Get Updates
Get notified of breaking news, exclusive insights, and must-see stories!

പിരമിഡുകള്‍ അന്യഗ്രഹ ജീവികള്‍ നിര്‍മിച്ചത്; ഡിസംബറില്‍ ഭൂമിയിലെത്തും, ഇക്കാര്യങ്ങള്‍ സംഭവിക്കും

വാഷിംഗ്ടണ്‍: ഭൂമിക്ക് എന്തൊക്കെ അപകടങ്ങള്‍ സംഭവിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? വിചാരിക്കാത്ത പല കാര്യങ്ങളും സംഭവിക്കുമെന്നാണ് ഒരു പ്രവചനം. ബാബ വംഗയെ പോലുള്ള ജ്യോതിഷികള്‍ അത്തരം പ്രവചനങ്ങളൊക്കെ മുമ്പ് നടത്തിയിട്ടുണ്ട്. എന്നാല്‍ അടുത്തിടെയായി ടൈം ട്രാവലര്‍ എന്ന് അവകാശപ്പെട്ട് നിരവധി പേര്‍ പറയാറുണ്ട്.

ഭാവിയില്‍ നിന്ന് ടൈം ട്രാവലര്‍ ഉപയോഗിച്ച് 2022ല്‍ എത്തി എന്നാണ് ഇവര്‍ അവകാശപ്പെടാറുള്ളത്. ഇതിലെ സത്യാവസ്ഥ എത്രത്തോളമുണ്ടെന്ന് പറയാനാവില്ല. കാരണം ഇവര്‍ ടൈം ട്രാവലിംഗിന് തെളിവൊന്നും നല്‍കാറില്ല. എന്നാല്‍ ഈ ടൈം ട്രാവലറുടെ പ്രവചനങ്ങള്‍ അതില്‍ നിന്നൊക്കെ വ്യത്യസ്തമാണ്. പ്രവചനങ്ങളെ കുറിച്ചുള്ള വിശദമായ വിവരങ്ങളിലേക്ക്....

1

ശാസ്ത്രജ്ഞര്‍ പറയുന്നത് യാതൊരു തെളിവും ടൈം ട്രാവലിന്റെ കാര്യത്തില്‍ ഇല്ലെന്നാണ്. ഒരു വര്‍ഷത്തിലേക്ക് മറ്റൊരു വര്‍ഷത്തിലേക്ക് ഒരിക്കലും പോകാനുമാകില്ല. പക്ഷേ ഈനോ അലാറിക് എന്ന യുവാവ് പറയുന്നത് നേരെ വിപരീതമായ കാര്യമാണ്. ദിവസങ്ങള്‍ക്കുള്ളില്‍ അന്യഗ്രഹജീവികള്‍ ഭൂമിയിലെത്തുമെന്നാണ്. അവര്‍ ഈ ഗ്രഹത്തിലുള്ള അവകാശവാദം ഉറപ്പിക്കാനാണ് എത്തുന്നത്. ഈ വര്‍ഷം ഡിസംബര്‍ 25ന് ഭൂമിയിലേക്ക് അന്യഗ്രഹജീവികള്‍ എത്തുമെന്നും, അവ ഭൂമി കൈയ്യേറുമെന്നും ഈനോ അവകാശപ്പെടുന്നു.

2

അന്യഗ്രഹജീവികള്‍ ഭൂമിയിലെത്തിയാല്‍ ഉടന്‍ ഓരോ സര്‍ക്കാരുകളെയും തങ്ങളുടെ വരുത്തിയിലാക്കി തുടങ്ങുമെന്നാണ് ഈനോയുടെ പ്രവചനം. ഓരോ സര്‍ക്കാരിലും ഇവര്‍ അധീശത്വം സ്ഥാപിക്കും. അത് യുദ്ധത്തിന് ഒരുങ്ങുന്നതാണ്. ഭൂമിയോട് ശത്രുതാ മനോഭാവമുള്ളവരാണ് ഇവര്‍. അതിനായുള്ള തന്ത്രമാണ് ഇവര്‍ ഒരുക്കുന്നത്. എല്ലാ തന്ത്രവും തയ്യാറായ ശേഷം ഇവര്‍ മനുഷ്യര്‍ക്കെതിരെ യുദ്ധം പ്രഖ്യാപിക്കുമെന്നും ഈനോ പറയുന്നു. ഇയാളുടെ പ്രവചനങ്ങള്‍ക്ക് വന്‍ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.

