിക്കുന്ന പ്രവചനങ്ങളാണ് ഈ ടൈം ട്രാവലര്‍ നടത്തിയിരിക്കുന്നത്.
ദിവസങ്ങള്‍ക്കുള്ളില്‍ അത് ഭൂമിയില്‍ സംഭവിക്കുമെന്നാണ് ഇയാള്‍ പറയുന്നത്. നിരവധി ആരാധകരാണ് ഈ ടൈം ട്രാവലര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ഉള്ളത്. ഇയാള്‍ ഭാവിയില്‍ നിന്ന് വന്നയാളാണെന്നാണ് അവകാശപ്പെടുന്നത്. വിശദമായ വിവരങ്ങളിലേക്ക്....

താന്‍ 2671ാം വര്‍ഷത്തില്‍ നിന്ന് വന്ന ടൈം ട്രാവലറാണെന്ന് ഇയാള്‍ അവകാശപ്പെടുന്നു. യഥാര്‍ത്ഥത്തില്‍ ടൈം ട്രാവലറാണെന്നും ഇയാള്‍ പറയുന്നു. ടിക് ടോക്കിലെ പ്രമുഖന്‍ ഇനോ ആള്‍റിച്ചാണ് ഈ ടൈം ട്രാവലറാണ്. ഇയാള്‍ ഭാവിയില്‍ നിന്ന് വന്നതാണെന്നതിന് തെളിവൊന്നും ഇല്ല. എന്നാല്‍ ഇയാളുടെ അഞ്ച് പ്രവചനങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയെ ഞെട്ടിച്ചിരിക്കുന്നത്. ഈ അഞ്ചും മുമ്പ് സംഭവിച്ചതാണെന്നും, താന്‍ കണ്ടതാണെന്നും ഇയാള്‍ അവകാശപ്പെടുന്നു. ഭൂമിയുടെ ഭാവി തന്നെ മാറ്റിമറിക്കുന്ന കാര്യങ്ങളായിരിക്കും ഇതെന്നാണ് ഇയാള്‍ പറയുന്നത്.

Aloe vera: അലോവെറ ഉപയോഗിച്ച് തുടങ്ങിക്കോളൂ; മാറ്റങ്ങള്‍ ഉടന്‍ അറിയാം, ഗുണങ്ങള്‍ ഇങ്ങനെ
ഈ അഞ്ച് തിയതികള്‍ ഓര്‍ത്തുവെച്ചോളൂ എന്നാണ് പറഞ്ഞിരിക്കുന്നത്. ഇനി വെറും മാസങ്ങള്‍ക്കുള്ളില്‍ ഭൂമിയില്‍ അന്യഗ്രഹജീവികള്‍ എത്തുമെന്നാണ് ഇയാളുടെ വമ്പന്‍ പ്രവചനം. കൂറ്റന്‍ ഉല്‍ക്കാശിലയില്‍ കയറി അന്യഗ്രഹജീവികള്‍ ഭൂമിയില്‍ എത്തുമെന്നാണ് ഇനി ആള്‍ച്ചര്‍ പറയുന്നു. അത് മാത്രമല്ല തിയതിയും ഇയാള്‍ തന്നെ പറയുന്നു. ഡിസംബര്‍ എട്ടിന് ഇത് ഭൂമിയിലെത്തുമെന്നാണ് പ്രവചനം. എന്നാല്‍ ഇതല്ല ഇയാളുടെ പ്രവചനങ്ങളില്‍ ആദ്യം നടക്കുമെന്ന് പറയുന്നത്.

ഒരു ഉല്‍ക്കാ ശില ഭൂമിയില്‍ ഇടിച്ചറിങ്ങും. അതിനുള്ളില്‍ പുതിയ തരത്തിലുള്ള ഇരുമ്പിന്റെയോ ഉരുക്കിന്റെയോ ഉല്‍പ്പന്നങ്ങളുണ്ടാവും. അതോടൊപ്പം അന്യഗ്രഹ ജീവികളും ഭൂമിയിലേക്ക് എത്തുമെന്നാണ് ഇയാള്‍ ഇക്കാര്യം വിശദീകരിക്കുന്നത്. നാല് സംഭവങ്ങള്‍ വേറെയും ഇയാള്‍ പറയുന്നുണ്ട്. ഇതെല്ലാം അടുത്ത ആറുമാസത്തിനുള്ളില്‍ നടക്കുമെന്നും ഇയാള്‍ പറയുന്നു. ആദ്യത്തെ സംഭവം നവംബര്‍ മുപ്പതിനാണ് നടക്കുക. ഭൂമിക്ക് സമാനമായ ഒരു ഗ്രഹത്തെ ഈ ദിവസം കണ്ടെത്തുമെന്നാണ് ആള്‍റിച്ച് പറയുന്നത്. ജെയിംസ് വെബ് ടെലസ്‌കോപ്പിലൂടെയാണ് ഈ ഗ്രഹം കണ്ടെത്തുകയെന്നും അവകാശപ്പെടുന്നുണ്ട്.

അന്യഗ്രഹ ജീവികള്‍ ഭൂമിയിലെത്തിയ ശേഷം മറ്റൊരു കാര്യം മാസങ്ങള്‍ക്കുള്ളില്‍ നടക്കും. പുരാതന ശേഷിപ്പുകള്‍ നാല് കൗമാരക്കാര്‍ കണ്ടെത്തും. ഒപ്പം ഒരു ഉപകരണവും കണ്ടെത്തും. അതിലൂടെ മറ്റ് ക്ഷീരപഥങ്ങളിലേക്ക് എത്താന്‍ സാധിക്കും. നിരവധി നക്ഷത്രസമൂഹങ്ങള്‍ വേറെയുമുണ്ട് എന്നാണ് ഇയാളുടെ പ്രവചനത്തിലുള്ളത്. അടുത്ത വര്‍ഷം മെയ് മാസത്തില്‍ ഒരു പുരാതന കാലം മുതലുള്ള ഒരു ജീവി വര്‍ഗത്തെ മരിയാന ട്രെഞ്ചില്‍ വെച്ച് കണ്ടെത്തുമെന്നാണ് നാലാമത്തെ പ്രവചനം.

അഞ്ചാമത്തെ പ്രവചന പ്രകാരം യുഎസിന്റെ പശ്ചിമ തീരം സുനാമിയില്‍ മുങ്ങുമെന്നാണ് പറയുന്നത്. 750 ഉയരമുള്ള മെഗാ സുനാമി തന്നെ സാന്‍ഫ്രാന്‍സിസ്‌കോ അടങ്ങുന്ന യുഎസ്സിന്റെ പശ്ചിമ തീരത്ത് നാശം വിതയ്ക്കുമെന്നാണ് മുന്നറിയിപ്പ്. മുമ്പും ഇയാള്‍ പ്രവചനം നടനത്തിയിട്ടുണ്ട്. മൂന്നടി വലിപ്പമുള്ള ചിലന്തിയെ കണ്ടെത്തുമെന്നും, ഒരടി നീളമുള്ള ഉറുമ്പിനെ കണ്ടെത്തുമെന്നും ഇയാള്‍ നേരത്തെ പ്രവചിച്ചിട്ടുണ്ട്. ഒന്നിനും ആധികാരികത ഇല്ല എന്നത് വാസ്തവമാണ്.












Click it and Unblock the Notifications