കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2028ലാണ് ഇപ്പോഴുള്ളത്, ഭൂമിയില്‍ മനുഷ്യരേ ഉണ്ടാവില്ല; ഭാവി പ്രവചിച്ച് ടൈം ട്രാവലര്‍

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഭാവിയില്‍ നിന്നെല്ലാം മനുഷ്യര്‍ കഴിഞ്ഞ കാലത്തേക്ക് സഞ്ചരിക്കാനാവുമോ? അങ്ങനൊന്ന് നമ്മള്‍ കേട്ടിട്ടുള്ളത് സിനിമയില്‍ മാത്രമാണ്. കഴിഞ്ഞു പോയ സമയത്തിലേക്ക് പോകുന്ന യാതൊന്നും ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ഇനി കണ്ടുപിടിക്കാനും സാധ്യതയില്ലാത്തതാണ്. പക്ഷേ ഒരു യുവാവ് താന്‍ വന്നിരിക്കുന്നത് ഭാവിയില്‍ നിന്നാണെന്ന് അവകാശപ്പെടുന്നു.

ഞെട്ടിച്ച ചില വെളിപ്പെടുത്തലുകളും ഇയാള്‍ നടത്തിയിട്ടുണ്ട്. ഇത് പ്രകാരം വന്‍ അപകടങ്ങള്‍ മനുഷ്യവംശത്തിന് സംഭവിക്കും. അതേസമയം താന്‍ വന്നിരിക്കുന്നത് ഭാവിയില്‍ നിന്നാണെന്നതിന് തെളിവുകളും ഇയാള്‍ നല്‍കുന്നുണ്ട്. വിശദമായ വിവരങ്ങളിലേക്ക്...

1

താന്‍ ഭാവിയില്‍ ആണ് ഇപ്പോള്‍ കുടുങ്ങി കിടക്കുന്നതെന്ന് ഹാവിയര്‍ എന്ന ടിക് ടോക്കര്‍ പറയുന്നു. താന്‍ ജീവിക്കുന്നത് ഭൂമിക്ക് സര്‍വ നാശം സംഭവിച്ചതിന് ശേഷമുള്ള ലോകത്താണെന്നും ഇയാള്‍ പറയുന്നു. താന്‍ 2028ല്‍ കുടുങ്ങി പോയിരിക്കുകയാണെന്നും ഹാവിയര്‍ വെളിപ്പെടുത്തി. ഇതിന്റെ തെളിവായി ഒരു ആര്‍മി ബേസിന്റെ വീഡിയോയും ഇയാള്‍ പുറത്തുവിട്ടു. ഇതിനുള്ളില്‍ ഒരു മനുഷ്യന്‍ പോലുമില്ല. ഈ ഭൂമിയില്‍ മനുഷ്യരെല്ലാം വൈകാതെ ഇല്ലാതാവുമെന്നാണ് ഇയാളുടെ വാദം. അതിന്റെ തെളിവാണ് ആളൊഴിഞ്ഞ ഈ സൈനിക ബേസെന്നും ഹാവിയര്‍ അവകാശപ്പെടുന്നു.

2

ഭയന്ന് വിറച്ച് നായയുടെ കുരച്ചില്‍; വലിച്ചിഴച്ച് അദൃശ്യ രൂപം, അജ്ഞാത ശക്തി വീട്ടിലുണ്ടെന്ന് യുവതിഭയന്ന് വിറച്ച് നായയുടെ കുരച്ചില്‍; വലിച്ചിഴച്ച് അദൃശ്യ രൂപം, അജ്ഞാത ശക്തി വീട്ടിലുണ്ടെന്ന് യുവതി

ഇയാളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ഭൂമിയുടെ സര്‍വനാശം വന്നപ്പോള്‍ അതിജീവിച്ച ഏക വ്യക്തി താനാണെന്ന് അവകാശപ്പെടുന്നുണ്ട്. ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നതും അത്തരം വീഡിയോകളാണ്. ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത് സ്‌പെയിനിലെ വലന്‍സിയയില്‍ നിന്നുള്ള ദൃശ്യങ്ങളാണ്. ഇവിടെ തെരുവുകളെല്ലാം കാലിയായിരിക്കുകയാണ്. ഒരാളെയും റോഡില്‍ കാണാനില്ല. ഇത് ലോകാവസാനത്തിന്റെ സമയത്തുള്ളതാണെന്ന് ഇയാള്‍ അവകാശപ്പെടുന്നു. ഈ ദൃശ്യങ്ങള്‍ എവിടെ നിന്നുള്ളതായാലും, ആളുകളില്ലാത്തത് അത്ഭുതമാണെന്ന് സോഷ്യല്‍ മീഡിയ പറയുന്നു.

3

ഹൗസ്‌ബോട്ടില്‍ ഒരു ട്രിപ്പായാലോ; ഇതാ ഇന്ത്യയില്‍ ട്രിപ്പടിക്കേണ്ട ഹൗസ് ബോട്ട് ഡെസ്റ്റിനേഷനുകള്‍

2020ല്‍ ലോക്ഡൗണിന്റെ സമയത്താണ് ഹാവിയര്‍ ഇതുപോലെ ക്ലിപ്പുകള്‍ പുറത്തുവിടാന്‍ തുടങ്ങിയത്. പലതിലും സ്പാനിഷ് നഗരമായ വലന്‍സിയയാണ് ഉണ്ടാവാറുള്ളത്. സാധാരണ ജനങ്ങളാല്‍ നിറഞ്ഞ് നില്‍ക്കുന്ന നഗരമാണ് വലന്‍സിയ. ഇവിടെ ആളുകളൊന്നും ഇല്ലാതെ നില്‍ക്കുന്നതാണ് ഇയാള്‍ പങ്കുവെക്കാറുള്ള വീഡിയോയിലുള്ളത്. ലക്ഷകണക്കിന് ആരാധകരെയാണ് വീഡിയോയിലൂടെ ഇയാള്‍ ഉണ്ടാക്കിയിരിക്കുന്നത്. എന്നാല്‍ എങ്ങനെയാണ് ഈ വീഡിയോകളിലൊക്കെയും ആളില്ലാതെ വരുന്നതെന്ന് ഇയാളുടെ ആരാധകര്‍ ചോദിക്കുന്നു.

