കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടൈം ട്രാവലറുടെ പ്രവചനം ശരിയായി; അന്യഗ്രഹജീവികളുമായി ബന്ധപ്പെടാന്‍ ശാസ്ത്രജ്ഞര്‍, വൈറല്‍!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: യുഎസ്സില്‍ ട്രൈം ട്രാവലര്‍ നടത്തിയ പ്രവചനങ്ങള്‍ സത്യമാകുന്നു. ശാസ്ത്രലോകം അന്യഗ്രഹ ജീവികളുമായുള്ള ആശയവിനിമയം സാധ്യമാക്കാനുള്ള ശ്രമത്തിലാണ്. ഇതിനായി എലിയന്‍ കണ്‍ട്രോള്‍ പ്രോട്ടോക്കോള്‍ എന്ന സംവിധാനം ഒരുക്കാന്‍ പോവുകയാണ്. ടിക് ടോക്കില്‍ ഒരു ടൈം ട്രാവലര്‍ നടക്കാന്‍ പോകുന്ന ചില കാര്യങ്ങളെ കുറിച്ച് പറഞ്ഞിരുന്നു.

അതിന് സമാനമായ കാര്യങ്ങളാണ് ഇപ്പോള്‍ നടക്കാന്‍ പോകുന്നത്. അതേസമയം അന്യഗ്രഹജീവികള്‍ ഭൂമിക്ക് ഭീഷണിയാവുമെന്നും പറഞ്ഞ കാര്യത്തിലുണ്ടായിരുന്നു. അങ്ങനെയെങ്കില്‍ ഈ സംവിധാനത്തിലൂടെ അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ടാല്‍ അത് വലിയ അപകടങ്ങള്‍ക്കും വഴിവെച്ചേക്കാം. വിശദമായ വിവരങ്ങളിലേക്ക്.....

1

3000ത്തില്‍ നിന്നാണ് ഈ ടൈം ട്രാവലര്‍ എത്തിയത്. യുഎസ് സൈന്യം അന്യഗ്രഹ ജീവികളുമായി ബന്ധപ്പെടുമെന്നായിരുന്നു ഇയാളുടെ പ്രവചനം. ടൈം ട്രാവലര്‍ 3000 എന്ന പേരിലാണ് ഇയാള്‍ ടിക് ടോക്കില്‍ അറിയപ്പെടുന്നത്. ഇയാളുടെ പ്രവചനങ്ങളില്‍ കുറച്ചൊക്കെ നേര്രതെ ശരിയായിരുന്നു. അടുത്തായി നടക്കുന്ന മൂന്ന് കാര്യങ്ങളെ കുറിച്ചാണ് ഇയാള്‍ പ്രവചിച്ചിരുന്നത്. ഈ വര്‍ഷം നവംബറില്‍ യുഎസ് സൈന്യം അന്യഗ്രഹജീവികളുമായി ബന്ധപ്പെടുമെന്നും, സമുദ്രത്തിന് മുകളില്‍ പറക്കുംതളികകള്‍ കാണാനാവുമെന്നും ടൈം ട്രാവലര്‍ പ്രവചിച്ചിരുന്നു.

2

സൂക്ഷിക്കണം, ഈ ഭംഗിയില്‍ വീണുപോകരുത്, ഒരു വിഷസര്‍പ്പം ഇതിലുണ്ട്; 11 സെക്കന്‍ഡില്‍ കണ്ടെത്തണംസൂക്ഷിക്കണം, ഈ ഭംഗിയില്‍ വീണുപോകരുത്, ഒരു വിഷസര്‍പ്പം ഇതിലുണ്ട്; 11 സെക്കന്‍ഡില്‍ കണ്ടെത്തണം

അതുപോലെ കാര്യങ്ങള്‍ നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിമാനങ്ങള്‍ക്ക് മുകളില്‍ പലരും പറക്കുംതളികകളെ കണ്ടെന്നായിരുന്നു പറഞ്ഞിരുന്നത്. ഇപ്പോഴിതാ ശാസ്ത്രസംഘം തന്നെ അന്യഗ്രഹജീവികളുമായി ബന്ധപ്പെടാന്‍ ഒരുങ്ങുകയാണ്. അന്യഗ്രഹജീവികളില്‍ നിന്ന് സന്ദേശം ഭൂമിയിലുള്ളവര്‍ക്ക് ലഭിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ക്ക് കരുതുന്നത്. ഇതിനായി ഒരു പ്രോട്ടോക്കോള്‍ തയ്യാറാക്കുകയാണ് ശാസ്ത്രജ്ഞര്‍. ലോകത്താകമാനമുള്ള ശാസ്ത്രസംഘത്തിന് ഇതേ രീതി പിന്തുടരാന്‍ വേണ്ടിയാണ്, ആദ്യമേ ഒരു പ്രോട്ടോക്കോള്‍ ഒരുക്കുന്നത്.