3

അതേസമയം താന്‍ 2671ല്‍ നിന്ന് വന്ന ടൈം ട്രാവലറില്‍ നിന്ന് വന്നതാണെന്ന് ഇയാള്‍ അവകാശപ്പെടുന്നു. അതുകൊണ്ടാണ് തനിക്ക് ഇക്കാര്യങ്ങളൊക്കെ പ്രവചിക്കാന്‍ പറ്റുന്നതെന്നും ഈനോ അലാറിക് പറയുന്നു. ആയിരത്തില്‍ അധികം ഫോളോവേഴ്‌സാണ് ഇയാള്‍ക്കുള്ളത്. ഭാവിയെ കുറിച്ച് ഈനോ പ്രവചിക്കുന്ന കാര്യങ്ങള്‍ കേള്‍ക്കാനായി നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്. താന്‍ മറ്റുള്ളവരെ പോലെയല്ല, യഥാര്‍ത്ഥ ടൈം ട്രാവലറാണെന്നും ഈനോ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. അന്യഗ്രഹ ജീവികള്‍ പെട്ടെന്ന് തന്നെ ഭൂമിയിലെത്തുമെന്നും ഈനോ യൂസര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു.

4

ഭൂമിക്ക് മേല്‍ അന്യഗ്രഹ ജീവികളുടെ ആദ്യ യുദ്ധമായിരിക്കും ഇതെന്നും ഈനോ പ്രവചിക്കുന്നു. അവരുടേതാണ് ഈ ഭൂമി, അത് തിരിച്ചുപിടിക്കാനാണ് അവര്‍ വരുന്നതെന്നും ഇയാള്‍ പറഞ്ഞു. അതേസമയം ഈജിപ്തില്‍ അടക്കം പിരമിഡുകള്‍ അന്യഗ്രഹജീവികള്‍ നിര്‍മിച്ചതാണെന്നും ഈനോ പറയുന്നു. അവരുടെ ഭൂമിയിലെ ഉടമസ്ഥാവകാശം സ്ഥാപിക്കാനായിട്ടാണ് ഇവ നൂറ്റാണ്ടുകള്‍ക്ക് സ്ഥാപിച്ചതെന്നും യുവാവ് പറഞ്ഞു. അന്യഗ്രഹജീവികളുമായുള്ള യുദ്ധം വളരെ കടുപ്പമേറിയതായിരിക്കുമെന്നും ഈനോ വ്യക്തമാക്കി.

5

നോര്‍ത്ത് ഇന്ത്യയില്‍ ഒരു ടൂര്‍ ആയാലോ? ഇതാ കാരണങ്ങള്‍, ഒരിക്കല്‍ പോയാല്‍ പിന്നെ മറക്കില്ല!!

ആയിരത്തിലധികം ലൈക്കുകളാണ് ഈ പോസ്റ്റിന് ലഭിച്ചത്. അന്യഗ്രഹജീവികളുടെ ദൗര്‍ബല്യം എന്താണെന്ന് പലരം ചോദിക്കുന്നുണ്ട്. ഇത് നമ്മുടെ ഗ്രഹത്തെ ഒറ്റക്കെട്ടായി നിലനിര്‍ത്തുമെന്നും ഒരാള്‍ കുറിച്ചിട്ടുണ്ട്. എന്നാല്‍ നിരവധി പേര്‍ ഇതിനെ പരിഹസിച്ചിട്ടുണ്ട്. അന്യഗ്രഹ ജീവികള്‍ യുദ്ധത്തിന് വരികയാണെങ്കില്‍, ഭൂമി തീര്‍ച്ചയായും തകര്‍ന്ന് തരിപ്പണമാകും. അങ്ങനെ നശിച്ച ഭൂമിയില്‍ മനുഷ്യര്‍ ആരുമുണ്ടാകില്ല.പിന്നെങ്ങനെയാണ് നിങ്ങള്‍ ഭാവിയില്‍ നിന്ന് വരികയെന്നും ഒരാള്‍ ചോദിക്കുന്നു. നിങ്ങള്‍ എങ്ങനെയാണ് നിലനില്‍ക്കുകയെന്നും ഈ യൂസര്‍ ചോദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+