4

പുതിയ വീഡിയോയിലുള്ളത് വലന്‍സിയയുടെ നഗരമധ്യത്തില്‍ നിന്ന് 14 മൈല്‍ അകലെയും ബേസ് മിലിട്ടറി സൈറ്റായ ജൈമി വണ്‍ ആണ്. ഇവിടെയുള്ളവരെല്ലാം ഇല്ലാതായെന്നാണ് ഹാവിയര്‍ അവകാശപ്പെടുന്നത്. ഈ മേഖലയില്‍ ഏറ്റവും നിയന്ത്രണങ്ങളുള്ള, പോവാന്‍ അനുവാദമില്ലാത്ത സ്ഥലത്തേക്ക് ഹാവിയര്‍ പോകുന്നുണ്ട്. ഇവിടെ ആരുമില്ലെന്നും, ലോകാവസാനത്തിലൂടെ സംഭവിച്ചത് കൊണ്ടാണെന്നും ടിക് ടോക്കര്‍ അവകാശപ്പെടുന്നുണ്ട്. തന്നെ അവിശ്വസിക്കുന്നവര്‍ക്ക് ഇതിലൂടെ കാര്യം മനസ്സിലായിട്ടുണ്ടാവുമെന്ന് കരുതുന്നതായും ഹാവിയര്‍ പറയുന്നു.

5

ഇയാള്‍ ബേസിന്റെ മറ്റിടങ്ങളിലേക്ക് പോകുന്നുണ്ട്. ഇവിടെയുള്ള മിലിട്ടറി ബില്‍ഡിംഗുകളിലേക്ക് പോകുന്നുണ്ട്. ഇയാളെ വെല്ലുവിളിച്ചതിന് പിന്നാലെയാണ് ഈ കേന്ദ്രങ്ങളിലെല്ലാം പോയി പരിശോധന നടത്താന്‍ ഹാവിയര്‍ തീരുമാനിച്ചത്. ഉപയോഗിക്കാത്ത ഒരു ഹെലികോപ്ടറും എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറും വീഡിയോയില്‍ കാണാം. എന്നാല്‍ ഇയാള്‍ എങ്ങനെ ഈ മിലിട്ടറി ബേസിലെത്തി എന്നത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. നിങ്ങള്‍ ഒരു വീട് പൊളിക്കൂ, ലോകാവസാനം കഴിഞ്ഞെങ്കില്‍ പ്രശ്‌നമില്ലല്ലോ എന്നും ഒരു യൂസര്‍ ചോദിക്കുന്നു. ബാഴ്‌സലോണ, മാഡ്രിഡ്, സെവിയ്യ തുടങ്ങിയ നഗരങ്ങളുടെ പുനര്‍ ജന്മം കണ്ടിട്ടുണ്ടെന്നും ഇയാള്‍ അവകാശപ്പെടുന്നു.

6

ചന്ദ്രന്‍ ഉണ്ടായത് വര്‍ഷങ്ങള്‍ കൊണ്ടല്ല; മണിക്കൂറുകള്‍ കൊണ്ട് സംഭവിച്ചത് ഇക്കാര്യം, അമ്പരപ്പിക്കും!!ചന്ദ്രന്‍ ഉണ്ടായത് വര്‍ഷങ്ങള്‍ കൊണ്ടല്ല; മണിക്കൂറുകള്‍ കൊണ്ട് സംഭവിച്ചത് ഇക്കാര്യം, അമ്പരപ്പിക്കും!!

താന്‍ തിരിച്ചുവരാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ഇയാള്‍ പറയുന്നു. ടൈം ട്രാവലറില്‍ സഞ്ചരിച്ചതിനെ തുടര്‍ന്ന് 340 ദിവസം ഐസൊലേഷനില്‍ കിടക്കേണ്ടി വന്നുവെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്. ഒരാളെയെങ്കിലും കണ്ടാല്‍ മതിയെന്നായിരുന്നു കരുതിയത്. എന്നാല്‍ പ്രതീക്ഷ നഷ്ടപ്പെട്ടുവെന്നും ഇയാള്‍ പറഞ്ഞു. ഇന്ന് എനിക്ക് കഴിക്കാന്‍ കുറച്ച് ഭക്ഷണം കിട്ടി. ഇതൊക്കെ എത്ര കാലമുണ്ടാവുമെന്നും ഇയാള്‍ ചോദിക്കുന്നു. വെളിച്ചവും ഇന്റര്‍നെറ്റും എങ്ങനെ കിട്ടുന്നുവെന്നും ചിലര്‍ ചോദിക്കുന്നുണ്ട്. രണ്ട് വര്‍ഷങ്ങള്‍ തമ്മിലുള്ള ബന്ധം കൊണ്ടാവാമെന്നാണ് ഇയാള്‍ മറുപടി നല്‍കിയത്.

English summary
time traveler from valencia says he stuck in 2028 when no humans are left on earth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X