ഒറ്റ മനുഷ്യരില്ല, സൈനിക ഹെലികോപ്ടര്‍ പറത്തി യുവാവ്: 2028ലെ വിശേഷങ്ങളുമായി ടൈം ട്രാവലര്‍
ലണ്ടന്‍: 2028ല്‍ കുടുങ്ങി പോയ ഒരു ടൈം ട്രാവലറെ കുറിച്ചുള്ള വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പലരും ഇയാളെ പരിഹസിച്ചിരുന്നു. എന്നാല്‍ താന്‍ ശരിക്കും ആരുമില്ലാത്തൊരു സ്ഥലത്താണെന്ന് തെളിയിക്കാന്‍ നിരവധി കാര്യങ്ങളാണ് ഇയാള്‍ ചെയ്യുന്നത്. പല വീഡിയോകളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
താന്‍ മാത്രമാണ് ലോകാവസനത്തെ തുടര്‍ന്ന് ഭൂമിയില്‍ അവശേഷിച്ചതെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്. സൈനിക ബേസിനകത്ത് കയറി ഇയാള്‍ വീഡിയോ എടുത്ത് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ പുതിയൊരു കാര്യം കൂടി ചെയ്ത് ഇയാള്‍ രംഗത്ത് വന്നിരിക്കുകയാണ്. ഇത് വൈറലായിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്....

ഒരു ഹെലികോപ്ടറിനുള്ളില്‍ കയറി ഇരിക്കുന്ന ചിത്രങ്ങളാണ് ഇയാള്‍ പുറത്തുവിട്ടിരിക്കുന്നത്. 2028ല്‍ മനുഷ്യര്‍ ആരുമില്ലാത്ത ലോകത്താണ് താന്‍ നില്‍ക്കുന്നതെന്നാണ് ഇയാള്‍ ഈ സൈനിക ബേസ് ചൂണ്ടിക്കാണിച്ച് പറയുന്നത്. അത് തെളിയിക്കാന്‍ വേണ്ടിയാണ് ആരുമില്ലാത്ത സൈനിക ബേസില്‍ വിമാനത്തില്‍ കയറി ഇയാള്‍ ഇരിക്കുന്നത്. സൈനികര്‍ അടക്കം ആരും ഇവിടെ ജീവിച്ചിരിപ്പില്ലെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്. താന്‍ അബദ്ധത്തില്‍ ഭാവിയിലെത്തിയതാണെന്ന് ഇയാള്‍ അവകാശപ്പെടുന്നു.

image credit:TikTok-unicosobreviviente
ഇപ്പോഴുള്ള കാലത്തേക്ക് തിരിച്ചുവരണമെന്നാണ് തന്റെ ആഗ്രഹമന്ന് യുവാവ് പറയുന്നു. ഹാവിയര്‍ എന്നാണ് ഈ യുവാവിന്റെ പേര്. ഏക സര്‍വൈവര്‍ എന്നാണ് ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ സ്വയം വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഇന്റര്‍നെറ്റ് അടക്കം ഭാവിയില്‍ നിന്ന് എങ്ങനെ ഉപയോഗിക്കാനാവുന്നുവെന്ന് ഇയാള്‍ക്ക് ഉത്തരമില്ല. ഇയാള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ഏഴ് മില്യണോളം ഫോളോഴേ്‌സുണ്ട്. ഇതില്‍ കുറേപേര്‍ ഭാവിയിലാണ് ഇയാള്‍ എന്ന് തെളിയിക്കാനായി ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ ചലഞ്ചാണ് യുവാവ് ഏറ്റെടുത്തിരിക്കുന്നത്.

image credit:TikTok-unicosobreviviente
സ്‌പെയിനിലെ വലന്‍സിയയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇയാള്‍ പുറത്തുവിട്ടത്. ഇവിടെയുള്ള സൈനിക ക്യാമ്പില്‍ ആളൊന്നുമില്ലെങ്കില്‍, ഭാവിയില്‍ കാര്യം ഇങ്ങനെയാണെന്നും യുവാവ് പറയുന്നു. നേരത്തെ ആളൊഴിഞ്ഞ ബാരക്കുകളുടെ ദൃശ്യങ്ങള്‍ ഹാവിയര്‍ പുറത്തുവിട്ടിരുന്നു. മ്യൂസിയത്തിലെ ഹെലികോപ്ടറിന്റെ ദൃശ്യങ്ങളും ഇതിനൊപ്പമുണ്ടായിരുന്നു. അതേസമയം ഇയാള്‍ സൈനിക ബേസിലാണോ എന്ന കാര്യത്തില്‍ ഉറപ്പൊന്നുമില്ല. പുതിയൊരു ഹെലികോപ്ടറിന്റെ ഉള്ളില്‍ ഇയാള്‍ കയറുന്നതാണ് വീഡിയോയിലുള്ളത്. ചുവന്ന നിറത്തിലുള്ള എമര്‍ജന്‍സി ഹെലികോപ്ടറാണ് ഉള്ളത്.

image credit:TikTok-unicosobreviviente
അടിയന്തര കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഹെലികോപ്ടറാണിത്. ഇയാള്‍ക്കെങ്ങനെ ഇത് ഉപയോഗിക്കാന്‍ സാധിച്ചുവെന്നാണ് ചോദ്യം. മറ്റൊരു വീഡിയോയില്‍ ഇയാള്‍ കോക്പിറ്റില്‍ ഇരിക്കുന്നതാണ് ഉള്ളത്. പെഡലിനടുത്തായി ഇയാളുടെ കാലുമുണ്ട്. ഞാന്‍ ഈ ഹെലികോപ്ടര്‍ സ്റ്റാര്‍ട്ട് ചെയ്താല്‍ എവിടെയാണ് നിങ്ങള്‍ക്ക് പോകേണ്ടതെന്നും ഇയാള്‍ ചോദിക്കുന്നുണ്ട്. താന്‍ എല്ലാ മനുഷ്യരുടെയും അവസാനം വന്നതോടെ 2028ല്‍ കുടുങ്ങി പോയെന്നാണ് ഇയാള്‍ പറയുന്നത്. തെരുവുകള്‍ കാലിയായി ഇരിക്കുന്നതും കടകളിലൊന്നും ആരുമില്ലാത്തതുമായ വീഡിയോകള്‍ ഇയാള്‍ നേരത്തെ പുറത്തുവിട്ടിരുന്നു.

image credit:TikTok-unicosobreviviente
ആളുകള്‍ ഇല്ലാത്തത് എന്ത് കൊണ്ടെന്ന് ആര്‍ക്കും കണ്ടുപിടിക്കാനും സാധിച്ചിട്ടില്ല. ഇയാള്‍ പറയുന്നത് സത്യമാണെന്നാണ് ആരാധകര്‍ പറയുന്നത്. ഫോളോവേഴ്‌സ് ഇയാളെ നിരന്തരം പ്രകോപിപ്പിക്കാറുണ്ട്. ഹാവിയര്‍ പറയുന്നത് സത്യമാണെന്ന് തെളിയിക്കാനാണ് ആവശ്യം. ബാഴ്‌സലോണ, മാഡ്രിഡ്, സെവിയ്യ, തുടങ്ങിയ ഇടങ്ങളില്‍ അവസ്ഥയും ഇയാളുടെ വീഡിയോയില്‍ ഉള്ളത്. താന്‍ കഴിഞ്ഞ കാലത്തേക്ക് മടങ്ങി വരാന്‍ കാത്തിരിക്കുകയാണെന്ന് യുവാവ് പറയുന്നു. അതിനായി വഴി കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇയാള്‍












Click it and Unblock the Notifications