3

28കാരനുമായി തീവ്രപ്രണയം, പോളണ്ടില്‍ നിന്ന് പാകിസ്താനിലെത്തി 83കാരി; വിവാഹം വൈറല്‍28കാരനുമായി തീവ്രപ്രണയം, പോളണ്ടില്‍ നിന്ന് പാകിസ്താനിലെത്തി 83കാരി; വിവാഹം വൈറല്‍

സ്‌കോട്‌ലന്‍ഡിലെ സെന്റ് ആന്‍ഡ്രൂസാണ് ഇപ്പോഴത്തെ തന്ത്രത്തിന് പിന്നില്‍. ഇത് ടൈം ട്രാവലര്‍ പ്രവചിച്ചത് പോലെയാണ്. അന്യഗ്രഹ ജീവികളുമായി സംസാരിക്കേണ്ടത് മനുഷ്യരുടെ ആവശ്യമായി ശാസ്ത്രജ്ഞര്‍ കാണുന്നത്. സര്‍വകലാശാല ടീം സെര്‍ച്ച് ഫോര്‍ എക്‌സ്ട്രാടെറസ്റ്റിയല്‍ ഇന്റലിജന്‍സ് എന്ന സംവിധാനം ഒരുക്കിയിട്ടുണ്ട്. അന്യഗ്രഹ ജീവികളില്‍ നിന്നുള്ള സന്ദേശങ്ങള്‍ വേര്‍തിരിച്ചെടുക്കാന്‍ ഇവ സഹായിക്കും. കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞനായ ജോണ്‍ ഇലിയറ്റിനാണ് അതിന്റെ ചുമതല. ഇതുവരെയുള്ള തിയറികള്‍ വെച്ചല്ല ഇത് മുന്നോട്ട് പോകുന്നതെന്ന് ഇലിയറ്റ് പറഞ്ഞു.

4

അന്യഗ്രഹ ജീവികള്‍ മാനവരാശിയെ മൊത്തത്തില്‍ ആക്രമിക്കുമെന്ന കാര്യത്തില്‍ അല്ല ഞങ്ഹള്‍ ഫോക്കസ് ചെയ്യുന്നത്. അതിനുമപ്പുറത്തുള്ള കാര്യമാണ്. എങ്ങനെയാണ് ഇവരുമായി സംവദിക്കുകയെന്നാണ് ഞങ്ങള്‍ ചിന്തിക്കുന്നത്. അവരുമായുള്ള ആശയവിനിമയം പ്രധാനമാണ്. ഇതാണ് അങ്ങനൊരു തുടക്കത്തിന് പറ്റിയ സമയമെന്ന് ഇലിയറ്റ് പറയുന്നു. അന്യഗ്രഹജീവികള്‍ക്കായുള്ള തിരച്ചിലിനും, ആശയവിനിമയത്തിനും ഈ സംവിധാനം പോരായിരുന്നു. നേരത്തെ സ്ഥാപിക്കപ്പെട്ടതാണെങ്കിലും ഇവ നിശ്ചലയമായിരുന്നു. അതാണ് ഇപ്പോള്‍ മെച്ചപ്പെടുത്തി ആധുനികവത്കരിച്ചിരിക്കുന്നത്.

5

ചര്‍മം സോഫ്റ്റാകും, മുടി കൊഴിച്ചില്‍ മറന്നേക്കൂ; അലോവേറ പൊളിയാണ്, ട്രൈ ചെയ്ത് നോക്കൂ

അതേസമയം ടൈം ട്രാവലര്‍ മറ്റ് രണ്ട് കാര്യങ്ങള്‍ കൂടി പ്രവചിച്ചിരുന്നു. മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒരിക്കല്‍ കൂടി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്നും, 2024ല്‍ അദ്ദേഹം മത്സരരംഗത്തുണ്ടാവുമെന്നും ഇയാള്‍ പറയുന്നു. അതേസസമയം യുഎസ്സിലെ പ്രമുഖ നഗരമായ കന്‍സസിലെ വന്‍ ടൊര്‍ണാഡോ ചുഴലിക്കാറ്റ് ആഞ്ഞടിച്ച് സര്‍വതും തകര്‍ക്കുമെന്നാണ് പ്രവചനം. 2023 ഫെബ്രുവരിയില്‍ ഈ ചുഴലിക്കാറ്റ് ആഞ്ഞുവീശുമെന്നും, നൂറുകണക്കിന് പേര്‍ അതില്‍ മരിക്കുമെന്നും ടൈം ട്രാവലര്‍ പറഞ്ഞു.

English summary
time traveler from 300 prediction comes true, scientists working on contacting aliens goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X